അവനെ ഉപദേശിക്കാൻ പോയാൽ ഉത്തരം മുട്ടും; ലക്ഷങ്ങളുടെ കണക്ക് പറഞ്ഞാൽ കോടികളുടെ കണക്കാണ് അവൻ പറയുക; ധ്യാനിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

1425

മലയാള സിനിമയിൽ സഹോദരന്മാർ ഒരുപാടുണ്ടെങ്കിലും, നിഷ്‌ക്കളങ്കമായ തമാശകൾക്കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് ശ്രീനിവാസന്റെ മക്കളായ വിനീതും, ധ്യാനും. അച്ഛനെ പോലെ തന്നെ സിനിമയുടെ വിവിധ മേഖലകളിൽ ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്. പാട്ടുക്കാരനായാണ് വിനീത് സിനിമയിലെത്തുന്നത് പിന്നീട് നടനായും, സംവിധായകനായും താരം തിളങ്ങി. അനിയൻ ധ്യാനാവട്ടെ നടനായി വന്ന് സംവിധായകനായ വ്യക്തിയാണ്.

ഇപ്പോഴിതാ ധ്യാനിനെ ഉപദേശിക്കാൻ പോയി പണി കിട്ടിയ കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് വിനീത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ നിമിഷങ്ങൾ വിനീത് പങ്ക് വെച്ചിരിക്കുന്നത്. കോടികളുടെ കണക്ക് പറഞ്ഞ് ധ്യാൻ തോൽപിച്ചു കളഞ്ഞു എന്നാണ് വിനീത് പറയുന്നത്. വീട്ടിൽ ജേഷ്ഠ്യൻ എന്ന നിലയിൽ ധ്യാനിനെ ഉപദേശിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
വികാരധീനയായി റിമ; താൻ നടത്തിയ പരാമർശങ്ങൾ അവരെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് റിമ കല്ലിങ്കൽ

മുകുന്ദൻ ഉണ്ണിയുടെ റിലീസിന് മുൻപ് ഞാൻ ധ്യാനിനെ കണ്ടപ്പോൾ ധ്യാനെ നിന്നെ ആളുകൾക്ക് ഭയങ്കര ഇഷ്ടമാണ് ഇപ്പോൾ. നീ അവർക്ക് കയ്യടിക്കാൻ കഴിയുന്ന ഒരു പടം കൊടുത്ത് കഴിഞ്ഞാൽ അവർ കൈ കഴക്കുന്ന വരെ കയ്യടിക്കാൻ റെഡിയാണ്. നീ അങ്ങനൊരു പടം കൊടുക്ക്. കുറച്ചുകൂടെ സെലക്ടിവ് ആവെന്ന്,’ ‘ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ എന്നോട് ഇങ്ങോട്ട് പറഞ്ഞു, ‘ചേട്ടന്റെ ഇപ്പോൾ ഇറങ്ങാൻ പോകുന്ന പടമില്ലേ, അതിന് എത്ര ബഡ്ജറ്റായി?’ അവന്റെ സീരിയസ് ചോദ്യം കേട്ട് ഞാൻ തുക പറഞ്ഞു.

അതിന്റെ പിന്നാലെ മറ്റൊരു ചോദ്യം വന്നു. ‘ആ സിനിമ തരക്കേടില്ലാതെ ഓടിയാൽ എത്ര രൂപ കളക്റ്റ് ചെയ്യും എന്ന്. അതിനും ഞാൻ മറുപടി പറഞ്ഞു. ദേ വരുന്നു പിന്നാലെ മറ്റൊരു ചോദ്യം ആ സിനിമ പൊട്ടിയാൽ അതിന്റെ റവന്യു എത്രയാകും? അപ്പോൾ നിർമ്മാതാവിന് തട്ട് കിട്ടിയാൽ എന്തോരം നഷ്ടം ഉണ്ടാവും?’ ഇത് പറഞ്ഞിട്ട് അവൻ ഒരു കണക്ക് പറഞ്ഞു. പിന്നീട് അവൻ അവന്റെ സിനിമയെ കുറിച്ചാണ് പറയുന്നത്.

Also Read
ആ ചിത്രത്തിൽ മഞ്ജു വാര്യരുടെ നായകൻ ഞാനാണ് എന്നറിഞ്ഞപ്പോൾ ദിലീപ് എന്നെ വിളിച്ച് പിൻമാറ്റാൻ ശ്രമിച്ചിരുന്നു: അന്ന് ചാക്കോച്ചൻ പറഞ്ഞത്

എന്റെ സിനിമ ഒന്നര കോടി രൂപയ്‌ക്കോ ഒന്നേ മുക്കാൽ കോടി രൂപയ്‌ക്കോ ആണ് തീരുന്നത്. അത് ലിസ്റ്റിനെ പോലെയുള്ള ആളുകൾ ഉണ്ടെങ്കിൽ സാറ്റലൈറ്റ് അത് ഇത് എന്നൊക്കെ പറഞ്ഞ് ഒരു കണക്ക് അങ്ങോട്ട് പറഞ്ഞു,’എന്നിട്ട് എന്നോട് ചോദിച്ചു ചേട്ടൻ ചെയ്യുന്നതാണോ ഞാൻ ചെയ്യുന്നതാണോ ശരിയെന്ന്. ഞാൻ ഉത്തരമുട്ടി. ഞാൻ പോയിട്ട് പിന്നെ വരാമെന്ന് പറഞ്ഞ് മുങ്ങി. ഇതാണ് അവനെ ഉപദേശിക്കാൻ പോയാൽ ഉള്ള അവസ്ഥ,’.

Advertisement