മകൾക്ക് ഒപ്പം രണ്ടാം വിവാഹ വാർഷികം അടിച്ച് പൊളിച്ച് പേളിയും ശ്രീനിഷും, സ്പെഷ്യൽ വീഡിയോയുമായി പേളി, ആശംസകളുമായി ആരാധകർ

1057

അവതാരക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച താരമാണ് പേളി മാണി. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും.

മത്സരത്തിനിടെ പരിചയത്തിലായ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഷോയിൽ നിന്നും പുറത്തെത്തിയ ശേഷം ഇവർ വിവാഹിതർ ആവുകയും ചെയ്തു. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ് പേളിക്ക് ആരാധകർ കൂടിയത്.

Advertisements

മികച്ച അവതരണവും നർമത്തിൽ ചാലിച്ചുള്ള സംസാര ശൈലിയും പേർളിയെ ആരാധകർക്കിടയിൽ ഏറെ പ്രിയങ്കരിയാക്കി മാറ്റി. ഇന്ന് പേളി ഒരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. തുടക്കം മുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പേളി ഇപ്പോഴും ആരാധകരുടെ പ്രിയ താരം തന്നെയാണ്. പേളി മാണിയും ശ്രീനിഷും സോഷ്യൽ മീഡിയകളിൽ സജീവമാണ്.

ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയിലുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്. അതിൽകൂടി തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുക ആണ് പേളിയും ശ്രീനിഷും.

ഇക്കുറി വിവാഹ വാർഷികം ആഘോഷിക്കാൻ മറ്റൊരാൾ കൂടിയുണ്ട്. ഇരുവരുടെയും മകൾ നില. മകളുടെ ജനന ശേഷമുള്ള ആദ്യ വിവാഹ വാർഷികം ശരിക്കും ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും. വിവാഹ വാർഷിക ദിനത്തിൽ ശ്രീനിഷിനൊപ്പം ഉള്ള മനോഹരമായൊരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ് പേളി. അതേസമയം, വിവാഹദിനത്തിൽ നിന്നുമുള്ളൊരു ചിത്രം പങ്കുവച്ചാണ് ശ്രീനിഷ് പേളിക്ക് ആശംസകൾ നേർന്നത്.

ഇവർക്ക് ആശംസകളുമായി ആരാധകരും എത്തിയിരുന്നു. അതോടൊപ്പം, ഗോവിന്ദ് പദ്മ സൂര്യ, പ്രിയ മണി, സരിത ജയസൂര്യ, ദീപ്തി സതി, ശിവദ തുടങ്ങി നിരവധി താരങ്ങളും ഇവർക്കു ആശംസകളുമായി എത്തിയിരുന്നു.

ഞാൻ നിന്നെ സ്നേഹിക്കുന്നു നമ്മൾക്ക് പരസ്പരം നൽകാൻ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവൾ നമ്മുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന കുറിപ്പ്. ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പം എടുത്ത പുതിയ മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു പേർളിയുടെ വാക്കുകൾ കുറിച്ചിരുന്നത്.

ശ്രീനിഷും ഹാപ്പി ആനിവേഴ്സറി ചുരുളമ്മേ,ഡാ കുട്ടാ ഞാൻ നിന്നെ സ്‌നേഹിക്കുന്നു, എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ’ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്. ഈ കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.

Advertisement