അമ്മയറിയാതെയിലെ അമ്പാടിയും അലീനയും യാതാർത്ഥ ജീവിതത്തിലും പ്രണയത്തിലോ? തങ്ങളുടെ പ്രണയത്തെക്കുറിച്ച് താരജോഡികൾ പറയുന്നത് കേട്ടോ

133

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ അമ്മയറിയാതെ എന്ന പരമ്പര മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയലുകളിൽ ഒന്നാണ്. ഈ പരമ്പരയിലെ കഥാപാത്രങ്ങളെ എല്ലാം മലയാളി പ്രേക്ഷകർ അവരുടെ ഹൃദയത്തിലാണ് കൊണ്ടു നടക്കുന്നത്.

അമ്മ അറിയാതെ സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിഖിൽ നായരും ശ്രീതു കൃഷ്ണനും ആണ്. അമ്പാടി എന്ന കഥാപാത്രമായി നിഖിലും അലീന എന്ന കഥാപാത്രമായി ശ്രീതുവും ആണ് എത്തുന്നത്. പ്രണയ ജോഡികളായി ഈ സീരിയലിൽ ആണ് ഇവർ അഭിനയിക്കുന്നത്.

Advertisements

മലയാളി കുടുംബ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇവരെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല എന്ന അവസ്ഥ യാണ് ഇപ്പോൾ ഉള്ളത്. മികച്ച റേറ്റിംഗ് ആണ് അമ്മ അറിയാതെ സീരിയലിന് ഉള്ളത്. അതേ സമയം യഥാർത്ഥ ജീവിതത്തിൽ നിഖിൽ നായരും ശ്രീതു കൃഷ്ണനും അടുത്ത സുഹൃത്തുക്കൾ ആണ്.

Also Read
രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ എന്നും മെസേജ് അയക്കും, പിന്നെ; അയാൾ തന്നോട് ചെയ്യുന്നതിനെ കുറിച്ച് മാളവിക മേനോൻ

ഇവരുടെ ലൊക്കേഷൻ വീഡിയോയും റിൽസുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സീരിയലിലെ പ്രണയ ജോഡികൾ യഥാർത്ഥ ജീവിതത്തിലും പ്രണയത്തിൽ ാണന്നുള്ള സംശയമാണ് ഇപ്പോൾ ആരാധകർക്ക്.

ഇപ്പോഴിതാ ഈ സംശയം മാറ്റി രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങൾ. ആനന്ദ് നാരായണൻ യൂട്യൂബ് ചാനൽ കൂടെയാണ് പ്രണയ വാർത്തകളെ കുറിച്ച് ഇവർ പ്രതികരിച്ചിരിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒരുമിച്ച് കണ്ട സന്തോഷമാണ് മിനി സ്‌ക്രീൻ ആരാധകർക്ക് ഉള്ളത്.

അന്യഭാഷാ താരങ്ങളാണ് രണ്ടുപേരും. ഇവരുടെ ആദ്യത്തെ മലയാളം പരമ്പരയാണ് അമ്മ അറിയാതെ. തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്ന നിഖിൽ ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ ഭാഷകളിലും സീരിയലിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

തമിഴ് പരമ്പരയിലൂടെയാണ് ശ്രീതു അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അരങ്ങേറ്റം കുറിച്ച നടിയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിജയ് ടിവിയിലൂടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തമിഴ് സീരിയൽ അഭിനയിക്കുമ്പോഴാണ് അമ്മ അറിയാതെ അവസരം ലഭിക്കുന്നത്.

അമ്പാടി എന്ന പേര് സൂപ്പർ ആണെന്ന് നിഖിൽ പറയുന്നത്. എയർപോർട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ അമ്പാടി എന്ന് വിളി കേൾക്കാറുണ്ട്. ആദ്യം പേരു അല്പം പ്രശ്‌നം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ ഹാപ്പി യാണ്. അവിവാഹിതയാണെന്ന് ശ്രീതു അഭിമുഖത്തിൽ പറയുന്നുണ്ട്. നിഖിലും സിംഗിൾ ആണെന്നാണ് പറയുന്നത്.

Also Read
ആ ചിത്രത്തിൽ ന്യൂ ഡാ യി അഭിനയിക്കേണ്ട ചില ഭാഗങ്ങൾ ഉണ്ടായിരുന്നു, അതെനിക്ക് പറ്റില്ല, പക്ഷേ ആ വലിയ പ്രൊജക്ട് നഷ്ടമായതിൽ എനിക്ക് വളരെ വിഷമമുണ്ട്: ഷംന കാസിം

റെഡി ടു മിഗിൾ എന്ന് താരം തമാശരൂപേണ പറയുന്നത്. എനിക്ക് പ്രണയിക്കാൻ സമയമില്ലന്ന് നടൻ പറയുന്നു. കോളേജ് കാലത്തൊക്കെ പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ട്. പെൺകുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാൻ നാണമായിരുന്നു. അതുകൊണ്ടാണ് എല്ലാം വേണ്ടെന്ന് വച്ചത്.

കല്യാണത്തെക്കുറിച്ച് ഇപ്പോൾ താൻ ചിന്തിക്കുന്നില്ല. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. യഥാർത്ഥത്തിൽ ഞങ്ങൾ ശത്രുക്കളാണ്. ഞങ്ങൾ വളരെ മികച്ച ജോഡികളാണ്. എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ അങ്ങനെയല്ല. എപ്പോഴും ഞങ്ങൾ രണ്ടുപേരും നല്ല വഴക്ക് ആണെന്ന് പറയുന്നുണ്ട്.

പ്രണയ ഗോസിപ്പുകൾ പ്രതികരിക്കാറില്ല. പലപ്പോഴും ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാറുണ്ട്. ഭക്ഷണം കഴിക്കാൻ പോവുകയും ഒക്കെ ചെയ്യുന്നുണ്ട്. ലൊക്കേഷനിലേക്ക് പോകുന്നതും ഒരുമിച്ചാണ്. അത് കാരണമാണ് ഞങ്ങൾ പ്രണയത്തിലാണെന്ന് പറയുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും വ്യക്തമാക്കുന്നു.

Advertisement