വിരാട് കോഹ്ലിയെ മാറ്റി നായകനായി രോഹത് ശർമ്മ: വെളിപ്പെടുത്തലുമായി ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ്

22

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയ്ക്ക് എതിരെ ന്യസിലൻഡ് പര്യടനത്തിലെ ദയനീയ പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. വമ്പൻ പരാജയത്തിന് പിന്നാലെ കോഹ്ലിയുടെ നായകത്വ ശേഷി ചോദ്യം ചെയ്യുന്നവിധത്തിൽ നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ വിരാട് കോഹ്ലിയ്ക്ക് പകരം ഏകദിന, ടി20യിൽ രോഹിത്തിനെ നായകനാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രധാന ആവശ്യം. ലഭിച്ച പരിമിതമായ അവസരങ്ങളിൽ നായകനെന്ന നിലയിൽ രോഹിത്ത് കഴിവ് തെളിയിച്ചതാണ് ആരാധകർ രോഹിത്തിനെ പിന്തുണയ്ക്കാനുളള പ്രധാന കാരണം.

Advertisements

എന്നാൽ ഈ വാദം തള്ളികളഞ്ഞ് സ്ഥാനമൊഴിഞ്ഞ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ് രംഗത്തെത്തി.
ക്രിക്കറ്റിലെ മൂന്ന ഫോർമാറ്റിലും ഉയർന്ന വിജയ ശതമാനം നേടിയ കോഹ്ലി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീമിനെ മികച്ച രീതിയിൽ നയിക്കുന്നു. ടീമിനെ നയിക്കാൻ ലഭിച്ച പരിമിതമായ അവസരങ്ങളിലും രോഹിത് മികച്ച റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ കോഹ്ലിയുടെ ഫോമിനെക്കുറിച്ച് സംസാരിക്കുന്നതും ക്യാപ്റ്റൻസിയെ കുറിച്ച് ചർച്ച ചെയ്യുന്നതും ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല’ പ്രസാദ് തുറന്ന് പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കോഹ്ലി മൂന്ന് ഫോർമാറ്റുകളിലും മികവ് പുലർത്തുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന അദ്ദേഹം ഒരു പരമ്പരയിൽ പരാജയപ്പെട്ടതിൽ വിമർശിക്കാൻ കഴിയില്ല.

എല്ലാത്തിനുമുപരി, അവൻ മനുഷ്യനാണ്, കയറ്റവും ഇറക്കവും ബാറ്റിംഗിൽ സംഭവിക്കും’ പ്രസാദ് ചൂണ്ടികാട്ടി. നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിൽ ഉളളത്.

Advertisement