അവിടെ പോയിട്ട് കരഞ്ഞു പ്രാര്‍ത്ഥിച്ചു; എത്ര ബക്കറ്റ് കണ്ണീര്‍ വാര്‍ത്തെന്ന് അറിയില്ല; കൃപാസനം സാക്ഷ്യം പറഞ്ഞതിന് ട്രോളുകള്‍; പിന്നാലെ വിശദീകരിച്ച് ധന്യ മേരി വര്‍ഗീസ്

161

മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റ് ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണില്‍ പങ്കെടുക്കാന്‍ വന്നിട്ടുള്ള സെലിബ്രിറ്റി കളില്‍ എല്ലാവര്‍ക്കും സുപരിചിതമായ മുഖമായിരുന്നു നടി ധന്യ മേരി വര്‍ഗീസിന്റേത്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ല്‍ ധന്യ മേരി വര്‍ഗീസ് സിനിമാ അഭനിയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

മലയാളത്തില്‍ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്ക പ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പു തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Advertisements

അഭിനേത്രിയും മോഡലും നര്‍ത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലില്‍ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു. 2012ല്‍ ആണ് ധന്യ മേരി വര്‍ഗീസും നടന്‍ ജോണ്‍ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്.

ALSO READ- തുടക്കകാരി ആയതുകൊണ്ട് ഒരുപാട് ടേക്ക് വേണ്ടി വന്നു; ഫഹദിക്ക കുറെ സഹിച്ചിട്ടുണ്ടാകും; അന്ന് ഫഹദിക്ക നസ്രിയയോട് പറഞ്ഞ കമന്റിങ്ങനെ: അനുശ്രീ

വിവാഹ ശേഷവും തന്റെ കരിയറില്‍ സജീവമായിരുന്നു ധന്യ. 2010 ഡിസംബര്‍ 10ന് ഒരു പരിപാടിക്കിടെയാണ് ജോണിനെ ആദ്യമായി കണ്ടതെന്നും അന്നൊക്കെ സിനിമക്കുറിച്ചൊക്കെയായിരുന്നു സംസാരിച്ചിരുന്നതെന്നും ധന്യ പറയുന്നു. പിന്നീട് പ്രണയത്തിലായി വിവാഹവും നടന്നു. ജോണിന്റെ വീട്ടുകാരുടെ ബിസിനസ് തകര്‍ന്നതും സാമ്പത്തിക തട്ടിപ്പ് കേസില്‍ അകപ്പെട്ടതുമെല്ലാം ധന്യ ബിഗ് ബോസ് ഷോയില്‍ പങ്കുടെക്കവെ തുറന്നു പറഞ്ഞിരുന്നു.

പിന്നീട് തന്നെ കല്യാണം കഴിപ്പിച്ച് വിട്ട കുടുംബത്തില്‍ ഉണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരില്‍ സഹോദരന് വിവാഹമൊന്നും ശരിയാകാതെ വന്നെന്നും അതിന് പരിഹാരം കണ്ടത് കൃപാസനത്തിലെ പ്രാര്‍ത്ഥന കാരണമാണെന്നും ധന്യ വെളിപ്പെടുത്തിയിരുന്നു.

ALSO READ- പാര്‍ട്ടിയുടേയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തരുത്; മാളികപ്പുറം കണ്ണുനനയിച്ചു, ഉണ്ണിയുടെ സ്‌ക്രീന്‍ പ്രസന്‍സാണ് സിനിമയുടെ ആത്മാവ്: മേജര്‍ രവി

ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനം സ്ഥാപനത്തില്‍ പോയി സാക്ഷ്യം പറഞ്ഞെന്ന് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍ ധാരാളം ട്രോളുകള്‍ക്കും കാരണമായിരുന്നു. താരം സാക്ഷ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. പിന്നാലെ കൃപാസനത്തില്‍ നിന്നും കാശ് വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞതെന്നായിരുന്നു ഉയര്‍ന്ന് വന്ന വിമര്‍ശനം. അന്നുണ്ടായിരുന്ന വിമര്‍ശനങ്ങള്‍ക്കാണ് ധന്യ ഇപ്പോള്‍ മറുപടി പറയുന്നത്.

സാക്ഷ്യം പറഞ്ഞപ്പോള്‍ ഡേറ്റ് മാറി പോയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇവരതെടുത്ത് യൂട്യൂബില്‍ ഇടുമെന്നോ ലക്ഷ കണക്കിന് ആളുകള്‍ അത് കണ്ടിട്ട് നമ്മളെ ട്രോളാന്‍ വരുമെന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. ഡേറ്റ് തെറ്റിയെന്നുള്ളത് ഞാന്‍ അങ്ങനെയങ്ങ് വിട്ടിരുന്നു. പിന്നീട് ട്രോളുകള്‍ വന്നപ്പോഴാണ് എനിക്ക് മനസിലായത് ഡേറ്റല്ല ഞാന്‍ പോയതാണ് പ്രശ്‌നമെന്ന് എന്നും താരം വെളിപ്പെടുത്തി. കൃപാസനം പോലെയൊരു സ്ഥലത്ത് ഞാന്‍ പൈസ വാങ്ങി ചെയ്യേണ്ട കാര്യമൊന്നുമല്ല. ഞാന്‍ ഒരു വിശ്വാസിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിശ്വാസികള്‍ ആരും അങ്ങനെ ചെയ്യില്ല. അത് നമ്മുടെ വിശ്വാസത്തെ ബാധിക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ഫീലായെന്നും താരം മനസ് തുറന്നു.

അതിനുശേഷം യൂട്യൂബിലൂടെ അതിന് മറുപടിയൊക്കെ കൊടുത്തിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണെന്നൊക്കെ പറഞ്ഞു. എന്നാല്‍ അത് നടന്ന വര്‍ഷം പറഞ്ഞിരുന്നില്ല. 2020ലാണ് അത് സംഭവിക്കുന്നത്. അമ്മയ്ക്ക് അന്നാണ് അസുഖം വന്നത്.

എന്നാല്‍ ശരിക്കും അമ്മയുടെ ആവശ്യത്തിനല്ല ഞാന്‍ അവിടെ പോയത്. രണ്ടു മൂന്ന് ആവശ്യങ്ങള്‍ ഉണ്ടായിരുന്നു അതില്‍ മെയിന്‍ ആവശ്യം സഹോദരന്റെ വിവാഹമായിരുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോഴാണ് അമ്മയുടെ അസുഖമൊക്കെ കണ്ടുപിടിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും അവിടെ പോയി പ്രാര്‍ത്ഥിക്കണമായിരുന്നു.

അങ്ങനെ ഒരു തിങ്കളാഴ്ചയായിരുന്നു അമ്മയുടെ സര്‍ജറി. അവിടെ പോയിട്ട് കരഞ്ഞു പ്രാര്‍ത്ഥിച്ചു. എത്ര ബക്കറ്റ് കണ്ണീര്‍ എടുക്കാമെന്ന് അറിയില്ലന്നൊക്കെ പറയില്ലേ. അതുപോലെയായിരുന്നു താനന്ന് കരഞ്ഞതെന്നാണ് താരം വെളിപ്പെടുത്തുന്നത്.

എന്നിട്ടും ഒരാള്‍ ഇതൊക്കെ നുണയാണെന്ന് പറയുമ്പോളുണ്ടാകുന്ന ഫീലുണ്ടല്ലോ അതെനിക്ക് വിശദീകരിക്കാനോ അഭിനയിക്കാനോ കഴിയാത്തതിന്റെ കുഴപ്പമുണ്ട്. എന്തായാലും ഈ വിവാദങ്ങള്‍ വഴി യൂട്യൂബ് ചാനലിന് നല്ല റീച്ച് കിട്ടിയെന്നും ധന്യ മേരി വര്‍ഗീസ് പറയുന്നു.

Advertisement