ഞാൻ അങ്ങനേ ചെയ്യൂ എന്ന് എല്ലാവർക്കും ഒരു ധാരണയുണ്ട്: തുറന്ന് പറഞ്ഞ് ദീപ്തി സതി

745

ലാൽ ജോസിന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി സതി. പകുതി മലയാളിയായ ദീപ്തി ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

നീനയ്ക്ക് ശേഷം മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നടിയെ തേടി അവസരങ്ങൾ എത്തുക ആയിരുന്നു. 1995 ജനുവരി 29ന് ദിവ്യേഷ് സതി മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി ജനിച്ചു വളർന്നത്. ഫാഷൻ രംഗത്ത് നിന്നാണ് ദീപ്തി സതി സിനമയിൽ എത്തുന്നത്.

Advertisements

Also Read
അന്നൊക്കെ മമ്മൂട്ടിയെ കൂവി തോൽപ്പിക്കാൻ ഒരു കാരണവുമില്ലാത ആളുകൾ എത്തുമായിരുന്നു: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

മലയാളത്തിൽ തനിക്ക് ലഭിച്ചതെല്ലാം ന്യൂജെൻ കഥാപാത്രങ്ങളാണെന്നാണ് നടി പറയുന്നത്. എന്നാൽ തനിക്ക് ഒരു സാധാരണ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നാണ് നടി പറയുന്നത്. കൂടാതെ ഗ്ലാമർ കാട്ടാൻ വേണ്ടി സെക്‌സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ലെന്നും നടി പറയുന്നു.

താൻ ബോൾഡ് വേഷങ്ങൾ മാത്രമേ ചെയ്യുവെന്ന് ഒരു ധാരണയണ്ട്. അത് ഒരു ദിവസം ബ്രേക്ക് ചെയ്യും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. വൈകാതെ തന്നെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി വ്യക്തമാക്കി. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Also Read
ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതായി, ചേട്ടത്തിയും മോളും ജീവിക്കുന്നത് ഇപ്പോൾ ഇങ്ങനെ: കലാഭവൻ മണിയുടെ സഹോദരന്റെ അഭിമുഖം വീണ്ടും വൈറൽ

ദീപ്തി സതിയുടെ വാക്കുകൽ ഇങ്ങനെ:

ഗ്ലാമർ കാട്ടാൻ വേണ്ടി സെക്‌സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ല. ഫോട്ടോഗ്രാഫർമാർ പറയുന്ന ആശയം നല്ലതാണോ എന്ന് നോക്കും. ഞാൻ പുതുമ ആഗ്രഹിക്കാറുണ്ട്. പകരം ഗ്ലമറല്ല, വേറിട്ട മൂഡാണ് ആ ചിത്രങ്ങൾക്ക്. ലക്കി എന്ന മറാത്തി ചിത്രത്തിലാണ് ആദ്യമായി ബിക്കിനി ധരിച്ച് അഭിനയിക്കുന്നത്.

പൂളിൽ കുളിക്കുന്ന രംഗത്ത് ബിക്കിനി ധരിച്ചതിന് വിമർശനം ഉയർന്നു. ഇതൊന്നും എന്നെ ബാധിക്കുന്നില്ല. മിസ് ഇന്ത്യ മത്സരത്തിന് ഇതിലും ഗ്ലമറസായി വേഷം ധരിച്ചു. എന്തു വേഷം ധരിക്കുക എന്നത് എന്റെ ഇഷ്ടവും സ്വകാര്യതയുമാണ്. സകൂളിൽ പഠിക്കുമ്പോഴെ മോഡലിങ്ങ് ചെയ്യുന്നുണ്ട്. മോഡിലിംഗ് ചെയ്യുന്ന കുട്ടി എന്ന മേൽ വിലാസത്തിലാണ് സ്‌കൂളിൽ അറിയപ്പെട്ടത്. ഇത് ഏറെ ആസ്വദിക്കുകയും ചെയ്തിരുന്നു.

കോളേജിൽ എത്തിയപ്പോൾ മോഡലിംഗ് രംഗത്ത് കൂടുതൽ സജീവമാകുകയായിരുന്നു. നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു. ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എപ്പോഴും തിരക്കായി നടക്കാനാണ് ഏറ്റവും ഇഷ്ടം.

Also Read
മമ്മുട്ടിയുടെ നായികയായി എഴുപുന്ന തരകനിൽ എത്തിയ നമ്രത ശിരോദ്കറിന് ദളപതി വിജയിയുമായി ഒരു ബന്ധമുണ്ട്, അതെന്താണെന്ന് അറിയാവോ

ഒരു സാധാരണ പെൺകുട്ടിയായാണ് വീട്ടുകാർ വളർത്തിയത്. ടോം ബോയിഷും ഗേളിഷുമല്ല. നീനയിലെ പോലെ ജീവിതത്തിലും ഞാൻ ടോം ബോയിഷ് എന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്. കള്ളു കുടിക്കുന്ന സിഗരറ്റ് വലിക്കുന്ന ആൺകുട്ടിയെ പോലെ ജീവിക്കുന്ന നീനയിൽനിന്ന് ആ സിനിമ കഴിഞ്ഞപ്പോൾത്തന്നെ പുറത്തുകടന്നു.

ലളിതം സുന്ദരമാണ് തന്റെ ഏറ്റവും പുതിയ ചിത്രം. ഈ വർഷം റിലീസ് ചെയ്യുന്ന ആദ്യത്തെ ചിത്രമാണിത്. മഞ്ജുവാര്യർക്കൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത്രവേഗം മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. മഞ്ജു ചേച്ചിയോടൊപ്പമുള്ള അഭിനയം ഏറെ ആസ്വദിച്ചു. അസാദ്ധ്യ അഭിനേത്രിയാണ്. തമിഴിൽ നാനും സിംഗിൾ താൻ റിലീസിന് ഒരുങ്ങുന്നുണ്ട്.

Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ

Advertisement