ആ തെറ്റ് ഇനി ആവർത്തിക്കില്ല, ഇനി അത്തരം രംഗം അഭിനയിക്കുന്നതിന് മുമ്പ് കുറഞ്ഞത് 10 തവണയെങ്കിലും ആലോചിക്കും: ഹണി റോസ് പറയുന്നു

1131

ഒരുപിടി നല്ല വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറിയ താരമാണ് നടി ഹണി റോസ്. എപ്പോഴും ബോൾഡായ റോളുകൾ ചെയ്യാൻ ധൈര്യം കാണിക്കുന്ന ഒരാളു കൂടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയിഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആണ് ഹണി റോസ് സിനിമ ലോകത്തേക്ക് വരുന്നത്.

പിന്നിട് തമിഴിൽ ഭാഗ്യം പരീക്ഷിച്ച ഹണി വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നത് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ആണ്. ഇന്ന് ഒരു സംരംഭക എന്ന നിലയിലും ഹണി ശ്രദ്ധേയയാണ്. സ്വന്തം പേരിൽ തുടങ്ങിയ ബ്യൂട്ടി പ്രോഡക്ട്സ് ബ്രാൻഡ് ശ്രദ്ധ നേടുന്നുണ്ട് ഇപ്പോൾ.

Advertisements

ബോൾഡും ഇന്റിമേററ്റുമായ രംഗങ്ങൾ ചെയ്യാൻ ധൈര്യം കാണിക്കുന്ന ഒരാളാണ് ഹണി റോസ്. ഹണി വൺ ബൈ ടു എന്ന ചിത്രത്തിനു വേണ്ടി ചെയ്ത ലിപ്പ് ലോക്ക് രംഗം ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹണിറോസിന്റെ ഒരു അഭിമുഖമാണ്.

അതിൽ ഹണി പറയുന്നത് ഇനി ലിപ്പ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നതിന് മുൻപ് താൻ ഒന്ന് ആലോചിക്കും എന്നാണ്. വൺ ബൈ ടു വിലെ ലിപ് ലോക്ക് രംഗം നേരത്തെ അവർ പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല. അതിൽ എന്റെ കഥാപാത്രം ജീവന് തുല്യം സ്നേഹിച്ച ഒരു വ്യക്തി മരിച്ചു പോകുന്നു.

Also Read
അമ്മയറിയാതെ സീരിയലിലെ അമ്പാടിയും അലീനയും യാതാർത്ഥ ജീവിതത്തിലും പ്രണയത്തിലോ? തങ്ങളുടെ പ്രണയത്തെക്കുറിച്ച് താരജോഡികൾ പറയുന്നത് കേട്ടോ

എന്നാൽ പെട്ടന്നു അയാൾ എന്റെ കഥാപാത്രത്തിന്റെ മുന്നിൽ വന്നു നിൽക്കുന്ന ഒരു സീൻ ആണ്. ആലോചിച്ചു നോക്കിയപ്പോൾ ആ രംഗത്തിൽ ലിപ്പ് ലോക്ക് ചെയ്യുന്നതിൽ പ്രശ്നം ഒന്നും ഇല്ല എന്ന് തോന്നി. കാരണം ആ കഥയും കഥാപാത്രവും അത് അർഹിക്കുന്നുണ്ട്.

ആ ലിപ്ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല. എന്നാൽ എനിക്ക് വിഷമം തോന്നിയത് എപ്പോഴാണ് എന്നുവച്ചാൽ അവർ ഈ സീൻ എടുത്തു അതിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്.

നമ്മൾ നല്ല ഉദ്ദേശത്തോടെ ആണ് ചെയുന്നെങ്കിൽ പോലും പല കാര്യങ്ങളും മോശമാകാം. അതൊരു ബെഡ്‌റൂം സീൻ ഒന്നും അല്ലായിരുന്നു അതൊരു ഇമോഷണൽ സീക്വൻസ് ആയിരുന്നു. ഇനി ഒരു ലിപ് ലോക്ക് രംഗം വരുകയാണെങ്കിൽ ഞാൻ പത്തു തവണ എങ്കിലും ചിന്തിച്ചു സൂക്ഷിച്ചു മാത്രമേ തീരുമാനമെടുക്കു എന്നാണ് ഹണിറോസ് പറയുന്നത്.

അതേ സമയം ഇപ്പോൾ സൂപ്പർതാരം ബാലകൃഷ്ണയ്‌ക്കൊപ്പം തെലുങ്കിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഹണിറോസ്. ഈ അവസരം തന്റെ ഭാഗ്യമാണ് എന്നാണ് പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ഹണി റോസ് പറയുന്നത്. നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്.

സിനിമയുടെ ഷൂട്ട് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാലകൃഷ്ണ സാറിന്റെ ഭാഗങ്ങൾ ആണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. ഞാനും ഉടനെ ജോയിൻ ചെയ്യും. കഥാപാത്രത്തെക്കുറിച്ചു കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല.

പേര് മീനാക്ഷി ബാലകൃഷ്ണ സാറിന്റെ പെയർ ആണ്. ഒന്ന് മാത്രം പറയാം, പെർഫോം ചെയ്യാൻ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്. താൻ അത്രമേൽ തെലുങ്ക് സിനിമകൾ കണ്ടിട്ടില്ല വളരെ കുറച്ചു സിനിമകളെ ഞാൻ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ ലെജൻഡ് പിന്നെ അല്ലു അർജുൻ സിനിമകളുടെ മലയാളം ഡബ്ബിങ് അങ്ങനെ ഒക്കെ.

Also Read
ആ ചിത്രത്തിൽ ന്യൂ ഡാ യി അഭിനയിക്കേണ്ട ചില ഭാഗങ്ങൾ ഉണ്ടായിരുന്നു, അതെനിക്ക് പറ്റില്ല, പക്ഷേ ആ വലിയ പ്രൊജക്ട് നഷ്ടമായതിൽ എനിക്ക് വളരെ വിഷമമുണ്ട്: ഷംന കാസിം

ഞാൻ ഈ ഭാഷക്ക് പുതിയതാണ്. ഞാൻ ഇപ്പോൾ സുരേഷ് എന്ന ഇൻസ്ട്രക്ടറുടെ കീഴിൽ പഠിക്കുകയാണ്. തെലുങ്ക് ഡയലോഗുകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്ന ആളാണ് അദ്ദേഹം, അതിലൂടെ എന്റെ ഡയലോഗുകൾ എനിക്ക് ശരിയായി പറയാൻ കഴിയും. വളരെ ഫൺ ആണ് ഈ പ്രോസസ്സ്.

80 കാലഘട്ടത്തിലെ ഒരു മാധ്യമ പ്രവർത്തകയുടെ കഥാപാത്രമാണ് പട്ടാംപൂച്ചി എന്ന തമിഴ് സിനിമയിൽ ഞാൻ ചെയുന്നത്. അഞ്ചാം പാതിര പോലെ ഒരു സിനിമ എന്ന് പറയാം. ഈ കഥാപാത്രത്തിനായി ഒരുപാട് ചലഞ്ചുകൾ ഞാൻ അഭിമുഖീകരിച്ചു, പ്രത്യേകിച്ച് സെക്കന്റ് ഹാഫിൽ. ഒരുപാട് വർഷങ്ങളായി അടഞ്ഞു കിടന്ന പൊടിപിടിച്ച ഒരു പഴയ കെട്ടിടത്തിൽ ഞങ്ങൾ ഷൂട്ട് ചെയ്തു.

അതൊരു വലിയ അനുഭവം തന്നെയായിരുന്നു. ഇത് പോലെ തന്നെ മോൺസ്റ്റർ എന്ന ചിത്രത്തിലും തന്റെ കഥാപാത്രം വളരെ വ്യത്യസ്തമാണ്. മോഹൻലാലിനൊപ്പമാണ് തന്റെ കൂടുതൽ സീനുകളും. എന്റെ കഥാപാത്രം ഭാമിനി ഒരുപാട് അനുഭവങ്ങളിൽ കൂടെ കടന്നു പോകുന്ന ഒരു ആളാണ്. ഒരു പ്രത്യേക ഷെയിഡിൽ മാത്രം ഒതുക്കാൻ കഴിയില്ല.

Also Read
കെട്ടിപ്പിടിച്ച് ചുണ്ടത്ത് ഉമ്മ കൊടുക്കാൻ പോയതാണ്, ഒറ്റയൊരു അടി കൊടുത്തു അപർണ്ണ ജാസ്മിന്റെ കരണക്കുറ്റി നോക്കി ; വിദേശികൾക്ക് ഇതൊന്നും അത്ര വലിയ പ്രശ്‌നമല്ല, പക്ഷെ അപർണ മലയാള സംസ്‌കാരത്തെ മുറുകെ പിടിച്ച സ്ത്രീ :ബിഗ്‌ബോസ് മത്സരാർത്ഥികളെ കുറിച്ച് മനോജ് കുമാർ

ഞാൻ ഇതുവരെ ചെയ്തതിൽ മികച്ച ഒന്ന് തന്നെയാണ് ഈ കഥാപാത്രം. സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ കഴിയില്ല. ചങ്ക്സ് എന്ന സിനിമക്ക് ശേഷമാണ് ഞാൻ വലിയ ഒരു ബ്രേക്ക് എടുത്തത്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം, പക്ഷെ അൽപ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കിട്ടിയിരുന്നു.

എന്നാൽ ആ സമയത്ത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ വന്നതും. കാര്യങ്ങൾ പതുക്കെ ചെയ്യാം എന്ന് ഞാൻ തീരുമാനിച്ചു, കാമ്പുള്ള സീരിയസ് കഥാപാത്രങ്ങളിലേക്കു ശ്രദ്ധ മാറ്റുകയും ചെയ്തു എന്നും ഹണിറോസ് പറയുന്നു.

Advertisement