അതേ പോലെ എന്നെ ചുംബിക്കുമോ? കിടിലൻ പോസ്റ്റുമായി നൂറിൻ ഷെരീഫ്, ഏറ്റെടുത്ത് ആരാധകർ

96

യുവനിരയെ വെച്ച് സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കുന്ന ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിൻ ഷെരീഫ്. ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് സിനിമാ മേഖലയിലേക്ക് എത്തിയത്.

ചങ്ക്സിന് പിന്നാലെ ഒമർ ലുലുവിന്റെ തന്നെ ഒരു അഡാർ ലൗ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തതോടെ നൂറിൻ ആരാധകരുടെ പ്രിയങ്കരിയായി മാറി. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടി.

Advertisements

ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട യുവനായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്. മലയാളത്തിന് പുറമെ തെലുങ്കിലും ഒരുകൈ നോക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുമാണ് ഹിറ്റാകുന്നത്. സൺകിസ്സ്ഡ് ഫോട്ടോയുമായാണ് താരം എത്തുന്നത്. മഞ്ഞ കുർത്തി ധരിച്ച് നിൽക്കുകയാണ് നൂറിൻ. സൂര്യനെപ്പോലെ എന്നെ ചുംബിക്കുമോ? എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രസകരമായ അടിക്കുറിപ്പിൽ മറ്റൊരു ചിത്രം താരം പങ്കുവെച്ചിരുന്നു. സ്വന്തം ഫോട്ടോ നോക്കി വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയ നിമിഷമായിരുന്നു ചിത്രം. താരത്തിന്റെ സഹോദരിയാണ് രണ്ട് ചിത്രങ്ങളും പകർത്തിയത്.

കഴിഞ്ഞ ദിവസമാണ് നൂറിന്റെ 22ാം പിറന്നാൾ ആഘോഷം. അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ചോക്ലേറ്റ് സ്റ്റോറി റീടോൾഡ്, പാത്തു വെഡ്‌സ് ഫ്രീക്കൻ, വെള്ളേപ്പം എന്നിങ്ങനെ നീളുന്നു നുറിന്റെ പുതിയ സിനിമാ വിശേഷങ്ങൾ.

Advertisement