ഭർത്താവ് മനേഷിന് കിടിലൻ പിറന്നാൾ സർപ്രൈസ് നൽകി കുടുംബവിളക്കിലെ വേദിക ശരണ്യ ആനന്ദ് കൈയ്യടച്ച് ആരാധകർ

143

ഒരു തമിഴ് സിനിമയലൂടെ അരങ്ങേറി പിന്നീട് മലയാളത്തിൽ എത്തി ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗം ആയിട്ടുള്ള താര സുന്ദരിയാണ് ശരണ്യ ആനന്ദ്. സിനിമയ്ക്ക് പിന്നാലെ സീരിയലുകളിലു എത്തിയ ശരണ്യ ഇപ്പോൾ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കൂടിയാണ്.

അഭിനയത്തിന് പുറമേ ഫാഷൻ ഡിസൈനർ, കൊറിയോഗ്രാഫർ, മോഡൽ തുടങ്ങി നിരവധി മേഖലയിൽ തുടങ്ങി നിൽക്കുന്ന ശരണ്യ മികച്ച ഒരു നർത്തികി കൂടിയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മേജർ രവിയുടെ സംവിധാനത്തിൽ എത്തിയ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിൽ അരങ്ങേറിയത്.

Advertisements

പിന്നീട് വിനയന്റെ ആകാശഗംഗ 2 എന്ന സിനിമയിലും കൂടി എത്തിയതോടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. ആകാശഗംഗ 2 എന്ന ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയടെ മാമാങ്കം എന്ന സിനിമയിലും ശരണ്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഇപ്പോൾ മിനി സ്‌ക്രീനിലെ മിന്നും താരമാണ് ശരണ്യ ആനന്ദ്.

ആകാശഗംഗ 2 നും മാമാങ്കത്തിനും ശേഷമാണ് നടി ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിൽ എത്തുന്നത്. കുടുംബവിളക്കിലെ വില്ലത്തി വേദിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നേരത്തെ വേദികയായിരുന്ന നടി അമേയയ്ക്ക് പകരക്കാരിയായിട്ടാണ് ശരണ്യ ഈ സീരിയലിൽ എത്തിയത്.

കുടുംബവിളക്ക് പരമ്പരയിലെ നായികയായ സുമിത്രയെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധലഭിച്ച കഥാപാത്രം ആണ് വില്ലത്തിയായ വേദികയുടേതും. നെഗറ്റീവ് കഥാപാത്രമാണെങ്കിലു മികച്ച പ്രേക്ഷക അഭിപ്രായമാണ് ശരണ്യയ്ക്ക് ലഭിക്കുന്നത്. അതേ സമയം കുടുംബ ജീവിതവും കരിയറും ഒന്നിച്ച് കൊണ്ട് പോകുകയാണ് ശരണ്യ ഇപ്പോൾ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ശരണ്യ തന്റെ സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശരണ്യയുടെ പുതയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

തന്റെ ഭർത്താവിന് ഉഗ്രൻ പിറന്നാൾ സർപ്രൈസ് നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിലൂടെ താരം വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഒരു ഹൃദയസ്പർശിയായ പിറന്നാൾ ആശംസയും നേർന്നിട്ടുണ്ട്. ശരണ്യയുടെ പിറന്നാൾ സർപ്രൈസിന് നന്ദി പറഞ്ഞ് കൊണ്ട് ഭർത്താവും എത്തിയിട്ടുണ്ട്.

ശരണ്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ സർപ്രൈസിന് നന്ദി അറിയിച്ചിരിക്കുന്നത്. മനേഷ് രാജൻ നാരായണനാണ് ശരണ്യയുടെ ഭർത്താവ്. ആരാധകരും സുഹൃത്തുക്കളും മനേഷിന് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്. ശരണ്യയ്‌ക്കൊപ്പമുള്ള മനേഷിന്റെ ആദ്യത്തെ പിറന്നാളാണിത്. 2020 നവംബർ 4 നായിരുന്നു ശരണ്യയും മനേഷും വിവാഹിതരാകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

വിവാഹത്തിന് ശേഷവും നടി സീരിയലിൽ സജീവമാകുകയായിരുന്നു. വേദികയായി എത്തിയ അധികം നാൾ കഴിയും മുമ്പായിരുന്നു ശരണ്യയുടേയും മനേഷിന്റെ വിവാഹം. വിവാഹ ശേഷവും സീരിയലിലേയ്ക്ക് മടങ്ങി എത്തിയ ശരണ്യയെ പ്രേക്ഷകർ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിൽ വിവാഹത്തിന് ശേഷവും അഭിനയത്തിൽ തുടരാനുള്ള കാരണം നടി വ്യക്തമാക്കിയിരുന്നു. ആരാധകരുടെ ചോദ്യത്തിനായിരുന്നു പരമ്പരയിൽ തുടരാനുള്ള കാരണം ശരണ്യ വ്യക്തമാക്കിയത്.

പ്രേക്ഷകർക്കൊപ്പം ഭർത്താവുമാണ് തന്റെ പ്രചോദനം എന്നാണ് നടി പറഞ്ഞത്. ഇനിയും എല്ലാവരുടേയും പ്രാർഥനയും പിന്തുണയും കൂടെവേണമെന്ന് ശരണ്യ പറഞ്ഞിരുന്നു.

Advertisement