മക്കൾക്ക് കൂട്ടായി ഇനി ഒരാൾ കൂടി: പുതിയ അഥിതിയെത്തിയ സന്തോഷം അറിയിച്ച് ബഷീർ ബഷിയും കുടുംബവും

246

ബിഗ് ബോസ് സീസൺ വൺ മൽസരാർത്ഥിയും പ്രമുഖ മോഡലുമായ ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ മലയാളം പതിപ്പ് ഒന്നാം ഭാഗത്തിൽ എത്തിയതോടെയാണ് ബഷീർ ബഷിയെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസിലൂടെ ഏറെ ആരാധകരേയും ബഷീർ ബഷി നേടിയെടുത്തിരുന്നു. അതേ സമയം രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ബഷീറിന് നേരെ ഉയർന്നിരുന്നു.
ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷവും കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ ബഷി നിറഞ്ഞ് നിന്നിരുന്നു.

Advertisements

ബഷീർ ബഷിയുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ഏവർക്കും കൂടുതൽ താല്പര്യമാണ്. അതിനു കാരണം അദ്ദേഹത്തിന് നിലവിലെ രണ്ടു ഭാര്യമാരാണ്. അതും ഒരു വീട്ടിൽ ഒരു കുടുംബത്തെ പോലെ കഴിയുന്നു. ആദ്യ ഭാര്യ സുഹാനയുടെ സമ്മതോടെയാണ് ബഷീർ ബഷി രണ്ടാമത് മഷൂറ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്.

ഭാര്യമാർക്ക് ഒപ്പം ഡാൻസ് റിയാലിറ്റി ഷോകളിൽ മറ്റു പങ്കെടുക്കാറുമമുണ്ട് ബഷീർ ബഷി. സോഷ്യൽ മീഡിയിൽ വളരെ സജീവമായ ഈ കുടുംബത്തിന്റെ പുതിയ ഒരു വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനുവാദം ചോദിക്കാതെ വീട്ടിലേക്ക് കടന്നുവന്ന അഥിതിയെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ഇവരുടെ യുട്യൂബ് ചാനലിൽ ബഷീറും കുടുംബവും എത്തിയിരുന്നത്.

താൻ തന്റെ സുഹൃത്തിനും മകനുമൊപ്പം വീട്ടിന്റെ മുന്നിൽ ഇരിക്കുന്ന സമയത്താണ് ക്ഷീണിതനായ ഒരു പട്ടിക്കുട്ടി വന്നത്. അന്ന് ഭക്ഷണം കൊടുത്തു. പിന്നെ ആൾ ഇവിടുന്ന് പോയിട്ടില്ലെന്ന് ബഷീർ ബഷി പറയുന്നു. എന്റെ മക്കളായ സുനൂനും മോനും പട്ടിക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ്.

പക്ഷേ അവർക്ക് പേടിയാണ് മാത്രവുമല്ല ഞങ്ങൾക്ക് അതിനെ അങ്ങനെ തൊടാനൊന്നും പറ്റില്ല. പിന്നെ സുഹൃത്ത് ജിനുവാണ് ഓമനിക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം. പട്ടിക്കുട്ടി എന്നൊക്കെ വിളിക്കാതെ ഞങ്ങൾ അവന് ടോബി എന്ന പേരിട്ടു.

പുറമെ നിന്ന് വന്നതിന്റെ പ്രശ്നങ്ങളൊന്നും ടോബിയിൽ കാണാനില്ല എന്നും ബഷീർ പറയുന്നു. ടോബിയെ വീട്ടിൽ വളർത്താം അതുകൊണ്ട് പ്രശ്‌നം ഇല്ല പക്ഷെ കുറച്ച് നിബന്ധനകൾ ഒക്കെയുണ്ടെന്ന് താരം പറഞ്ഞിരുന്നു. അതേ സമയം വീട്ടിൽ ക്ഷണിക്കാതെ വന്നുകയറിയ അതിഥിയെ സ്വീകരിക്കുന്നതിൽ മനസ്സ് കാണിച്ചതിന് പോസിറ്റീവ് കമന്റുകളാണ് ഇവർക്ക് ലഭിക്കുന്നത്.

അതേ സമയം ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും താൽപര്യം പ്രകടിപ്പിക്കാറുണ്ട്. മിക്കപ്പോഴും ഇവരോട് പലതരത്തിലുള്ള ചോദ്യങ്ങളും ആരാധകർ ചോദിക്കാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം ഏത് ഭാര്യയോടാണ് കൂടുതൽ ഇഷ്ടം എന്നാണ് ഇതിനുള്ള മറുപടിയുമായി താരങ്ങൾ എത്തിയിരുന്നു.

അതിനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയായിരുന്നു അങ്ങനെ ഒന്നും ഇല്ല രണ്ടുപേരും തനിക്ക് ഒരേ പോലെയാണ്. ഒരാൾക്ക് കൂടുതൽ പ്രാധാന്യം ഒന്നും താൻ നൽകാറില്ല. മാത്രവും അല്ല മഷൂറക്ക് അവളുടേതായ സ്വഭാവവും, സുഹാന അവളുടേതായ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആണ്. പലരും ഈ ചോദ്യം ചോദിക്കുന്നത് തങ്ങളുടെ കുടുബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആന്നെനും, ഞങ്ങളക്ക് ഒരു പ്രശ്ങ്ങളും ഇല്ല വളരെ ഹാപ്പിയാണെന്നും ബഷീർ പറയുന്നു.

പിന്നെ പലരും ചോദിക്കുന്നത് ഇനിയും ഒരു കുട്ടി വേണ്ടേ മഷൂറക്ക് ആഗ്രഹം കാണില്ലേ എന്നൊക്കെയാണ്, അത് ഞങ്ങളുടെ കുടുംബ വിഷയമാണ് അതിൽ മറ്റാരും തല പുകയ്ക്കണ്ട എന്നും എന്റെ മക്കളെ അവൾ സ്വന്തം മക്കളെപ്പോലെ കണ്ടാണ് സ്‌നേഹിക്കുന്നത് എന്നും ബഷീർ ബഷി വ്യക്തമാക്കുന്നു.

Advertisement