സോഷ്യൽ മീഡിയ ഒറ്റ ദിവസം കൊണ്ട് അപമാനിച്ച് വൈറലാക്കിയ ആ യുവ ദമ്പതികൾ ഇപ്പോൾ ഇങ്ങനെ

330

സത്യാവസ്ഥ മനസിലാക്കാതെ പലപ്പോഴും സോഷ്‌യൽ മീഡിയയിൽ ഏറെ ആളുകൾ അപമാനിക്കപ്പെടുന്നത് ഇപ്പോൾ ഒരു നിത്യ സംഭവമാണ്. മറ്റുള്ളവരുടെ വികാരത്തെയും സ്വകാര്യതയെയും മാനിക്കാതെ പല വിധത്തിലുള്ള സൈബർ അറ്റാക്കുകളും കളിയാക്കലുകളുംചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

കുറച്ചുകാലം മുൻപ് ഇതേ പോലെ പരിഹാസ മീഡിയ ട്രോളുകൾ കൊണ്ടും വിമർശങ്ങൾ കൊണ്ടുംസോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വിവാഹ ചിത്രങ്ങളായിരുന്നു ശ്രീലങ്കൻ ദമ്പതികളായ നീതമിയുടെയും ബുദ്ധികയുടെയും . ഒറ്റ നോട്ടത്തിൽ ബാല വിവാഹം എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള ചിത്രങ്ങളായത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇതിനെ വലിയ പരിഹാസത്തോടെയാണ് ആഘോഷിച്ചത്.

Advertisements

തീക്ഷണ ഫോട്ടോഗ്രാഫി എന്ന ഫേസ്ബുക്ക് പേജിലാണ് ഇവരുടെ ചിത്രങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത് ഒറ്റ നോട്ടത്തിൽ കുട്ടിത്തം തോന്നിപ്പിക്കുന്ന മുഖം ഭാവം ആയിരുന്നു ഫോട്ടോഷൂട്ട് ചിത്രം ഇത്രയും വൈറലാവാനും ചർച്ചയാവാനും കാരണമായി മാറിയത്.

അതേ സമയം ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് അന്യായ വൈറലായി മാറിയതോടെ മോശം കന്റുകളുടേയും ഒരു പ്രളയം ആയിരുന്നു ഈ ചിത്രങ്ങൾക്ക് താഴെ എത്തിയത്. അത്തരം കമന്റുകൽ ഇട്ടതിൽ ഏറെയും മലയാളികൾ ആയിരുന്നു.

വരന് പ്രായം തോന്നാത്തതിനാൽ ചിലർ ഈ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് വരന് താടിയും മീശയും വെച്ച് നൽകുകയും ചെയ്തു. വലിയ തോതിലുള്ള സൈബർ അറ്റാക്കുകൽ ചിത്രങ്ങൾ നേരിട്ടിരുനനു. പ്രായപൂർത്തിയാവാത്ത ഇവരെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾക്ക് എതിരെ കേസ് എടുക്കണം എന്ന് വാദിച്ചും പലരം രംഗത്ത് എത്തി.

എന്നാൽ ഇവർ യഥാക്രം 27, 26 വയസ് പ്രായം ഉള്ളവരാണെന്നും വളർച്ച വൈകല്യങ്ങൾ ഉള്ളതുകൊണ്ടാണ് പ്രായം തോന്നിക്കാത്തത് എന്ന തരത്തിൽ ശ്രീലങ്കൻ ഭാഷയിൽ ഒരു കമന്റ് വന്നതോടെ ഇതാണ് സത്യാവസ്ഥ എന്ന് മലയാളികൾ കരുതിയെങ്കിലം അത് സത്യം ആയിരുന്നില്ല. പിന്നീട് വരൻ ബുദ്ധിക തന്നെ പ്രതികരണവുമായി രംഗത്ത് എത്തകുകയായിരുന്നു.

തനിക്ക് നിങ്ങൾ കരുതുന്നത് പോലെ പ്രായക്കുറവ് ഇല്ലെന്നും 22 വയസുണ്ടെന്നും ദയവായി ട്രോളുകൾ പ്രചരിപ്പിക്കരുതെന്നും ബുദ്ധിക ചിത്രങ്ങൾക്ക് താഴെ കമന്റിട്ടു, തനിക്കോ ഭാര്യക്കോ വളർച്ച വൈകല്യങ്ങൾ ഇല്ല എന്നും തന്റെ ഫോട്ടോ എന്ത് വേണമെങ്കിലും ചെയ്‌തോ പക്ഷെ തന്റെ ഭാര്യയുടെ ഫോട്ടോ ദയവ് ചെയ്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കരുത് എന്നും ബുദ്ധിക അപേക്ഷിച്ചിരുന്നു.

ഇതോടെയാണ് ട്രോളുകൾക്കും സൈബർ അറ്റാക്കുകൽക്കും ഒരു പരിധവരെ അവസാനമായത്. അതേ സമയം സോഷ്യൽ മീഡിയ അറ്റാക്കുകൽ വൈറലായതോടെ സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരിക്കുകയാണ് വരൻ ബുദ്ധിക. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ഇരുവരും ഇപ്പോൾ സോഷ്യൽ ലോകത്ത് നിന്നും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.

Advertisement