Home Entertainment Celebrities

അന്നൊക്കെ പിഷാരടിയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചിരുന്നു, എന്നും വഴക്കായിരുന്നു, തുടക്കകാലത്ത് തന്നോടുള്ള പിഷാരടിയുടെ പെരുമാറ്റത്തെ കുറിച്ച് ആര്യ

155

ബഡായി ബംഗ്ലാവ് എന്ന ചാറ്റ് ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സസിൽ ഇടം നേടിയ താരമാണ് ആര്യ ബാബു. ബിഗ് ബോസിൽ വന്നിട്ടും, അതിന് ശേഷം ഒരുപാട് ചാനൽ ഷോകൾ ചെയ്തിട്ടും, സിനിമകളിൽ അഭിനയിച്ചിട്ടും ഒന്നും ആര്യ ഇപ്പോഴും പിഷാരടിയുടെ ഭാര്യയും മണ്ടത്തരങ്ങൾ പറയുകയും ചെയ്യുന്ന ആര്യ തന്നെയാണ് പ്രേക്ഷകർക്ക്.

തുടക്കത്തിൽ ഞാനും പിഷാരടിയും എന്നും വഴക്കായിരുന്നു എന്നും പക്ഷെ ഇപ്പോൾ ബഡായി ബംഗ്ലാവ് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എന്നും ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ,

Advertisements

ബഡായി ബംഗ്ലാവിലെ ആര്യയായിട്ട് തന്നെയാണ് ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത്. അത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. ഷോ കഴിഞ്ഞ് വർഷങ്ങളായിട്ടും ആളുകൾ ആര്യ ബഡായി എന്ന് തന്നെ വിളിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നാഴിക കല്ലായിട്ടാണ് ആ ഷോ ഞാൻ കാണുന്നത്.

ALSO READ
നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോകൾ കണ്ടോ, കിടുക്കാച്ചിയെന്ന് ആരാധകർ

എനിക്ക് കോമഡി കൈകാര്യം ചെയ്യാൻ കഴിയും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സ്‌ക്രീനിൽ കോമഡി ചെയ്യുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. കോമഡി ചെയ്യാൻ പറ്റിയാൽ പിന്നെ വരുന്ന ഏതൊരു വേഷവും അനായാസമായി ചെയ്യാൻ പറ്റും എന്നാണ് പറയാറുള്ളത്. അത് ശരിയാണെന്ന് എനിക്ക് ബോധ്യമായി.

കൽപന ചേച്ചിയും ഉർവശി ചേച്ചിയും ഒക്കെ ചെയ്ത റോളുകൾ ഒരിക്കലും പകരം വയ്ക്കാനില്ലാത്തതാണ്. അവരെല്ലാം അതിന് വേണ്ടി ജനിച്ച് ജീവിച്ചവരും ജീവിയ്ക്കുന്നവരുമാണ്. അതേ വിഭാഗത്തിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

തുടക്കത്തിൽ പിഷാരടിയുമായി എന്നും വഴക്കായിരുന്നു. ശരിയ്ക്കും ടോം ആന്റ് ജെറി പോലെ. ഞങ്ങളുടെ റിയൽ വഴക്കാണ് പലപ്പോഴും റീൽ വഴക്കിലെ കെമിസ്ട്രിയ്ക്ക് കാരണം. തുടക്കകാരിയായ എനിക്ക് കോമഡി ചെയ്യുക എന്നത് വളരെ പ്രയാസമായിരുന്നു. ആ സമയത്ത് പിഷാരടി സജഷൻസ് തരും. പക്ഷെ ഭയങ്കര സീരിയസ് ടോണിലാണ് സംസാരിക്കുന്നത്. എന്നെ അത് വളരെ വേദനിപ്പിച്ചിരുന്നു. ഇയാൾക്ക് അല്പം ചിരിച്ചുകൊണ്ട് മയത്തിലൊക്കെ സംസാരിച്ചുകൂടെ എന്ന് ചിന്തിച്ചിട്ടുണ്ട് അപ്പോഴൊക്കെ.

എന്നാൽ വർഷങ്ങൾ കഴിയുന്തോറും ഞങ്ങൾ തമ്മിലുള്ള ബോണ്ടിങ് വളരെ നല്ല രീതിയിൽ വന്നു. ഇപ്പോൾ എന്റെ ഏറ്റവും നല്ല സുഹൃത്തും ഉപദേശകനും ഒക്കെയാണ് പിഷാരടി. ജീവിതത്തിൽ എപ്പോഴും നമുക്ക് വേണ്ടി ചിലരൊക്കെ ഉണ്ടാകും എന്ന് പറയുന്നത് പോലെ, അവരിൽ ഒരാളാണ് എനിക്ക് പിഷു. കരിയറിന്റെ തുടക്കത്തിൽ പിഷാരടിയെ പോലുള്ളവരൊക്കെ എനിക്കൊപ്പം ഉണ്ടായത് വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത് എന്നും ആര്യ കൂട്ടിച്ചേർത്തു.

ALSO READ
എന്നെ ആ രോഗിയാക്കിയത് വിവാഹിതൻ ആയ അയാളുമായുള്ള അവിഹിത ബന്ധം; വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ

Advertisement