അഭിനയത്തിന് ഒരു പഞ്ചായത്ത് അവാർഡ് പോലും എനിക്ക് കിട്ടിയിട്ടില്ല, ഇവനെന്തിന് ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല; തുറന്നടിച്ച് ബാബു ആന്റണി

52

തെന്നിന്ത്യൻ സിനിമകളിൽ വില്ലനായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായും തിളങ്ങിയ താരമാണ്. ഗംഭീര വില്ലൻ വേഷങ്ങൾക്കിടയിലും വൈശാലി, ചിലമ്പ്, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു ബാബു ആന്റണി.

അതേ സമയം ആക്ഷൻ എന്ന് പറഞ്ഞാൽ മലയാളികൾക്ക് ഒരുകാലത്ത് അത് ബാബു ആന്റണി തന്നെ ആയിരുന്നു. കരാട്ടെ എന്നത് കേരളക്കരയിൽ ഒരു തരംഗമായി മാറുന്നതിൽ ബാബു ആന്റണിയുടെ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. നായകനായും വില്ലനായുമെത്തി കൈയ്യടി നേടിയിരുന്നു താരം.

Advertisements

മലയാളിക്ക് പരിചിതമായിരുന്ന നായകസങ്കൽപങ്ങളിൽ നിന്നും വ്യത്യസ്തമായ ആകാരവടിവും അഭിനയശൈലിയുമായിട്ടായിരുന്നു ബാബു ആന്റണി സിനിമയിലെത്തിയത്. ഒട്ടും വൈകാതെ തന്നെ സിനിമയിൽ അദ്ദേഹം തന്റേതായ ഇടംനേടിയെടുക്കുകയും ചെയ്തു.

പിന്നീട് സിനിമയിൽ നിന്നും ചില ഇടവേളകൾ നേരിട്ട നടൻ ഇപ്പോൾ ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതിനിടെ ബാബു ആന്റണിയുടെ അഭിനയശൈലിക്കും ശരീരഭാഷയ്ക്കുമെതിരെ ചിലർ കമന്റുകളുമായി എത്തിയിരുന്നു.

തനിക്കെതിരെ വന്ന മോശം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാബു ആന്റണി ഇപ്പോൾ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാബു അന്റണിയുടെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. തന്നെ സംബന്ധിച്ച് അഭിനയം എന്ന് മുഖഭാഷ മാത്രമല്ലെന്നും ശരീര ഭാഷയുമാണെന്നാണ് ബാബു ആന്റണി പറയുന്നത്. അഭിനയത്തിൽ തനിക്ക് ഒരു പഞ്ചായത്ത് അവാർഡ് പോലും ലഭിച്ചിട്ടില്ലെന്നും അതേസമയം തന്റെ വർക്കിൽ താൻ സന്തുഷ്ടനാണെന്നും ബാബു ആന്റണി പറയുന്നു.

കഴിഞ്ഞ ദിവസം ബാബു ആന്റണിയെ കുറിച്ച് ഒമർ ലുലു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ആണ് ബാബു ആന്റണിയുടെ പോസ്റ്റ് എത്തുന്നത്. താരത്തിന്റെ കുറിപ്പിന്റ പൂർണരൂപം:

എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓഡിയൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത ഭാവങ്ങൾ എനിക്ക് താല്പര്യമില്ല. സ്റ്റോറി, സ്‌ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാഴ്‌സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്.

ഞാൻ ചെയ്ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല.

ഇന്ത്യയിലെ വലിയ വലിയ ഡിറക്ടേഴ്‌സിനു ഒരു കൊപ്ളിന്റ്സും ഇല്ലതാനും. എന്റെ വർക്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക എന്നും ബാബു ആന്റണി കുറിക്കുന്നു.

അതേ സമയം ഒമർ ലുലുവിന്റെ പവർ സ്റ്റാറിലൂടെ വൻ തിരിച്ചുവരവിന് ശ്രമിക്കുകയാണ് ബാബു ആന്റണി ഇപ്പോൾ.കഴിഞ്ഞ ദിവസം ബാബു ആന്റണിയെ കുറിച്ചുള്ള ഒമർ ലുലുവിന്റെ പോസ്റ്റ് വൈറലായിരുന്നു.

ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നു എങ്കിൽ പാൻ ഇന്ത്യയല്ലാ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ നിന്ന് എന്നായിരുന്നു ഒമർ ലുലുവിന്റെ കമന്റ്.

Advertisement