കെട്ടിപ്പിടിച്ച് ചുണ്ടത്ത് ഉമ്മ കൊടുക്കാൻ പോയതാണ്, ഒറ്റയൊരു അടി കൊടുത്തു അപർണ്ണ ജാസ്മിന്റെ കരണക്കുറ്റി നോക്കി ; വിദേശികൾക്ക് ഇതൊന്നും അത്ര വലിയ പ്രശ്‌നമല്ല, പക്ഷെ അപർണ മലയാള സംസ്‌കാരത്തെ മുറുകെ പിടിച്ച സ്ത്രീ :ബിഗ്‌ബോസ് മത്സരാർത്ഥികളെ കുറിച്ച് മനോജ് കുമാർ

392

ബിഗ് ബോസ് ഷോ യെ കുറിച്ച് വിശകലനം ചെയ്ത് വരാറുള്ള താരമാണ് മനോജ് കുമാർ. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് മനോജ് തുറന്ന് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഷോ യിൽ നടന്ന പ്രധാന സംഭവങ്ങളെ പറ്റി പറഞ്ഞതിനൊപ്പം ജാസ്മിൻ അടക്കമുള്ളവരുടെ തെറിവിളികളെ കുറിച്ചും നടൻ പറഞ്ഞു. ഡെയ്സി പുറത്താവാനുള്ള കാരണം ഇതാണെന്ന് പറഞ്ഞ മനോജ്, ജാസ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഒപ്പം ബിഗ് ബോസിനോട് ചില അഭ്യർഥനകളും അദ്ദേഹം നടത്തി. മനോജിന്റെ വാക്കുകളിങ്ങനെ,

മികച്ച മൂന്ന് മത്സരാർഥികളെ കുറിച്ച് മനോജ് പറയുന്നത്.. ജാസ്മിൻ മൂസ, നിമിഷ, ഡെയ്‌സി ഡേവിഡ് ഭയങ്കരമായിരിക്കുമെന്ന് നമ്മൾ കരുതിയവരിൽ ഒരാൾ ഡെയ്‌സി കഴിഞ്ഞ എവിക്ഷനിൽ അടർന്ന് പോയി. അതിന് കാരണം അവരുടെ നാവ് ആണ്. ആ നാവിൽ നിന്ന് വന്ന ചില വാക്കുകളാണ് ഡെയ്‌സിയ്ക്ക് വിനയായതും പ്രേക്ഷകർ പിന്തുണ കുറച്ചതും. ഡെയ്‌സി നല്ലൊരു കണ്ടന്റ് മേക്കറും മത്സരാർത്ഥിയും ആയിരുന്നു. പക്ഷെ വായിൽ നിന്ന് വന്ന വാക്ക് നിയന്ത്രിക്കാനായില്ല. ആരുടെയും അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും വരെ പറയാം എന്ന അവസ്ഥയിലേക്കായി.

Advertisements

ALSO READ

പണികിട്ടി ഇനി പച്ച മാങ്ങ വേണം ; ശ്രദ്ധ നേടി അമൃത പ്രശാന്തിന്റെ പുതിയ വീഡിയോ : ആശംസകളുമായി ആരാധകർ

ബിഗ് ബോസിന് കരിങ്കൊടി കാണിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാനിന്ന് കറുപ്പ് വേഷം ധരിച്ച് വന്നതെന്നും മനോജ് പറയുന്നു. കറുപ്പിട്ടത് എന്റെ പ്രതിഷേധമാണ്. അതിന്റെ കാരണവും മനോജ് പറഞ്ഞു. വളരെ മോശം ഭാഷ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ പിടി വിട്ട് വിട്ട്, അയാളിപ്പോൾ വേറെ ലെവലിലേക്ക് മാറി. തെറി വിളിക്കാനുള്ള ലൈസൻസ് കൊടുത്തിരിക്കുകയാണ് ഇപ്പോൾ. എന്ത് പറഞ്ഞാലും തെറി പറഞ്ഞോണ്ട് ഇരിക്കുകയാണ്. ഇംഗ്ലീഷിൽ തെറി പറഞ്ഞാൽ ഒരു കുഴപ്പവുമില്ലേ എന്നാണ് മനോജ് ചോദിക്കുന്നത്.

ജാസ്മിന് ബിഗ് ബോസ് തെറി വിളിക്കാനുള്ള പ്രത്യേക അധികാരം കൊടുത്തിരിക്കുകയാണോ? നൂറിന് മുകളിൽ പേജുകളിൽ നിയമങ്ങൾ ബിഗ് ബോസിനുണ്ട്. അതൊന്നും പലർക്കും മനസിലായിട്ടുണ്ടാവില്ല. ഈ ജാസ്മിൻ മൂസ എന്നയാൾ ബിഗ് ബോസിൽ വരുന്നുണ്ടെന്ന് കേട്ടപ്പോൾ അത് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് അവരുടെ ചരിത്രം അന്വേഷിച്ചപ്പോൾ അഭിമാനം തോന്നി. ഇതു പോലൊരു മഹിളാരത്‌നം വരണം. പുരുഷന്മാരുടെ അത്രയും പീഡനങ്ങൾ സഹിച്ചിട്ടും ആത്മഹത്യ ചെയ്യാതെ കരഞ്ഞ് ഇരിക്കാതെ ജീവിതത്തോട് പടപെരാരുതി, പവർ ഫുൾ ലേഡിയായി വന്നു. അതൊരു കനലും അഗ്നിയുമാണ്. അങ്ങനൊരാളെ ബിഗ് ബോസിൽ ആവശ്യമാണ്. ആദ്യമൊക്കെ എനിക്ക് ജാസ്മിനെ വളരെ ഇഷ്ടപ്പെട്ടു.

പിന്നീട് എന്റെ കാഴ്ചപ്പാടുകളെ എല്ലാം തെറ്റിച്ചു കൊണ്ടുള്ള തെറി വിളികളാണ് ജാസ്മിന്റെ വായിൽ നിന്നും വന്നത്. ഇഷ്ടപ്പെട്ട ഒരു മത്സരാർത്ഥിയെ തള്ളി പറയേണ്ട അവസ്ഥയിലാണ് ഞാൻ. മറ്റൊന്നും അല്ല, ഇതൊരു കുടുംബ പ്രേക്ഷകർ കാണുന്ന ഷോ ആണ്. അതും 24 മണിക്കൂറും കാണിക്കുന്ന ഷോ ആണ്. ദയവ് ചെയ്ത് അത് എടുത്ത് കളയണം. ഇതെല്ലാം ജനങ്ങൾക്ക് ഭയങ്കര ഇറിട്ടേഷനാണ് നൽകുന്നത്. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു. വെറുതേ കുടുംബക്കാരെ വിളിക്കുകയാണ്. നിമിഷയും അതുപോലെയാണ്.

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട മത്സരാർത്ഥിയാണ് അപർണ മൾബറി. ജാസ്മിന്റെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു. കെട്ടിപ്പിടിച്ച് ചുണ്ടത്ത് ഉമ്മ കൊടുക്കാൻ പോയതാണ്. അവൾക്കത് ഇഷ്ടപ്പെട്ടില്ല. ഒറ്റയൊരു അടി കൊടുത്തു. വിദേശികൾക്ക് ഇതൊന്നും അത്ര വലിയ പ്രശ്‌നമുള്ള കാര്യമല്ല, പക്ഷെ അപർണ മലയാള സംസ്‌കാരത്തെ മുറുകെ പിടിച്ച സ്ത്രിയാണെന്നാണ് എനിക്ക് തോന്നിയത്.

ALSO READ

വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഇപ്പോൾ എന്റെ ജീവിതം മുന്നോട്ട് പോകുന്നത് അത് അങ്ങനെ തന്നെ ആവട്ടെ ; വിവാദങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ച് മഞ്ജു വാര്യർ

ആർക്കും ഒരു ദ്രോഹവും ഇല്ലാതെ ഒരു സൈഡിൽ കൂടി അപർണ പോവുകയാണ്. ലാലേട്ടൻ വരുമ്പോൾ മാത്രം എന്തെങ്കിലുമൊക്കെ സംസാരിക്കുന്നു. അത്രയേയുള്ളു. പക്ഷെ ഇതൊന്നും ജാസ്മിന് കുഴപ്പമില്ല. അതിനിടയിൽ റോബിനെ കെട്ടിപ്പിടിച്ച് ഒരു ദൃതരാഷ്ട്രലിംഗനം നടത്തി. അതിന് പിന്നിലെ മഹാഭാരത കഥയെ പറ്റിയും മനോജ് സൂചിപ്പിയ്ക്കുന്നുണ്ട്.

Advertisement