വിവാഹമോചന ശേഷം കുഞ്ഞു ജനിച്ചു, ആ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് വെളിപ്പെടുത്താതെ രേവതി, താരത്തിന് പറയാനുള്ളത് ഇങ്ങനെ

6160

തികച്ചും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തെന്നിന്ത്യൻ സിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങിനിന്ന താരമാണ് നടി രേവതി. ഭരതൻ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട്ആണ് ആദ്യ മലയാള ചിത്രം. പിന്നീട് കാക്കോത്തിക്കാവിലെ അപ്പുപ്പൻതാടികൾ, വരവേൽപ്പ്, കിലുക്കം, അഗ്‌നിദേവൻ, ദേവാസുരം തുടങ്ങിയ സുപ്പർഹിറ്റ് സിനിമകളിലൂടെ രേവതി മലയാളികൾക്കും പ്രിയങ്കരിയായി മാറിയിരുന്നു.

1983ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അങ്ങനെ അദ്ദേഹത്തിന്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisements

പലപ്പോഴും സിനിമിലെ ദാമ്പത്യത്തിന് ആയുസ് വളരെ കുറവാണ് എന്നാണ് പറയപ്പെടുന്നത്. സെലിബ്രിറ്റികളുടെ വിവാഹം പോലെ തന്നെ വിവാഹ മോചനങ്ങളും എല്ലായ്പ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ അത്രയൊക്കെ സജീവമാവുന്നതിന് മുൻപ് വേർപിരിഞ്ഞത് കൊണ്ടാവാം നടി രേവതിയുടെയും സുരേഷിന്റെയും വിവാഹ മോചനത്തെ കുറിച്ച് അധികമാർക്കും കൂടുതലൊന്നും അറിയില്ല.

Also Read
ഇപ്പോൾ ഞാൻ ഈ കഥ പറയുമ്പോഴായിരിക്കും ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്കയുടെ പേരിൽ ഞങ്ങൾ അന്ന് കുറേ കുപ്പികൾ വാങ്ങിയന്ന് അദ്ദേഹം അറിയുന്നത്, മമ്മൂക്ക മാപ്പ്: മുകേഷ്

1986 ആയിരുന്നു രേവതി സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചത്. 2002ൽ ഇവർ വിവാഹ ബന്ധം ബന്ധം വേർപ്പെടുത്തി. അതേ സമയം താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാർത്തകളിൽ ഇടംപിടിച്ചിരുന്നതായിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തൽ ആയിരുന്നു.

രണ്ട് വർഷം മുൻപാണ് തന്റെ മകൾ മഹിയെ കുറിച്ച് രേവതി വെളിപ്പെടുത്തുന്നത്. വിവാഹമോചന ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാൽ, സദാചാരവാദികൾക്കെല്ലാം വളരെ കരുത്തോടെ മറുപടി നൽകിയിരുന്നു രേവതി.

Also Read
ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ഉപദേശമാണ് എന്റെ ജീവിതം മാറ്റിയത്: ദിലീപ് പറഞ്ഞത് കേട്ട് അതിശയിച്ച് ആരാധകർ

താൻ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവൾ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ, ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചതെന്നും രേവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേ സമയം തേവർ മകൻ, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ൽ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു. രഞ്ജിത്ത് ഒരുക്കിയ കേരള കഫെയിലെ മകൾ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.

Advertisement