Home Entertainment Celebrities

ആദ്യം പ്രണയിച്ചത് അമ്പലത്തിൽ കൊട്ടാൻ വരുന്ന ആളെ, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: തുറന്ന് പറഞ്ഞ് നടി വീണാ നായർ

53

ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ ആയ ബിഗ് ബോസ് 2ലെ കരുത്തുറ്റ മലയാളികളിൽ ഒരാളാണ് നടി വീണ. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് താരം പങ്കുവെച്ച വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുയാണ്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു തന്റെ ആദ്യ പ്രണയം. പെൺകുട്ടികൾ മാത്രമുളള ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. തനിക്ക് വണ്ണമുളളതു കൊണ്ട് ആരും പ്രണയിക്കില്ല എന്നൊരു അപകർഷതാബോധം അന്ന് ഉണ്ടായിരുന്നു.

Advertisements

ഈ സമയത്താണ് ആദ്യ പ്രണയം. അമ്പലത്തിൽ കൊട്ടാൻ വരുന്ന ആളായിരുന്നു. അന്നൊക്കെ നേരിട്ട് പറയില്ലല്ലോ. അമ്പലത്തിൽ നാദസ്വരം പഠിക്കാൻ വരുന്ന കുട്ടി വഴി തന്നെ അറിയിക്കുകയായിരുന്നു. അന്ന് ലാൻഡ് ഫോൺ മാത്രമാണ് വീട്ടിലുളളത്. അത് അച്ഛന്റെ മുറിയിലാണ്.

ഞയറാഴ്ച അച്ഛനും അമ്മയും പുറത്തു പോകുമ്പോഴാണ് ഫോൺ വിളിക്കുന്നത്. സാധാരണ അവർ പുറത്തു പോകുമ്പോൾ ഞാനും ഒപ്പം പോകുമായിരുന്നു. എന്നാൽ ഇതിന് ശേഷം തലവേദന എന്നൊക്കെ കള്ളം പറഞ്ഞ് ഞാൻ അവരോടൊപ്പം പോകാതെയായി. ഫോൺ വിളി തുടർന്നു.

ബില്ല് വന്നപ്പോൾ അച്ഛൻ എന്നെ വിളിപ്പിച്ചു. തനിയ്ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു. അച്ഛന് എന്നെ ഒരു സംശയവും ഇല്ലായിരുന്നു. തുടർന്ന് ബില്ല് എടുത്തപ്പോഴാണ് ഒരു നമ്പറിൽ നിന്ന് മാത്രം നിരന്തരം ഫോൺ വന്നിരിക്കുന്നത്.

വൈകിട്ട് അമ്പലത്തിൽ നിന്ന് മടങ്ങി വന്നപ്പോൾ അമ്മയും ചേട്ടനും വീട്ടിനു മുന്നിൽ നിൽക്കുന്നു. അമ്മ എന്നെ പൂജമുറിയിലേയ്ക്ക് കൊണ്ട് പോയി രാമായണത്തിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു. സാധാരണ സ്ഥിരം ചോദ്യങ്ങളായിരുന്നു എന്നോട് ചോദിച്ചത്. പൂജ മുറിയാണെന്നൊന്നും നോക്കിയില്ല നല്ല തല്ല് കിട്ടി.

പിന്നീട് ചേട്ടന്റെ ഊഴമായിരുന്നു. ഒടുവിൽ സത്യം പറഞ്ഞെന്നും വീണ നായർ പറഞ്ഞു. പിന്നീട് ആളെ അവിടെന്ന് സ്ഥലം മാറ്റുകയായിരുന്നു. ഇത് എന്റെ നഷ്ടപ്രണയമല്ല. ഇപ്പോഴും ഞാൻ എന്റെ കണ്ണേട്ടനെ പ്രണയിച്ചു കൊണ്ട് ഇരിക്കുന്നു എന്നും വീണ പറഞ്ഞു.

Advertisement