അന്ന് മോഹൻലാലിന് തീരുമാനിച്ച ആ നായക വേഷം ചെയ്തത് ശ്രീനിവാസൻ, കാരണക്കാരൻ ആയത് മറ്റൊരു നടൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ

6932

മലയാള സിനിമയിൽ നിരവധി ശ്രദ്ധേയമായ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം. മലയാളത്തിലെ സൂപ്പർതാരങ്ങളെ എല്ലാം വെച്ച് സിനിമ ഒരുക്കിയിട്ടുള്ള ഈ കൂട്ടകെട്ടിൽ പുറത്ത് ഇറങ്ങിയ സിനിമകളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തിരുന്നത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നാടോടിക്കാറ്റ്, പട്ടണ പ്രവേശം, സൻമനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ്, തുടങ്ങി നിരവധി സൂപ്പർഹിറ്റുകളാണ് ഈ കൂട്ടുകെട്ട് ഒരുക്കിയിട്ടുള്ളത്. ഫഹദ് ഫാസിലിനെ നായകനാക്കിയുളള ഞാൻ പ്രകാശാനാണ് ഈ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Advertisements

ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ 1988 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന് മുമ്പ് ഒരിക്കൽ ശ്രീനി വാസൻ പറഞ്ഞിരുന്നു. കൈരളി ടിവിയുടെ ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
ഞങ്ങള്‍ തമ്മില്‍ വേറെ ബന്ധത്തിലാണെന്ന് വരെ വാര്‍ത്തകള്‍ വന്നു, സാജന്‍ ചേട്ടന്‍ അതിന്റെ പേരില്‍ പിന്നെ എന്നോട് മിണ്ടിയില്ല, വരദ പറയുന്നു

പിന്നീട് തന്നിലേക്ക് ആ കഥാപാത്രം എങ്ങനെയാണെന്ന് എത്തിയതെന്നും നടൻ തുറന്നു പറഞ്ഞിരുന്നു. പൊന്മുട്ടയിടുന്ന താറാവിന്റെ കഥ പറയുമ്പോൾ അതിൽ നായകനായി അഭിനയിക്കാൻ തിരക്കഥാകൃത്ത് രഘുനാഥ് പലേരി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു. സിനമാ സംവിധാനം ചെയ്യാൻ ഇരുന്നതും രഘുനാഥ് പലേരി തന്നെ ആയിരുന്നു.

എന്നെ അതിൽ ജയറാം ചെയ്ത ദുബായിയിൽ നിന്ന് തിരിച്ചുവന്ന കഥാപാത്രമായിട്ടാണ് ആദ്യം തീരുമാനിച്ചത്. ആ വേഷം ശ്രീനിക്ക് ചെയ്തൂടെ എന്ന് ചോദിച്ചപ്പോൾ ഞാൻ സമ്മതം മൂളി. മാത്രമല്ല ഇതുപോലത്തെ രസമുളള എത് കഥയിലെ കഥാപാത്രമാവാനും എനിക്ക് ഇഷ്ടമാണ്.

പക്ഷേ എന്തുക്കൊണ്ടോ ആ സിനിമ രഘുവിന് സംവിധാനം ചെയ്യാൻ സാധിച്ചില്ല. പിന്നെയും നാളുകൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട് ഈ കഥ കേൾക്കുന്നതും പുളളിക്ക് താൽപര്യം ഉണ്ടാവുന്നതും. അന്ന് രഘുവിന്റെ അഭിപ്രായം അനുസരിച്ച് സത്യൻ അന്തിക്കാടും മോഹൻലാലിനെ തന്നെ നായകൻ ആക്കാനാണ് ഉദ്ദേശിച്ചത്.

അങ്ങനെ ഈ എഴുതിയ തിരക്കഥ വെച്ചുകൊണ്ട് പല ചർച്ചകളും നടന്നു. അങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുമ്പോഴാണ് ഇന്നസെന്റ് ഈ കഥ കേൾക്കുന്നത്. അപ്പോ ഇന്നസെന്റ് പറഞ്ഞു. ഈ സിനിമയിലെ തട്ടാന്റെ കഥാപാത്രം ചെയ്യാൻ മോഹൻലാലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അതൊരു ഹെവി വെയിറ്റ് ആവാൻ ചാൻസുണ്ട്.

കാരണം മോഹൻലാൽ അതുവരെ ചെയ്ത കഥാപാത്രങ്ങളൊക്കെ വെച്ച് നോക്കുമ്പോൾ അങ്ങനെയൊരു ആളിന്റെ സാന്നിദ്ധ്യം ഹെവി വെയിറ്റ് ആയിപ്പോവുമോ എന്ന സംശയമുണ്ടായിരുന്നു. കാരണം ഇങ്ങനെയൊരു സിനിമയിൽ നിന്നും ആളുകൾ കൂടുതൽ പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ അത് സിനിമയ്ക്ക് ദോഷം ചെയ്യും.

അപ്പോ ഇന്നസെന്റാണ് പറഞ്ഞത് ഈ കഥാപാത്രത്തിന് ശ്രീനിവാസൻ തന്നെയാണ് നല്ലതെന്ന്. സ്വഭാവികമായും രഘുനാഥ് പാലേരിയും സത്യൻ അന്തിക്കാടും എല്ലാം അതിനെ കുറിച്ച് മാറ്റിചിന്തിച്ചുതുടങ്ങി. അങ്ങനെയാണ് ഞാൻ അതിലെ പ്രധാന കഥാപാത്രമായ ഭാസ്‌കരൻ എന്ന തട്ടാനായി വരുന്നതെന്നും ആയിരുന്നു ശ്രീനിവാസൻ വ്യക്തമാക്കിയത്.

Also Read
വികാരധീനയായി റിമ; താൻ നടത്തിയ പരാമർശങ്ങൾ അവരെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് റിമ കല്ലിങ്കൽ

Advertisement