എന്തിനാണ് ഇങ്ങനെ നാട്ടുകാർക്ക് സീൻ കാണിച്ചു കൊടുക്കുന്നത്, ശരീരം വിറ്റ് കാശുണ്ടാക്കുന്ന ആളുകൾ ഇങ്ങനൊക്കെയല്ലേ, നാണമുണ്ടോ എന്ന് കമന്റ്, മറുപടിയുമായി സാനിയ

208

തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി സാനിയ ഇയപ്പൻ. ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. പിന്നീട് നായികയായി മാറുകയായിരുന്നു.

ക്വീൻ, ലൂസിഫർ, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കയ്യടി നേടിയിരുന്നു. നല്ലൊരു നർത്തകി കൂടിയായ സാനിയ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കൃഷ്ണൻകുട്ടി പണി തുടങ്ങിയാണ് സാനിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് ആണ് പുതിയ സിനിമ.

Advertisements

ചിത്രത്തിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടി വച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സാനിയ ഇയ്യപ്പൻ. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടേയും മറ്റും സാനിയ കയ്യടി നേടാറുണ്ട്.

Also Read
പൃഥ്വിരാജും അസിനും സിനിമയിൽ എത്താൻ കാരണക്കാരൻ സംവിധായകൻ ഫാസിൽ, സംഭവം ഇങ്ങനെ

താരത്തിന്റെ ഫാഷൻ സെൻസിന് ധാരാളം ആരാധകരുണ്ട്. എന്നാൽ പലപ്പോഴും ഗ്ലാമറസായ വസ്ത്രം ധരിച്ചതിന്റെ പേരിൽ വിമർശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് സാനിയ ഇയ്യപ്പൻ. പക്ഷെ ഇത്തരം അധിക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ അവയിൽ മനം നൊന്തിരിക്കാനോ സാനിയയെ കിട്ടില്ല.

സോഷ്യൽ മീഡിയയിലെ സദാചാര വാദികൾക്ക് അവർ അർഹിക്കുന്ന മറുപടി നൽകി കണ്ടം വഴി ഓടിക്കാൻ സാനിയ ഒരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രത്തിനും വീഡിയോക്കുമെതിരെ ചിലർ രംഗത്ത് എത്തിയിരിക്കുകയാണ്. സാനിയയും കിടിലൻ മറുപടിയുമായി എത്തിയിട്ടുണ്ട

തന്റെ അവധി ആഘോഷത്തിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളും വീഡിയോയുമാണ് സാനിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ദീപിക പദുക്കോണിന്റെ റിലീസ് കാത്തു നിൽക്കുന്ന സിനിമയായ ഗെഹരായിയാനിലെ ഡൂബേ എന്ന പാട്ടിനൊപ്പമാണ് സാനിയ ഡാൻസ് കളിക്കുന്നത്.

താരത്തിന്റെ ഹോട്ട് ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. പിന്നാലെ പതിവ് പോലെ സദാചാര വാദികൾ താരത്തിനെതിരെ അധിക്ഷേപവുമായി എത്തുകയായിരുന്നു. കുറച്ചെങ്കിലും നാണം ഉണ്ടോ? ശേ നാട്ടുകാർക്ക് കുളി സീൻ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകൾ ഇങ്ങനൊക്കെ അല്ലേ.

Also Read
അമ്മയുടേയും ദൈവത്തിന്റേയും സമ്മതം മാത്രമാണ് ചോദിച്ചത്, തന്റെ പനങ്കുല പോലത്തെ മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്ത് അനു ജോസഫ്, കൈയ്യടിച്ച് ആരാധകർ

പിന്നെ എങ്ങനെ പീ ഡ ന ക്കേസിന് ഒരു കുറവും ഉണ്ടാകില്ല. എന്നായിരുന്നു ഒരാളുടെ കമന്റ്. ഉടനെ തന്നെ മറുപടിയുമായി സാനിയ എത്തുകയായിരുന്നു. അയ്യോ, നാണം എന്താ ചേട്ടാ എന്നായിരുന്നു സാനിയയുടെ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

നീ വായിച്ചിട്ടില്ലേ, ആദ്യം അവർ നിന്നെ അവഗണിക്കും, പിന്നെ പുച്ഛിക്കും അതിന് ശേഷമായിരിക്കും നിന്റെ വിജയം എന്നായിരുന്നു ഒരു കമന്റ്. പ്രശ്നം അവളുടെ വസ്ത്രമല്ല. നിങ്ങൾ അവളെ നോക്കുന്നതിലാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ കാണണ്ട. ബ്ലോക്ക് ചെയ്യുകയോ അവഗണിക്കുകയോ ആകാം.

പക്ഷെ വസ്ത്രത്തിന്റെ പേരിൽ ഒരാളെ വിധിക്കാനുള്ള അധികാരം നിങ്ങൾക്കില്ല എന്നിങ്ങനെയാണ് സാനിയയ്ക്ക് പിന്തുണയുമായി എത്തുന്നവരുടെ കമന്റുകൾ.

Advertisement