എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയിരിക്കുന്നത്, ഒളിച്ചോടിപോയി കല്യാണം കഴിക്കില്ല: പൊട്ടിത്തെറിച്ച് നയൻതാര

83

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയും ഇപ്പോഴത്തെ കാമുകനായ സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞെു എന്നത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വാർത്തയായിരുന്നു. എന്നാൽ ഈ വാർത്തയെ കുറിച്ച താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ലായിരുന്നു.

അതേ സമയം ഇപ്പോഴിതാ നയൻതാര ഇതിന് മുൻപ് ഇത്തരത്തിലുള്ള ഒരു പ്രചരണത്തിന് നൽകിയ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്. ആരെയും അറിയിയ്ക്കാതെ താൻ കല്യാണം കഴിക്കില്ലെന്നും തന്റെ വിവാഹത്തെ കുറിച്ച് വരുന്ന വാർത്തകളിൽ യാതൊരു കഴമ്പുമില്ലെന്നും ആയിരുന്നു നയൻതാര പറഞ്ഞത്.

Advertisements

അന്ന് നയൻതാര പറഞ്ഞ വാക്കുകൾ ഇങ്ങനെ:

വിവാഹം കഴിക്കുന്നത് നിങ്ങളെ ഭാര്യാ ഭർത്താക്കന്മാരായി സമൂഹം കൂടി അംഗീകരിക്കാനാണ്. അപ്പോൾ പിന്നെ ആരേയും അറിയിക്കാതെ പോയി കല്യാണം കഴിക്കുന്നത് എന്തിനാണ്. അത് ഞാൻ ചെയ്യില്ല എന്റെ വീട്ടുകാർക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ.

എനിക്കൊരാളോട് സ്നേഹം തോന്നിയാൽ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവർ സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയിരിക്കുന്നതെന്നും നടി പറയുന്നു.

തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന നടിയുമാണ് നയൻ താര.

തമിഴകത്തെ യുവ നടൻ ചിമ്പുവുമായി പ്രണയത്തിലാണെന്നും പിന്നീട് ഇരുവരും പിരിഞ്ഞെന്നും വാർത്തകൾ എത്തി. പിന്നീട് നടൻ പ്രഭുദേവയുമായി നടി പ്രണയത്തിലാണെന്ന വാർത്ത എത്തി. എന്നൽ വിവാഹത്തിന് അരികിൽ വരെ കാര്യങ്ങൾ എത്തിയെങ്കിലും വിവാഹം നടന്നില്ല, ആ ബന്ധവും തകർന്നു. പിന്നീടാണ് സംവിധായകൻ വിഘ്നേഷ് ശിവനുമായി നടി അടുക്കുന്നത്.

Advertisement