ലുക്ക് മാറിയതിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയാണോ, തന്റെ പഴയ ലുക്ക് ആകെ മാറിയതിനെ കുറിച്ച് ദിൽഷ പ്രസന്നൻ

2171

മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ ചരിത്രം കുറിച്ചു കൊണ്ട് ആദ്യത്തെ വനിത വിന്നറായി മാറിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദിൽഷ വിജയകിരീടം നേടിയത്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസൺ ആയിരുന്നു കഴിഞ്ഞു പോയത്. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ.

Advertisements

ഡി ഫോർ ഡാൻസും സീരിയലുമൊക്കെ കഴിഞ്ഞ് ബിഗ് ബോസിലേക്ക് എത്തുമ്പോൾ ദിൽഷയെ മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഈ മേക്കോവറിന് പിന്നിലെന്താണ് എന്ന ചോദ്യത്തിനാണ് ദിൽഷ മറുപടി പറയുന്നത്. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദിൽഷയുടെ തുറന്നു പറച്ചിൽ.

എനിക്കറിയില്ല ഞാൻ പോലും പറയാറുണ്ട് എന്റെ പഴയ ഫോട്ടോയൊന്നും നിങ്ങൾ കണ്ടിട്ടില്ലല്ലോ എന്ന്. ചിലർ പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല. അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല. പിന്നെ എനിക്ക് തടി വച്ചിട്ടുണ്ട്.

Also Read: വാർത്തകൾ തെറ്റാണ്, ഹൃദയാഘാതമല്ല ചെറിയ ഒരു നെഞ്ചുവേദന മാത്രം, നടൻ വിക്രമിനെ കുറിച്ചുള്ള വ്യാജ വാർത്തകൾക്ക് എതിരെ മകൻ ധ്രുവ് വിക്രം

പല്ലിന് ക്ലിപ്പുടകയും ചെയ്തു. പല്ലിന് ക്ലിപ്പട്ടതോടെ മുഖത്തിന്റെ ഷെയ്പ്പ് തന്നെ മാറിയെന്നും ദിൽഷ പറയുന്നു. അല്ലാതെ വേറൊന്നും താൻ ചെയ്തിട്ടില്ലെന്നും ദിൽഷ പറയുന്നു. സെലിബ്രിറ്റികളുടെ മാത്രമല്ല യൂട്യൂബ് വ്ളോഗർമാർ ആയവരും തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ കാണുകയും എനിക്ക് വേണ്ടി സംസാരിക്കുകയും വോട്ട് ചോദിക്കുകയും ചെയ്തതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

തന്റെ കണ്ണ് നിറഞ്ഞുവെന്നും ആരാധകരുടെ ഒരു മീറ്റപ്പ് നടത്താൻ ആഗ്രഹമുണ്ടെന്നും ദിൽഷ പറയുന്നു. നല്ല സിനിമകൾ വരുന്നുണ്ട്. സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇഷ്ടപ്പെട്ട സിനിമ വരുമ്പോൾ ചെയ്യുമെന്നും സിനിമയാണ് തനിക്ക് ഇഷ്ടമെന്നും ദിൽഷ പറയുന്നു. യാത്ര ഒരുപാട് ഇഷ്ടമാണെന്നും താൻ ഇനിയും യാത്രകൾ നടത്തുമെന്നും താരം പറയുന്നു.

ബിഗ് ബോസ് താരങ്ങളും യാത്ര പ്ലാൻ ചെയ്യുന്നുണ്ടെന്നും താനും അവർക്കൊപ്പം ഉണ്ടാകുമെന്നും ദിൽഷ വെളിപ്പെടുത്തുന്നു. നേരത്തെ താൻ വിന്നറായപ്പോൾ സഹമത്സരാർത്ഥിമാരിൽ ആരും സന്തോഷിച്ച് കണ്ടിരുന്നില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. അത്ര വലിയൊരു ട്രോഫി കൈയ്യിൽ കിട്ടിയിട്ടും ഞാൻ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്.

എന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെ ഉണ്ടായിരുന്നില്ല എന്നാണ് ദിൽഷ പറഞ്ഞത്. ആരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തിൽ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നു എന്നാണ് ദിൽഷ പറയുന്നത്.

അതേ സമയം ദിൽഷയുടെ വാക്കുകൾ ചർച്ചയായി മാറിയതോടെ താരത്തോട് സോറി പറഞ്ഞു നിമിഷ എത്തിയിരുന്നു. ഇപ്പോഴിതാ നിമിഷക്ക് പിന്നാലെ ജാസ്മിനും ദിൽഷയോട് സോറി പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്രോറിയിലൂടെയാണ് ജാസ്മിനും ദിൽഷയോട് സോറി പറഞ്ഞിട്ടുള്ളത്.

Also Read: സ്വർണവ്യാപാരിയായ അച്ഛൻ ജീവനൊടുക്കി; പിന്നാലെ കുടുംബത്തിൽ ദുർമരണങ്ങൾ, ഇപ്പോൾ ആത്മീയ പാതയിൽ ജീവിതം; സുന്ദരനായ വില്ലൻ കവിരാജിന്റെ യാഥാർത്ഥ ജീവിതം

ഒരു മനുഷ്യൻ എന്ന നിലക്ക് ദിൽഷയോട് അങ്ങനെ ചെയ്തത് മോശമായി പോയി എന്നാണ് ജാസ്മിൻ പറഞ്ഞത്. റിയസിന്റെ വിഷമത്തിൽ പങ്കുചേർന്നപ്പോൾ അവളെയൊന്ന് ആശംസകൾ അറിയിക്കാൻ കഴിഞ്ഞില്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ എത്ര തല്ലും വഴക്കും ഉണ്ടാക്കിയാലും അവസാനം എനിക്ക് ദിൽഷയോട് പിണക്കമൊന്നും ഉണ്ടായിരിക്കില്ല.

എവിടെയൊക്കെയോ ദിൽഷയോട് ഒരു കണക്ഷൻ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയിരുന്നിട്ട് പോലും എനിക്ക് അവളെയൊന്ന് അഭിനന്ദിക്കാൻ സാധിച്ചില്ല. അതിന് ശേഷവും ഞങ്ങൾ കണ്ടിരുന്നു. പക്ഷേ ഒന്നും സംസാരിക്കാൻ സാധിക്കുമായിരുന്ന ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ എന്നാണ് ജാസ്മിൻ പറയുന്നത്.

റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോൾ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയെന്നും ജാസ്മിൻ പറഞ്ഞു. പക്ഷേ ഇതൊന്നും ഒരു ന്യായീകരണമല്ല. ഇത് നീ അർഹിക്കുന്ന വിജയമാണെന്നും ജാസ്മിൻ വ്യക്തമാക്കി.

Advertisement