ഒരു പാട് വിഷമിച്ചു, കഷ്ടപ്പെട്ടു: ആരേയും ദ്രോഹിച്ചിട്ടില്ല ഒരു തെറ്റും ചെയ്തിട്ടില്ല, എന്നിട്ടും എന്തിന് ഇങ്ങനെ ചെയ്തു എന്നറിയില്ല: വെളിപ്പെടുത്തലുമായി ശാന്ത കുമാരി

119

മലയാള സിനിമയിൽ വളരെ ഏറെ വർഷങ്ങളായി നിരഞ്ഞു നിൽക്കുന്ന താരമാണ് ശാന്തകുമാരി. സഹനടിയായും അമ്മ വേഷത്തിലും ഒക്കെ തിളങ്ങുന്ന താരം സൂപ്പർതാര ചിത്രങ്ങളിലും യുവതാരങ്ങളുടെ സിനിമകളിലും എല്ലാം സ്ഥിര സ ാന്നിധ്യമാണ്.

അതേ സമയം സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ കുറിച്ച പ്രത്യേകിച്ച് നടിമാരെ കുറിച്ചുള്ള വ്യാജ വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയ വഴി പുറത്തു വരുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. ഈയടുത്തായിരുന്നു നടി പൗളി വത്സന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു കാണ്ട് സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റുകൾ പ്രചരിച്ചത്.

Advertisements

ഇപ്പോഴിതാ ഇരത്തിൽ സമാനമായ അനുഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും തനിക്ക് ലഭിക്കേണ്ട പല അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും തുറന്നു പറയുകയാണ് നടി ശാന്തകുമാരി. ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ശാന്താ കുമാരിയുടെ വെളിപ്പെടുത്തൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ആരൊക്കെയോ താൻ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണെന്ന് ഒരു കിംവദന്തി പറഞ്ഞു പരത്തി. ഇതറിഞ്ഞ് പലരും തന്നെ കാണാൻ വന്നു. ഓപ്പറേഷൻ കഴിഞ്ഞെന്നു കരുതി പലരും സൂക്ഷിക്കണമെന്നും മരുന്ന് കഴിക്കണമെന്നും പറഞ്ഞു. തുറുപ്പ് ഗുലാൻ സിനിമയിൽ അഞ്ച് ദിവത്തെ ഷൂട്ടിനായി തന്നെ വിളിച്ചിരുന്നു.

എന്നാൽ താൻ സർജറി കഴിഞ്ഞിരിക്കുന്നെന്നു കരുതി തനിക്ക് ഷൂട്ടിന് പോകാൻ വണ്ടി അയച്ചില്ല, മരുന്ന് കഴിച്ച് വിശ്രമിക്കാൻ അവർ പറഞ്ഞു. വിളിക്കുന്നവരൊക്കെ ഇങ്ങനെ പറയാൻ തുടങ്ങി. സിനിമയിലെ അവസരങ്ങൾ പലതും നഷ്ടപ്പെടാൻ തുടങ്ങി. അന്ന് പലരും തന്റെ സഹായത്തിനെത്തി.

ചിലർ പൈസയായിട്ടൊക്കെ തന്ന് സഹായിച്ചു. ജഗതിച്ചേട്ടൻ, സിദ്ധിക്ക് ലാൽ എന്നിവരൊക്ക സഹായിച്ചിട്ടുണ്ട്. മോഹൻലാൽ ആന്റണി പൊരുമ്പാവൂരിന്റെ കൈയിലൊക്കെ പൈസ കൊടുത്ത് വിട്ടിട്ടുണ്ട്. ഒരു അസുഖവുമില്ലാതെ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞ് പരത്തിയത്.

അഞ്ച് വർഷം ഞാൻ വളരെ കഷ്ടപ്പെട്ടു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ആരേയും ദ്രോഹിച്ചിട്ടില്ല, ആരുടെയെങ്കിലും കാര്യങ്ങൾ അറിയാമെങ്കിൽ തന്നെ ഒന്നും വിളിച്ച് പറഞ്ഞിട്ടില്ല, എന്നിട്ടും എന്തിന് ഇങ്ങനെ ചെയ്തു എന്നറിയില്ല. ഒരു പാട് വിഷമിച്ചു, കഷ്ടപ്പെട്ടുവെന്ന് ശാന്ത കുമാരി വ്യക്തമാക്കുന്നു.

Advertisement