കുട്ടിക്കാലത്ത് താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ പോയിട്ടുണ്ട്! അത് പാർട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നില്ല, വിശപ്പ് സഹിക്കാൻ വയ്യാത്തത് കൊണ്ടായിരുന്നു : ഹരിശ്രീ അശോകൻ

78

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഹരിശ്രീ അശോകൻ. കോമഡി വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് സ്വഭാവ വേഷത്തിലേക്കും മറ്റും തിരിഞ്ഞു. ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമെന്ന് തെളിയിച്ചു കഴിഞ്ഞു. സംവിധാന രംഗത്തും താരം ഒരു കൈ നോക്കി. സിനിമയിൽ എത്തുന്നതിന് മുമ്പ് വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു തന്റെ ജീവിതം എന്ന് പറയുന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ALSO READ

Advertisements

അന്നൊക്കെ പിഷാരടിയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചിരുന്നു, എന്നും വഴക്കായിരുന്നു, തുടക്കകാരിയായ തന്നോട് അക്കാലത്തെ പിഷാരടിയുടെ പെരുമാറ്റത്തെ കുറിച്ച് ആര്യ ബാബു

ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് ഹരിശ്രീ അശോകൻ നൽകിയ മറുപടി ശ്രദ്ധനേടുന്നു. ‘കുട്ടിക്കാലത്ത് താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ പോയിട്ടുണ്ട്. പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. അത് പാർട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാൽ അത് നുണയാകും.

ALSO READ

മകനു വേണ്ടി ഒരുമിച്ചെത്തി മലൈക അരോറയും അർബാസ് ഖാനും; വൈറലായി വിഡിയോ

വിശപ്പ് സഹിക്കാൻ വയ്യാത്തത് കൊണ്ടായിരുന്നു. പോസ്റ്റർ ഒട്ടിച്ചു കഴിഞ്ഞാൽ വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടൻ ചായയും കിട്ടും. തന്നെ പോലെ കപ്പ പുഴുങ്ങിയതിന് വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവർ ഇന്നും കാണും. കാരണം പട്ടിണിക്കാർക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവർ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്റർ ഒട്ടിക്കാൻ ധാരാളം ആളുകളുണ്ടാകൂ. എല്ലാ പാർട്ടിയിലും നല്ലവരുണ്ട്. എല്ലാ പാർട്ടിയിലും മോശക്കാരുമുണ്ട് എന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്.

 

Advertisement