ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഒക്കെയാണ് ആ പടം ചെയ്തത്, പിന്നീട് വന്ന ചിലതെറ്റായ വിചാരങ്ങൾ ആയിരിക്കും വഴക്കുകളുണ്ടാക്കുന്നത്: ഉണ്ണി മുകുന്ദൻ ബാല വിവാദത്തിൽ മിഥുൻ രമേശ്

417

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മിഥുൻ രമേഷ്. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്താണ് താരം ആരാധകർക്ക് സുപരിചിതനായി മാറിയത്. തുടക്കകാലത്ത് ഒക്കെ സ്ഥിരം വില്ലൻ വേഷങ്ങളിൽ ആയിരുന്നു മിഥുൻ എത്തുന്നത്.

ഇപ്പോൾ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന താരമാണ് മിഥുൻ രമേശ്. അവതാരകനായെത്തി പ്രേക്ഷകരുടെ മനസിലിടം നേടി. അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെക്കാൾ മിഥുനെ പ്രശസ്തനാക്കിയത് ഒരു ടെലിവിഷൻ ഷോയിലെ അവതാരക വേഷമാണ്.

Advertisements

Also Read
അവനെ ഉപദേശിക്കാൻ പോയാൽ ഉത്തരം മുട്ടും; ലക്ഷങ്ങളുടെ കണക്ക് പറഞ്ഞാൽ കോടികളുടെ കണക്കാണ് അവൻ പറയുക; ധ്യാനിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

മലയാളം ടെലിവിഷൻ കോമഡി പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ഷോ ആയിരുന്നു ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം എന്ന പരിപാടി. ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തിൽ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്.

ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കഴിവുള്ള കലാകാരന്മാർക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വലിയ വേദിയായിരുന്നു കോമഡി ഉത്സവം. അതേ സമയം കോമഡി ഉത്സവമെന്ന പേര് പറയുമ്പോഴെ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്ന അളാണ് ഷോയുടെ അവതാരകൻ മിഥുൻ രമേശ്. അത്രയ്ക്ക് മലയാളികളുടെ പ്രിയങ്കരനാണ് മിഥുൻ രമേശ്.

അടുത്തി താരത്തിനെ ബെൽസ് പാൾസി രോഗം ബാധിച്ചിരുന്നു. ഈ രോഗത്തിന് ചികിത്സ തേടിയ കാര്യം താരം തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇതോടെ ആരാധകർ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്ക്ക് ഒടുവിൽ മിഥുൻ വീണ്ടും ജോലിയിൽ സജീവമാകുകയും ചെയ്തിരുന്നു.

അതേ സമയം ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറയുകയാണ് മിഥുൻ രമേഷ്. ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ബാലയും ഉണ്ണിയുമായുണ്ടായ വിവാദത്തെകുറിച്ചും മിഥുൻ രമേശ് സംസാരിച്ചിരുന്നു.

ഉണ്ണി മുകുന്ദൻ തന്റെ ഒരു സഹോദരൻ ആണെന്നും ഉണ്ണിയുടെ ആദ്യ സൂപ്പർഹിറ്റ് ചിത്രം മല്ലുസിംഗിൽ ഉണ്ണിക്ക് സൗണ്ട് കൊടുത്തത് താനാണെന്നും മിഥുൻ പറയുന്നു. ഉണ്ണിയുമായി അന്ന് തൊട്ടുള്ള ബന്ധമാണ്. നമ്മുടെ പടം ചെയ്യുന്ന സമയത്ത് ബ്രോ വന്ന് അഭിനയിക്കണമെന്നും തന്റെ ഒപ്പം ബ്രോയെ അഭിനയിപ്പിക്കണമെന്നും എപ്പോഴും പറയുന്ന ആളാണ് ഉണ്ണി.

തുടർന്നാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ അത് സംഭവിച്ചത്. ഉണ്ണി ആ സിനിമ ചെയ്ത രീതി ഞാൻ കണ്ടതാണെന്ന് ബാലയുടെ വിവാദമുണ്ടായ സമയത്തൊക്കെ പലതവണ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ പറയുന്ന ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഒക്കെയാണ് ആ പടം ചെയ്തത്.

പരസ്പരമുള്ള സൗഹൃദത്തിന്റെ പേരിൽ ചെയ്ത സിനിമയാണത്. അത് കഴിയുമ്പോൾ നമുക്ക് വരുന്ന ചിലതെറ്റായ വിചാരങ്ങൾ ആയിരിക്കും നമ്മുടെ ഇടയിൽ വഴക്കുകളുണ്ടാക്കുന്നത് എന്നായിരുന്നു മിഥുൻ രമേശ് വ്യക്തമാക്കിയത്.

Also Read
അന്ന് മോഹൻലാലിന് തീരുമാനിച്ച ആ നായക വേഷം ചെയ്തത് ശ്രീനിവാസൻ, കാരണക്കാരൻ ആയത് മറ്റൊരു നടൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ

Advertisement