Home Entertainment Celebrities

എന്നെ കണ്ടിട്ട് കള്ള വോട്ടുകാരിയാണെന്ന് തോന്നിയോ എന്തോ, ചാരിതാർഥ്യത്തെ നശിപ്പിച്ചു കളഞ്ഞ സംഭവം വെളിപ്പെടുത്തി വരദ, കുറിപ്പ് വൈറൽ

131

നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് വരദ. മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയങ്കരി കൂടിയാണ് വരദ. നടിയുടെ ഭർത്താവ് ജിഷിൻ മോഹനും സീരിയൽ മേഘലയിൽ നിറസാന്നിധ്യമാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് നടന്ന കേരള നിയമസഭാ ഇലക്ഷനിൽ വോട്ട് ചെയ്ത വിശേഷങ്ങൾ സിനിമാ താരങ്ങളും സീരിയൽ താരങ്ങളുമൊക്കെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ രണ്ട് ദിവസം വൈകിയാണെങ്കിലും സീരിയൽ നടി വരദയും വോട്ട് ചെയ്തതിന്റെ വിശേഷങ്ങളാണ് ആരാധകരോട് പറയുന്നത്. ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ നിന്നും വൈകുന്നേരം വീട്ടിലെത്തി അവസാന നിമിഷമാണ് വരദ വോട്ട് ചെയ്തത്.

Advertisements

താരങ്ങളിൽ പലരും ലൊക്കേഷനിൽ നിന്നെല്ലാം തിരക്കിട്ട് എത്തിയാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഇതിനിടെ ചില താരങ്ങൾ പ്രതികരണവും നടത്തിയിരുന്നു. തമിഴ് നടൻ വിജയ് വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ സീരിയൽ നടി വരദയും വോട്ട് രേഖപ്പെടുത്തിയതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ കുറിപ്പ് വഴിയണ് താരത്തിന്റെ വെളിപ്പെടുത്തൽ.

വരദയുടെ കുറിപ്പ് ഇങ്ങനെ:

ഒരു മഷിക്കഥ. അഞ്ചാം തിയതി രാത്രി വൈകി ഷൂട്ട് കഴിഞ്ഞത് കൊണ്ട് ആറാം തിയതി കുറച്ചു വൈകിയാണ് ഉറക്കമെഴുന്നേറ്റത്. അപ്പോഴാണ് സമ്മതിദാനാവകാശം ഉപയോഗിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെ കുറിച്ചും കടമയെ കുറിച്ചും ഓർമ വന്നത്.

ഉടനെ കൊല്ലത്തു നിന്നും തൃശ്ശൂരിലേക്ക് വെച്ചു പിടിച്ചു. 14 ദിവസത്തെ ഷെഡ്യൂൾ ആയതു കൊണ്ട് സീരിയലിൽ ഉപയോഗിക്കുന്ന കോസ്റ്റിയൂം റൂമിൽ ഉപയോഗിക്കുന്ന ഡ്രസ്സുകളും മറ്റു സ്വന്തം സാധാനങ്ങളും എല്ലാം കൂടെ രണ്ട് പെട്ടികൾ ഉണ്ടായിരുന്നു. ഞാൻ ഒറ്റക്ക് എല്ലാം കൂടെ കെട്ടി വലിച്ചു വീട്ടിൽ എത്തിയപ്പോൾ സമയം 6.10.

പെട്ടന്ന് തന്നെ ലഗ്വേജ് എല്ലാം വീട്ടിൽ കയറ്റി വെച്ച് നേരെ പോളിങ് ബൂത്തിലേക്ക്. എന്തായാലും കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും വോട്ട് ചെയ്ത് കടമ നിർവഹിച്ചല്ലോ എന്ന ചാരിതാർഥ്യത്തിൽ പുറത്തിറങ്ങി വിരലിലേക്ക് നോക്കി. അതോടെ ആ ചാരിതാർഥ്യത്തിന്റെ സന്തോഷം അങ്ങ് പോയി കിട്ടി.

എന്നെ കണ്ടിട്ട് കള്ള വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് തോന്നിയിട്ടാണോ എന്തോ ഒരു വിരലിൽ മൊത്തം മഷി. നഖത്തിന്റെ അകത്തു വരെ മഷിയുണ്ട്. അതും തലങ്ങും വിലങ്ങും അങ്ങ് കോരി ഒഴിച്ചിരിക്കുന്നു. എന്തായാലും എന്റെ വിരലിൽ ഇങ്ങനെ മഷി കൊണ്ട് കളം വരച്ചിട്ട് എന്റെ നേരത്തെ പറഞ്ഞ ചാരിതാർഥ്യത്തെ നശിപ്പിച്ചു കളഞ്ഞ ആ സഹോദരിയെ ഓർത്തു കൊണ്ട് എന്റെ മഷിക്കഥ ഞാൻ ഉപസംഹരിക്കുന്നു. നന്ദി. നമസ്‌കാരം താരം കുറിച്ചു.

Advertisement