നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കു ലിവിംഗ് ടുഗദറിലെന്ന് റിപ്പോർട്ടുകൾ, താരങ്ങൾ ഉടൻ വിവാഹിതർ ആവുമെന്നും സൂചന

222

ബാലതാരമായി മലയാള സിനിമയിൽ എത്തി ഒട്ടനവധി സിനിമകളിൽ അഭിനയിച്ച് പിന്നീട് വലുതായതിന് ശേഷം നായികയായി തിളങ്ങിയ മഞ്ജിമ മോഹൻ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ്. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ശാലിനിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ടാണ് നടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രിയം, തെങ്കാശി പട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷൻ, എന്നിങ്ങനെയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു.

ശേഷം വലിയൊരു ഇടവേള എടുത്ത നടി ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിലൂടെ നായികയായി തിരിച്ച് എത്തി. തമിഴിലും തെലുങ്കിലേക്കും സജീവമായതോട് കൂടി നായികയായി തിളങ്ങി നിൽക്കുകയാണ് നടിയിപ്പോൾ. നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ നായികയായി മലയാളത്തിൽ അരങ്ങേറിയത്.

Advertisements

പിന്നീട് നിവിൻ പോളിയുടെ തന്നെ മിഖായേൽ എന്ന സിനിമയിലും മഞ്ജിമ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ മഞ്ജിമ തിളങ്ങിയിരുന്നു. ഇതിനിടെ പ്രമുഖരായ പല നടന്മാരുടെ പേരിനൊപ്പവും മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.

Also Read
കുട്ടിക്കാലത്ത് താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ പോയിട്ടുണ്ട്! അത് പാർട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നില്ല, വിശപ്പ് സഹിക്കാൻ വയ്യാത്തത് കൊണ്ടായിരുന്നു : ഹരിശ്രീ അശോകൻ

ഇപ്പോഴിതാ ഏറ്റവുമൊടുവിൽ നടൻ ഗൗതം കാർത്തികുമായിട്ടുള്ള നടിയുടെ പ്രണയകഥയാണ് വൈറലാവുന്നത്. ഈ വർഷം തന്നെ ഗൗതവുമായിട്ടുള്ള മഞ്ജിമയുടെ വിവാഹം ഉണ്ടാവുമെന്ന് തന്നെയാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. വർഷങ്ങൾക്ക് മുൻപേ പ്രണയത്തിലായ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ താരങ്ങൾ അതിൽ വ്യക്തത വരുത്തിയതുമില്ല. അതേ സമയം വീണ്ടും ഇരുവരും വാർത്തകളിൽ നിറയുന്നത് വിവാഹത്തിന്റെ പേരിലാണ്. നിലവിൽ ഗൗതമിനൊപ്പം മഞ്ജിമ ലിവിംഗ് ടുഗദറിലാണെന്നാണ് മറ്റ് അഭ്യൂഹങ്ങൾ. ഇരുവരും ചെന്നൈയിൽ ഒരുമിച്ചാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ഈ വർഷത്തിന്റെ അവസാനം ഒരു ശുഭദിനത്തിന് വേണ്ടിയാണ് താരങ്ങൾ കാത്തിരിക്കുന്നത്. വരും മാസങ്ങളിൽ വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് തന്നെയാണ് അറിയുന്നത്. വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ഗൗതമിന്റെയും മഞ്ജിമയുടെയും ആരാധകർക്ക് ഇതൊരു വലിയ വാർത്തയാണ്.

വിവാഹം ഏപ്രിലിൽ നടക്കുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകൾ സത്യമല്ലെന്നാണ് വിവരം. ഏപ്രിലിൽ വിവാഹം നടക്കില്ലെന്ന് മഞ്ജിമ തന്നെ പറയുകയും ആ വാർത്ത നിഷേധിക്കുകയും ചെയ്തു. എന്നാൽ ഗൗതം കാർത്തിക്കും ആയിട്ടുള്ള ബന്ധം നടി നിഷേധിച്ചിരുന്നില്ല. ഏപ്രിലിൽ താൻ ഷൂട്ടിങ്ങ് തിരക്കുകളിൽ ആയിരിക്കും.

Also Read
ഏതൊരും മക്കളും ഏതെങ്കിലും വിധത്തിൽ അച്ഛനെ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്, അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് : മമ്മൂട്ടിയെ കുറിച്ച് ദുൽഖർ

ഒരു കല്യാണം നടക്കുകയാണെങ്കിൽ അത് നിങ്ങളെ അറിയിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണ് എന്നുമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മഞ്ജിമ നൽകിയ മറുപടി. എന്തായാലും വലിയ പ്രതീക്ഷകളോടെ ആരാധകർ ആ വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

2019 ൽ റിലീസ് ചെയ്ത ‘ദേവരേട്ടം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് ഗൗതം കാർത്തിക്കും മഞ്ജിമയും പരിചയത്തിലാവുന്നത്. ചിത്രത്തിൽ നായികയും നായകനുമായി അഭിനയിച്ചതും ഇരുവരുമായിരുന്നു. വൈകാതെ താരങ്ങൾ പ്രണയത്തിലായി. വിവാഹം ഉടനെ ഉണ്ടാവുമെന്ന വാർത്തകൾക്കിടയിലും സിനിമാ തിരക്കുകളിലാണ് താരങ്ങൾ. എഫ്ഐആർ, ഒക്ടോബർ മുപ്പത്തിയൊന്ന് ലേഡീസ് നൈറ്റ് എന്നീ രണ്ട് തമിഴ് സിനിമകളിലും മലയാളത്തിൽ സം സം എന്ന ചിത്രവുമാണ് മഞ്ജിമയുടേതായി വരാനിരിക്കുന്നത്.

Advertisement