തിരിച്ചെടുത്താലും ഇനി അമ്മയിലേക്കില്ല: കടുത്ത തീരുമാനവുമായി നടി രമ്യാ നമ്പീശൻ

22

താരസംഘടനയായ ‘അമ്മ’ തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന് നടി രമ്യാ നമ്പീശൻ. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ
തിരിച്ചെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ സംഘടനയിൽ നിന്നും നടിമാർ കൂട്ടമായി രാജിവെച്ചിരുന്നു.

2018 ലാണ് ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശൻ, ഗീതുമോഹൻദാസ്, റിമാ കല്ലിങ്കൽ എന്നിവർ സംഘടനയിൽ നിന്നും രാജിവെച്ചത്. അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന പ്രതികരണത്തോടെയായിരുന്നു നടിമാരുടെ രാജി.

Advertisements

ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് നടി രമ്യാ നമ്പീശൻ. അമ്മ’ സംഘടന തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് രമ്യ നമ്പീശൻ. റെഡ് എഫ്എമ്മിന്റെ റെഡ്കാർപ്പറ്റിലാണ് തന്റെ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് രമ്യ പരസ്യമാക്കിയത്.

ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് തിരിച്ചില്ലെന്ന നിലപാടിലാണ് രമ്യ. അമ്മയിൽ നിന്നും രാജിവെക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എൻറെ രാജി.

ഹീനമായ ആക്രമണം നേരിട്ട, ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു നീതി പുലരട്ടെ എന്നായിരുന്നു രമ്യ നമ്പീശൻ രാജി കത്തിലൂടെ വ്യക്തമാക്കിയിരുന്നത്.

Advertisement