കിടിലൻ ഡാൻസുമായി സുഹൃത്തിന്റെ വിവാഹ വേദിയിൽ രചന നാരായണൻകുട്ടി, കൈയ്യടിച്ച് ആരാധകർ വൈറലായി വീഡിയോ

63

ടെലിവിഷിലും സിനിമയിലും ഒരേ സമയം നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് ആയിരുന്നു.

തീർത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയവേഷത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് മിനിസക്രീനിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു.

Advertisements

ജയറാം നായകനായ ലക്കിസ്റ്റാറിൽ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീടിങ്ങോട്ട് നിരിവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രചന നാരായണൻകുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്.

Also Read:
വെറും പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് തങ്ങൾ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞത്: വെളിപ്പെടുത്തലുമായി രചന നാരായണൻകുട്ടി

ഇപ്പോഴിതാ രചനാ നാരായണൻ കുട്ടിയുടെ മറ്റൊരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. തന്റെ സുഹൃത്തിന്റെ വിവാഹ വേദിയിൽ തകർപ്പൻ ചുവടുകൾ വെച്ച് രചന നാരായണൻകുട്ടി ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താരം ഇൻസ്റ്റാഗ്രാം വഴിയായി വീഡിയോ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് ലക്ഷ കണക്കിന് വ്യൂസാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളും ലൈക്കുകളും ആയി എത്തുന്നത്.

Also Read:
ഇപ്പോൾ 37 വയസായി, വിവാഹമോചനം നേടിയത് വലിയൊരു ആശ്വാസമായിരുന്നു; രണ്ടാം വിവാഹത്തെ കുറിച്ച് രചന നാരായണൻകുട്ടി

അതേ സമയം സിനിമയിൽ ഗ്ലാമറസ്സ് വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്ന് അടുത്തിടെ രചന പറഞ്ഞിരു്‌നനു. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെ തിരക്കഥകൾക്കാണ് പ്രാധാന്യം നൽകാറുള്ളതെന്നും. തിരക്കഥ ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഗ്ലാമറസ്വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്നും ആയിരുന്നു താരം പറഞ്ഞത്.

ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക്‌കോഫിയാണ് രചനയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ രചന നാരായണൻ കുട്ടി എത്തുന്നുണ്ട്.

Advertisement