കിടിലൻ നൃത്തചുവടുകളുമായി വീണ്ടും, വിമർശിച്ചവർക്ക് തകർപ്പൻ മറുപടിയുമായി നവീനും ജാനകിയും

169

കഴിഞ്ഞ ഒരു ദിവസം ഇൻസ്റ്റാഗ്രാം റീൽസിലൂടെ വെറും 30 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയിലൂടെ മലയാളികളുടെ മനംകവർന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ജാനകി ഓംകുമാറും നവീൻ റസാക്കും. അതേ സമയം വീഡിയോ ഹിറ്റായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഇവർക്കെതിരെ ശക്തമായ സൈബർ അറ്റാക്ക് നടന്നിരുന്നു.

എന്നാൽ ഇപ്പോളിതാ ഇതിനെതിരെ കിടിലൻ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഈ വൈറൽ ഡാൻസേഴ്‌സ്. തോറ്റുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് വീണ്ടും ചടുല നൃത്ത ചുവടുകളടങ്ങിയ ഇരുവരുടെയും രണ്ടാമത്തെ വീഡിയോ ആണ് സോഷ്യൽ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരും തകർപ്പൻ നൃത്ത ചുവടുകൾ കാഴ്ചവെച്ചത്.

Advertisements

ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ചുവടുകൾ വെച്ചത്.
മുപ്പത് സെക്കൻഡ് ദൈർഘ്യം വരുന്ന നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സംഭവം സോഷ്യൽ മീഡിയയിൽ കത്തിക്കയറിയെങ്കിലും അതിനു കല്ലുകടിയെന്നോണം ജാനകിക്കും നവീനുമെതിരെ ചിലർ വിദ്വേഷ പ്രചാരണവുമായി രംഗത്ത് എത്തിയിരുന്നു. കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിടുന്നത്.

അതേ സമയം ലവ് ജിഹാദ് ആരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ ചില പ്രൊഫൈലുകളിൽ നിന്ന് വിമർശനം നടത്തുന്നത്. എന്നാൽ ഇതിനെല്ലാം മറുപടിയെന്നോണമാണ് പുതിയ ഡാൻസ് വീഡിയോയുമായി നവീൻ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയത്.

ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്‌സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളിൽ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയർപ്പിച്ചെത്തിയവർ ഇവരോട് ആവശ്യപ്പെടുന്നത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും കിടിലം ഡാൻസ്.

Advertisement