കൈപിടിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികർക്ക് ഉമ്മ നൽകിയും ബാബു

87

മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് ബാബു. കൈപിടിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികർക്ക് ഉമ്മ നൽകിയും ഉള്ള ബാബുവിന്റെ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. സൈനികർക്ക് ബാബു ഉമ്മ കൊടുക്കുന്നതും ഇന്ത്യൻ ആർമി കീ ജയ് എന്നും ഭാരത് മാതാ കീ ജയ് വിളിക്കുന്നതും വിഡിയോയിലുണ്ട്.

ബാലയാണ് താഴെനിന്ന് കയറ്റിക്കൊണ്ടുവന്നതെന്നു പറയുന്നതും കേൾക്കാം. കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജും ടീമിലുണ്ട്്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങി ബാബുവിനെ മലമുകളിൽ എത്തിക്കുകയായിരുന്നു. രാവിലെ 9.30-ന് ആരംഭിച്ച ദൗത്യം 40 മിനിറ്റോളം നീണ്ടു.

Advertisements

ALSO READ

വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ ; തൊഴിലാളിക്ക് മുതലാളിയുടെ വക ബെൻസ്

ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാൻ തുടങ്ങി. 1000 മീറ്റർ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോൾ കാൽ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കിൽ കുടുങ്ങി. വീഴ്ചയിൽ കാലിനു പരുക്കേറ്റു.

ALSO READ

കൂടെ നിന്നവർ പലരും ചതിച്ചു, ഒരു കഷ്ടകാലം വരുമ്പോഴാണ് നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് ശെരിക്കും മനസിലാകുന്നത്: തുറന്നു പറഞ്ഞ് കാവ്യാ മാധവൻ

വീണതിന് ശേഷം കയ്യിലുള്ള മൊബൈൽ ഫോണിൽ ബാബു താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. അഗ്‌നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യർഥിച്ചു. രാത്രി മൊബൈൽ ഫോണിന്റെ ഫ്‌ലാഷ് തെളിച്ചും രാവിലെ ഷർട്ടുയർത്തിയും രക്ഷാപ്രവർത്തകരുടെ കണ്ണിൽ പെടാൻ ശ്രമിച്ചു. ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബുവിനെ കാണാനും അപകടസ്ഥലം മനസ്സിലാക്കാനും കഴിഞ്ഞിരുന്നു.

 

Advertisement