30 വർഷത്തോളമായി ബോളിവുഡിന്റെ സ്ഥിരം സാന്നിധ്യമാണ് അജയ് ദേവ്ഗൺ. ക്യാമറക്ക് മുന്നിലും, പിന്നിലും തന്റെ ശക്തമായ സാന്നിധ്യം തെളിയിക്കാൻ കഴിഞ്ഞ നടൻ കൂടിയാണ് അദ്ദേഹം. മികച്ച നടനുള്ള ദേശീയ അവാർഡ് മൂന്ന് തവണയാണ് അദ്ദേഹം നേടിയിട്ടുള്ളത്. ബോളിവുഡിലെ ശക്തയായ നായിക കാജോളാണ് അജയിന്റെ ഭാര്യ
ജീവിതത്തിൽ സാധാരണ വ്യക്തിയായ അദ്ദേഹം ഇപ്പോഴിതാ തന്റെ ഭയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ലിഫ്റ്റിനോട് ആണേ്രത താരത്തിന് ഭയം. കോമഡി നൈറ്റ്‌സ് വിത്ത് കപിൽ ശർമയിൽ ആണ് താരം തന്റെ പേടി തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഒരിക്കൽ ഞാനൊരു ലിഫ്റ്റിൽ കയറി പോകുന്നതിനിടെ മൂന്നാം നിലയിൽ നിന്നും അത് ബേസ്മെന്റിലേക്ക് വന്നു വീണു. രണ്ട് മണിക്കൂറോളം നേരം ഞങ്ങൾ ആ ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. ആ പേടിപ്പെടുത്തുന്ന ഓർമ്മകളിൽ നിന്നും ഒരിക്കലും ഞങ്ങൾക്ക് രക്ഷപ്പെടാനായില്ല. എന്നും അവ ഞങ്ങളെ ഭീതിപ്പെടുത്തുകയാണ്”
ആ സംഭവത്തിന് ശേഷം അടച്ചിട്ട ഇടങ്ങളിൽ ഇരിക്കാൻ എനിക്ക് ഭയമാണ്. ഞാൻ ലിഫ്റ്റുകൾക്ക് പകരം സ്റ്റെപ്പുകൾ കയറാൻ ശീലിച്ചത് അവിടം മുതലാണ്. എനിക്ക് ലിഫ്റ്റിനുള്ളിൽ കയറുമ്പോൾ ക്ലോസ്റ്റ്രോഫോബിയ അനുഭവപ്പെട്ടതും അവിടെ നിന്ന് തന്നെയാണ്.
ഭോലെയാണ് ആരാധകർ കാത്തിരിക്കുന്ന അജയ് ദേവ്ഗൺ ചിത്രം. തമിഴ് ചിത്രം കൈതിയുടെ ബോളിവുഡ് പതിപ്പാണ് ഭോലെ. ദൃശ്യം 2 വിന്റെ വിജയവും ബോളിവുഡിൽ അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തിയിരിക്കുകയാണ്. ധാരാളം സിനിമകളാണ് ഈ വർഷം അജയ് ദേവ്ഗണിന്റേതായി പുറത്തിറങ്ങാനുള്ളത്