മാല പാർവ്വതിയും മകനും ചേർന്നൊരുക്കിയ ‘ഒന്നായിടും ലോകം’ സോഷ്യൽ മീഡിയയിൽ ഹിറ്റ്

85

കൊച്ചി: നടി മാല പാർവ്വതിയും മകനും ചേർന്നൊരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്. നിരവധി പേരാണ് പാട്ടിനെ പ്രശംസിച്ച് രംഗത്തുവന്നത്.

ലോക്ക് ഡൗണിന് കാരണമായ കൊറോണയെന്ന മഹാമാരിയെ തന്നെ ആശയമാക്കി അതിമനോഹരമായ ഒരു ഗാനവുമായി വന്നിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകയുമായ മാല പാർവതിയും മകൻ അനന്ത കൃഷ്ണനും.

Advertisements

മാല പാർവതി രചിച്ച പാട്ടിന് സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് മകൻ അനന്തകൃഷ്ണനാണ്. വളരെ അപ്രതീക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം മുഴുവൻ കടന്ന് പൊയ്‌കൊണ്ടിരിക്കുന്നത്.

ഈ കാലഘട്ടത്തിൽ ഒന്നായി നിൽക്കേണ്ട ആവശ്യകതയെ പറ്റിയാണ് പാട്ടിലൂടെ പറയുന്നത്.പത്മശ്രീ ഭാരത് മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഒന്നായിടും ലോകം’ എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ഗോകുൽ ഹർഷനാണ്.

തെക്കൻ ക്രോണിക്കിൾസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് ആദ്യമായി പുറത്തു വിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം തന്നെ മാല പാർവതിയുടെ ഉദ്യമത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.

(റിപ്പോർട്ട്: ഫഖ്‌റുദ്ധീൻ )

Advertisement