Home Entertainment Celebrities

വിവാഹ വാർഷികം അടിച്ച് പൊളിച്ച് ആഘോഷിച്ച് അനു സിത്താരയും ഭർത്താവും, ഹാപ്പി ആനിവേഴ്‌സറി മൈ ലവ് എന്ന് വിഷ്ണുവിനോട് അനു

111

ഒരു പിടി മികച്ച സിനിമകളിലൂടെ വളരെ വേഗത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് അനു സിത്താര. നിറഞ്ഞു തുളമ്പുന്ന ശാലീന സൗന്ദര്യവുമായിട്ടാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് എത്തിയത്. മികച്ച നർത്തകി കൂടിയായ അനു സിത്താര സ്‌കൂൾ കലോൽസവ വേദിയിൽ നിന്നുമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി ചുള്ളൻ നായകന്മാരോടൊപ്പവും മെഗാസ്റ്റാർ മമ്മൂട്ടി സൂപ്പർതാരം ദീലീപ് എന്നിവർക്ക് ഒപ്പവും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്.

Advertisements

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, ശുഭരാത്രി, നീയും ഞാനും, എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം മമ്മൂട്ടി ചിത്രങ്ങളിലാണ് അനു സിത്താര അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനു സിത്താര തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്.

More Articles:
അഭിനയത്തിന് ഒരു പഞ്ചായത്ത് അവാർഡ് പോലും എനിക്ക് കിട്ടിയിട്ടില്ല, ഇവനെന്തിന് ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല; തുറന്നടിച്ച് ബാബു ആന്റണി

മികച്ചൊരു ക്ലാസിക്കൽ നർത്തകി കൂടിയായ അനു സിത്താര പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. 2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും വിവാഹിത ആയതിന് ശേഷമാണ് അനു സിത്താര സിനിമയിൽ സജീവമായത്. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ വിഷ്ണു പ്രസാദിനെയാണ് അനുസിത്താര വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.

ഇപ്പോഴിതാ ഇവരുടെ വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വിഷ്ണുവന് ആശംസകൾ നേർന്ന് എത്തിയിരിക്കു കയാണ് അനുസിത്താര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുസിത്താര ഭാർത്താവിന് ആശംസ അർപ്പിച്ച് എത്തിയത്. ഹാപ്പി ആനിവേഴ്‌സറി മൈ ലവ് എന്നാണ് ഇരുവരും ഒന്നിച്ചുള്ള വിവാഹ സമയത്തൈ ഫോട്ടോയ്ക്ക് ഓപ്പം അനു സിത്താര കുറിച്ചത്.

More Articles:
ആർത്തുല്ലസിച്ച് വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ച് അനു സിത്താരയും നിമിഷാ സജനും, വീഡിയോ വൈറൽ

തൊട്ടു പിന്നാലെ ഇവർക്ക് ആശംസകളുമായി ആശംസകളുമായി നിരവധി താരങ്ങളും അരധകരുമാണ് എത്തിയത്.കനിഹ, വിനയ് ഫോർട്ട്, സരയു, സിതാര, മാളവിക മേനോൻ തുടങ്ങിയ താരങ്ങൾ എല്ലാം ഇവർക്ക് ആശംസകൾ നേർന്നു. സിനിമ ജീവിതത്തിൽ തന്റെ കരുത്ത് വിഷ്ണുവിന്റെ പിന്തുണയാണെന്ന് അനുസിത്താര നേരത്തെ പറഞ്ഞിരുന്നു.

Advertisement