ചിലരുടെ കമന്റ് കണ്ടാൽ മഹാലക്ഷ്മിയെ ഞാൻ തട്ടിക്കൊണ്ട് വന്നതാണെന്ന് തോന്നും; തുറന്ന് പറച്ചിലുമായി നടിയുടെ ഭർത്താവായ പ്രശസ്ത നിർമ്മാതാവ്

90

തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചാവിഷയമായ വിവാഹമായിരുന്നു സീരിയൽ നടി മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദ്രർ ചന്ദ്രശേഖറുമായുള്ള വിവാഹം. രവീന്ദ്രറിന്റെ അമിത ഭാരം തന്നെയായിരുന്നു ചർച്ചാ വിഷയം. അദ്ദേഹത്തിന് കടുത്ത രീതിയിലുള്ള ബോഡി ഷെയിമിംഗാണ് സോഷ്യൽ മീഡിയയിൽ നിന്ന് കേൾക്കേണ്ടി വന്നത്.

ഇപ്പോഴിതാ തന്റെ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ മഹാലക്ഷ്മിയിപ്പോൾ. കറുത്ത വസ്ത്രമണിഞ്ഞ് രണ്ട് പേരും നില്ക്കുന്ന ഫോട്ടായാണ് താരം പങ്ക് വെച്ചിരിക്കുന്നത്. വളരെ അപൂർവ്വമായെ താരം തന്റെ ഭർത്താവിന്റെ ഫോട്ടോ പങ്ക് വെക്കാറുള്ളു,

Advertisements

അധ്യാപകർ പോലും അവനെ ഹീറോ എന്ന് വിളിച്ചു, പ്രൊവിഷൻ സ്റ്റോറിൽ നിന്ന് സിനിമയിലെത്തി; പിന്നീട് റോക്കിങ്ങ് സ്റ്റാർ

ഫോട്ടോക്ക് കീഴെ മഹാലക്ഷ്മി നല്കിയ കുറിപ്പും ശ്രദ്ധേയമായിരുന്നു. ഈ ലോകം പോലെ നീയും മനോഹരമാണ്. എന്നെ വിട്ട് ഉയിർ പോന്നാലും ഉന്നെ വിട്ട് ഞാൻ പോ മാട്ടെ എന്ന ഗാനമാണ് ഫോട്ടോക്ക് ബാക്ഗ്രൗണ്ടായി ചേർത്തിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ കമന്റുമായി നിരവധി പേർ എത്തിയിട്ടുണ്ട്.

രവീന്ദ്രറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായത് എന്നാണ് ഭൂരിഭാഗം പേരും അധിക്ഷേപിച്ചിരിക്കുന്നത്. പക്ഷേ സന്തോഷം പങ്ക് വെച്ച് എത്തിയ കമന്റുകളും കുറവല്ല. രണ്ട് പേരെയും പ്രശംസിച്ച് കൊണ്ടാണ് ചില കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read
അവിടെ പോയിട്ട് കരഞ്ഞു പ്രാര്‍ത്ഥിച്ചു; എത്ര ബക്കറ്റ് കണ്ണീര്‍ വാര്‍ത്തെന്ന് അറിയില്ല; കൃപാസനം സാക്ഷ്യം പറഞ്ഞതിന് ട്രോളുകള്‍; പിന്നാലെ വിശദീകരിച്ച് ധന്യ മേരി വര്‍ഗീസ്

ആരെയും, എന്തിന് തന്റെ ഭർത്താവിനെ പോലും ശരീരത്തിന്റെ പേരിൽ കളിയാക്കരുതെന്ന് മഹാലക്ഷ്മി ഒരിക്കൽ പറഞ്ഞിരുന്നു. തന്റെ ഭർത്താവിന്റെ ശരാര ഭാരം തനിക്ക് പ്രശ്മനല്ലെന്നും, അദ്ദേഹം ആയിരിക്കുന്ന അവസ്ഥയിൽ അംഗാകരിക്കാൻ തനിക്ക് കഴിയുമെന്നും മഹാലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

Advertisement