കന്നഡ സിനിമയിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയ നടനാണ് യാഷ്. 1986 ജനുവരി 8 നാണ് യാഷ് ജനിച്ചത്. ഇന്ന് താരത്തിന്റെ 37 ആം പിറന്നാളാണ്. കെജിഎഫിലെ നായകന് പറയാനുള്ളതാകട്ടെ തന്റെ ,സ്വപ്‌നങ്ങളെ കയ്യെത്തിപ്പിടച്ച കഥയും. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല.
യാഷിന്റെ പിതാവ് അരുൺകുമാർ ബിഎംടിസിയിലെ ബസ് ഡ്രൈവറായിരുന്നു. അമ്മ പുഷ്പയാകട്ടെ വീട്ടമ്മയും. കർണാടകയിലെ ബൂവനഹളളിയിൽ യാഷിനൊരപ പ്രൊവിഷൻ സ്റ്റോറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കണ്ട് വളർന്ന താരം സിനിമാ നടനാകാൻ ആഗ്രഹിച്ചു എന്നാൽ യാഷിന്റെ അഭിനേതാവാകാനുള്ള മോഹം മാതാപിതാക്കളിൽ തെല്ല് അസന്തുഷ്ടി ഉണ്ടാക്കി.
ചെറുപ്പം മുതൽ നൃത്തങ്ങളിലും, നാടകങ്ങളിലും യാഷ് അഭിനയിച്ചിരുന്നു. അവന്റെ ശ്രമങ്ങൾ കണ്ടത് കൊണ്ടാകും അധ്യാപകർ അവനെ ഹീറോ എന്ന് വിളിക്കാൻ ആരംഭിച്ചു. 16 ആം വയസ്സിലാണ് യാഷ് അഭിനയിക്കാനായി ബാംഗ്ലൂരുവിലേക്ക് ആരോടും പറയാതെ വണ്ടി കയറിയത്. ബാംഗ്ലൂരിൽ എത്തുമ്പോൾ 300 രൂപ മാത്രമാണ് താരത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. പക്ഷേ ആത്മവിശ്വാസം വേണ്ടുവോളമുണ്ടായിരുന്നു.
സ്റ്റേജിന് പിന്നിൽ ചായ വിളമ്പി കൊടുത്താണ് താരം തനിക്കു ആവശ്യമുള്ള പണം കണ്ടെത്തിയിരുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം സ്റ്റേജിൽ അഭിനയിക്കാനുള്ള അവസരം കിട്ടി. പിന്നീട് താരം കൈവച്ചത് ടെലിവിഷൻ പരമ്പരയിലാണ്. തുടർന്നാണ് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. ആദ്യ ചിത്രമായ മോഗിന മന്നാസുവിൽ നാലു പേർക്കൊപ്പെ നായകനായി അരങ്ങേറ്റം കുറിച്ച യാഷിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
Also Read
<a href=”https://www.worldmalayalilive.com/entertainment/i-went-through-many-types-of-situations-says-nayanthara/”>ഞാൻ പല അവ്‌സഥകളിലൂടെ കടന്ന് പോയിട്ടുണ്ട്, പക്ഷേ ദൈവവും പ്രേക്ഷകരും എന്നോട് കരുണ കാണിക്കുന്നു; വെളിപ്പെടുത്തലുമായി നയൻതാര
2016 തന്റെ ആദ്യ സിനിമയിലെ നായികയായ രാധികയെ താരം വിവാഹം കഴിച്ചു. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്.