അമ്മയാകാൻ പോവുകയാണോ, പാർവതിക്ക് വിശേഷമുണ്ടോ, മറുപടിയുമായി ഭർത്താവ് അരുൺ

134

മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട സീരിയൽ താരവുമാണ് നടി പാർവ്വതി വിജയ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബ വിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാർവതി വിജയ് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

പ്രശസ്ത സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരിയാണ് പാർവതി. കുടുംബവിളക്കിൽ അഭിനയിച്ചു കൊണ്ടിരിക്കവെയാണ് പാർവതി രഹസ്യമായി വിവാഹിതയാകുന്നത്.
സീരിയലിന്റെ ക്യാമറമാൻ അരുൺ രാവൺ ആയിരുന്നു താരത്തിന്റെ വരൻ.

Advertisements

ഏറെനാളത്തെ പ്രണയമാണ് പിന്നീട് വിവാഹത്തിലെത്തിയത്. ബിബിഎ ബിരുദ ധാരിയായ പാർവതിയുടെ വിവാഹം അതീവ രഹസ്യമായാണ് നടന്നത്. റേറ്റിങ്ങിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും എന്നാൽ ആരാലും അർഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയായ സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.

മൂന്ന് മക്കളുടെ അമ്മയായി എത്തുന്ന മീരയുടെ മകൾ ആയിട്ടാണ് കുറച്ചു നാൾ മുൻപ് വരെ പാർവതി വിജയ് അഭിനയിച്ചുകൊണ്ടിരുന്നത്. പ്രശസ്ത സിനിമാ താരം മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലിലെ സുമിത്രയുടേയും സിദ്ധാർത്ഥിന്റേയും മകളായ ശീതളിനെ തുടക്കത്തിൽ അവതരിപ്പിച്ചത് പാർവതിയായിരുന്നു.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ശീതളിനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന പാർവതി ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിൽ സജീവമാണ്.
കുടുംബ വിശേഷങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ള താരം ഒടുവിൽ പോസ്റ്റ് ചെയ്ത ചിത്രമിപ്പോൾ വൈറലാകുകയാണ്.

പാർവതി കൂടുതൽ സുന്ദരിയായിരിക്കുന്നല്ലോ എന്നാണ് പോസ്റ്റ് കണ്ടു ആരാധകർ ചോദിക്കുന്നത്. വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിന് മുൻപിൽ അരുണിനൊപ്പം നിൽക്കുന്ന ചിത്രമാണ് പാർവതി ഷെയർ ചെയ്തിരിക്കുന്നത്.

പാർവതി അമ്മയാകാൻ ഒരുങ്ങുകയാണോ എന്നും ആരധകർ ചോദിച്ചു. ഇതിന് അല്ല എന്ന മറുപടിയും അരുൺ നൽകിയിട്ടുണ്ട്. പ്രണയത്തെ കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ലെന്നും വിവാഹശേഷമാണ് എല്ലാവരും ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നും പാർവതി മുൻപ് പറഞ്ഞിട്ടുണ്ട്.

അതീവ രഹസ്യമായി നടന്ന വിവാഹത്തോടെ സ്‌ക്രീനിൽ നിന്നും മറഞ്ഞ പാർവ്വതിയ്ക്ക് പകരം ഇപ്പോൾ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായർ എന്ന നടിയാണ്. മുൻപ്, എന്തുകൊണ്ടാണ് സീരിയലിൽ നിന്നും മാറിയത് എന്ന ആരാധകരുടെ ചോദ്യത്തിന് മാറിയതല്ല, മാറ്റിയതാണ് എന്നായിരുന്നു പാർവതിയുടെ മറുപടി.

കാരണം എന്താണ് എന്ന ചോദ്യത്തിന് അത് അവർക്ക് അറിയാം എന്ന് മാത്രമാണ് താരം മറുപടി നൽകിയത്.
അതേ സമയം പാർവതിയുടെ സഹോദരി മൃദുലയും വിവാഹിതയാകാൻ ഒരുങ്ങുകയാണ്. സീരിയൽ നടൻ യുവ കൃഷ്ണയാണ് മൃദുലയുടെ വരൻ. ഇവരുടെ വിവാഹം നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു.

Advertisement