അഭിനയിക്കാൻ കൊതിമൂത്ത് ദുബായിലെ ജോലി ഉപേക്ഷിച്ചു, ദീലീപിന്റെ വില്ലനായി, ഹിറ്റ് പ്രേമഗാന ആൽബത്തിലും തിളങ്ങി: സാന്ത്വനത്തിലെ ബാലേട്ടന്റെ നിങ്ങളറിയാത്ത ജീവിത കഥ

1147

സൂപ്പർഹിറ്റായി മുന്നേറുന്ന കിടിലൻ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. ഇതിനോടകം തന്നെ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പബരയായി മാറിയ സാന്ത്വനത്തിൽ മലയാളത്തിലെ മുൻകാല സൂപ്പർനായിക ചിപ്പിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

മിനിസ്‌ക്രീനിലെ സൂപ്പർതാരം രാജീവ് പരമേശ്വരനാണ് സാന്ത്വനം സീരിയലിൽ നായകനായി എത്തുന്നത്. ദുബായിയിലെ ജോലി ഉപേക്ഷിച്ചാണ് രാജീവ് പരമേശ്വർ സിനിമാ സീരിയൽ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2000 ൽ ത്തിലായിരുന്നു സ്വയംവര പന്തൽ റിലീസാകുന്നത്. പിന്നീട് ഈസ്റ്റ്‌കോസ്റ്റിന്റെ നിനക്കായ് എന്ന ആൽബത്തിൽ ഒന്നിനുമല്ലാതെ എന്ന ഗാനത്തിൽ അഭിനയിച്ചതോടെ രാജീവ് കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടു.

Advertisements

പ്രേയസി ആയിരുന്നു രാജീവ് പരമേശ്വരൻ അഭിനയിച്ച ആദ്യ സീരിയൽ. മരുഭൂമിയിലെ പൂക്കാലം. ഊമക്കുയിൽ, ഓമന തിങ്കൾ പക്ഷി, കാവ്യാഞ്ജലി, എന്റെ മാനസ പുത്രി, വാനമ്പാടി എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ അഭിനയിച്ചു. 2010ൽ ദിലീപ് നായകനായ പാപ്പി അപ്പച്ചാ എന്ന സിനിമയിൽ വില്ലനായി അഭിനയച്ചതോടെ രാജീവ് പരമേശ്വരൻ കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടു.

പത്തോളം സിനിമകളിൽ രാജീവ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സീരിയലുകളിലാണ് കൂടുതൽ അഭിനയിയ്ക്കുന്നത്. മലയാളം കൂടാതെ തമിഴ് സീരിയലുകളിലും അദ്ദേഹം അഭിനയിയ്ക്കുന്നുണ്ട്. ഇപ്പോഴിതാ താൻ അഭിനയരംഗത്തേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് രാജീവ്.

Also Read:അമൃതാ സുരേഷിനെ ഗോപി സുന്ദർ വിളിക്കുന്നത് എന്താണെന്ന് അറിയുമോ, സന്തോഷം പങ്കുവെച്ച് താരങ്ങൾ, കണ്ടുപിടിച്ച് ആരാധകർ

രാജീവ് പരമേശ്വറിന്റെ വാക്കുകൾ ഇങ്ങനെ:

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമാണ് തന്റേത്. മുംബൈയിൽ വച്ച് സിനിമാ ഓഡിഷനുകൾക്ക് അപേക്ഷ അയച്ചിരുന്നു. ആ സമയത്ത് ഗൾഫിൽ ഒരു ജോലി ശരിയായി. ദുബായിൽ എത്തി കഴിഞ്ഞാണ് ഓഡിഷന് വിളിച്ച കാര്യം അറിയുന്നത്. അത് വലിയ സങ്കടമായി.

വിസ മാറാനായി തിരികെ നാട്ടിലെത്തിയപ്പോൾ അമ്മാവന്റെ സുഹൃത്ത് കൂടിയായ നടൻ ശ്രീരാമൻ ചേട്ടൻ വഴി സ്വയംവരപ്പന്തൽ എന്ന സിനിമയിൽ അവസരം കിട്ടി. സാന്ത്വനത്തിലെ ബാലേട്ടൻ എന്ന കഥാപാത്രം എനിക്ക് പറ്റുമോ എന്ന് സംശയം തോന്നിയത് കൊണ്ട് ആദ്യം ഒഴിഞ്ഞു മാറി. പക്ഷേ സീമ ജി നായർ നീയത് ചെയ്യണം എന്ന് പറഞ്ഞു. ബാലേട്ടനെ ഇത്രയ്ക്ക് ആളുകൾക്ക് ഇഷ്ടമാകും എന്ന് ഒട്ടും ഓർത്തിരുന്നില്ല.

ഇപ്പോൾ നാട്ടിലെ കുട്ടികളൊക്കെ എന്നെ ബാലേട്ടാ എന്നാണ് വിളിക്കുന്നത്. ഭാര്യ ദീപയും മക്കളും അച്ഛനും ചേച്ചിമാരുടെ കുടുംബവും എല്ലാവരും സീരിയൽ കാണുന്നുണ്ട്. അഭിനയം കരിയറായി തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വീട്ടുകാരുടെ പിന്തുണ പ്രധാനമാണ്. രാജീവ് അഭിനയിക്കട്ടേ, എന്തെങ്കിലും പ്രശ്നം വന്നാൽ നമുക്ക് നോക്കാം എന്ന് പറഞ്ഞ് പിന്തുണച്ചത് എന്റെ ഏട്ടന്മാരാണ്.

അളിയൻ എന്നല്ല ഏട്ടൻ എന്നാണ് ഞാൻ അവരെ വിളിക്കുന്നത്. അമ്മ 2004 ൽ ഞങ്ങളെ വിട്ട് പോയി. ഒപ്പമുണ്ടായിരുന്നു എങ്കിൽ ഇപ്പോൾ അമ്മയും ഏറെ സന്തോഷിച്ചിരുന്നേനെ. മോൾ ഒൻപതിലും മോൻ നാലിലും ആണ് പഠിക്കുന്നത്. ഇളയ ആൾ സീരിയലൊക്കെ കണ്ട് അഭിപ്രായം പറയും.

Also Read: ‘ഇനി വൈകല്ലേ, നല്ല മനസ്സോടെ മമ്മൂട്ടി അത് പറഞ്ഞത്’; അധികം വൈകാതെ ആ സന്തോഷവാർത്ത തേടിയെത്തി; ഒന്നും മറച്ച് വെയ്ക്കാതെ നടി സുമ ജയറാം

സാന്ത്വനത്തിൽ ഭാര്യ ദേവിയ്ക്ക് ബാലേട്ടൻ ചോറ് ഉരുട്ടി കൊടുക്കുന്നത് കണ്ടപ്പോൾ അവൻ പറയുകയാണ് അച്ഛന് സീരിയലിൽ ഉരുട്ടി കൊടുക്കാൻ ഒക്കെ അറിയാം. എന്നിട്ട് അമ്മയ്ക്ക് ചോറ് ഉരുട്ടി കൊടുക്കുന്നത് കണ്ടിട്ടില്ലല്ലോ എന്ന്. അമ്മയ്ക്ക് കൊടുക്കുന്നത് നീ കാണാഞ്ഞിട്ടാണ് എന്ന് പറഞ്ഞ് ഞാൻ രക്ഷപ്പെട്ടു എന്നാണ് രാജീവ് പരമേശ്വർ പറയുന്നത്.

Advertisement