വാർത്തകൾ തെറ്റാണ്, ഹൃദയാഘാതമല്ല ചെറിയ ഒരു നെഞ്ചുവേദന മാത്രം, നടൻ വിക്രമിനെ കുറിച്ചുള്ള വ്യാജ വാർത്തകൾക്ക് എതിരെ മകൻ ധ്രുവ് വിക്രം

232

മലയാളികൾക്കും ഏറെ പ്രിയങ്കരനായ സൂപ്പർ താരമാണ് തമിഴകത്തിന്റെ ചിയ്യാൻ വിക്രം. കഴിഞ്ഞ ദിവസമാണ് വിക്രമിനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന വാർത്തകൾ പുറത്തു വന്നത്. തൊട്ടു പിന്നാലെ വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിരവധി വ്യാജ വാർത്തകളാണ് പ്രചരിച്ചത്.

അദ്ദേഹത്തിന് ഹൃദയാഘാതമാണ് സംഭവിച്ചതെന്നായിരുന്നു വാർത്താ മാധ്യമങ്ങളിൽ ആദ്യം വന്ന റിപ്പോർട്ടുകൾ. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയാക്കായി എത്തിയത്. അതേസമയം പ്രചരിച്ച വാർത്തകളിൽ വ്യക്തത വരുത്തി വിക്രത്തിന്റെ മകൻ ധ്രൂവ് വിക്രം രംഗത്തെത്തി.

Advertisements

അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നും നെഞ്ചിൽ ചെറിയ അസ്വസ്ഥതകൾ തോന്നിയതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ധ്രുവ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കുന്നു.പ്രിയ ആരാധകരോടും അഭ്യുദയകാംക്ഷികളോടും, അപ്പയ്ക്ക് നെഞ്ചിൽ ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. അതിനായുള്ള ചികിത്സയിലാണ്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല.

Also Read: സ്വർണവ്യാപാരിയായ അച്ഛൻ ജീവനൊടുക്കി; പിന്നാലെ കുടുംബത്തിൽ ദുർമരണങ്ങൾ, ഇപ്പോൾ ആത്മീയ പാതയിൽ ജീവിതം; സുന്ദരനായ വില്ലൻ കവിരാജിന്റെ യാഥാർത്ഥ ജീവിതം

റിപ്പോർട്ടുകൾ തെറ്റായി വന്നതാണ്. ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ കേൾക്കുന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്.
അദ്ദേഹത്തിനും കുടുംബത്തിനും ഈ സമയം നൽകേണ്ട സ്വകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്, മിക്കവാറും അടുത്ത ദിവസം തന്നെ ആശുപത്രി വിടും. പ്രചരിക്കുന്ന കിംവദന്തികൾ ഇതോടെ നിർത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ധ്രുവ് വിക്രം വ്യക്തമാക്കി.

അതേ സമയം ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന നടൻ വിക്രം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളതായി തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകിട്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

അതേസമയം വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി പേർ അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിയ്ക്കുകയാണ്.

വിക്രം അഭിനയിക്കുന്ന പുതിയ ചിത്രം പൊന്നിയിൻ സെൽവന്റെ ടീസർ ലോഞ്ച് ചെന്നൈയിൽ വെച്ച് നടക്കാനിരിക്കെ ആണ് ഈ സംഭവം. മണിരത്നം സംവിധാനം ചെയ്യുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ വിക്രമും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Also Read: പുട്ടിയിട്ട അഭിനേതാക്കളും, അവരുടെ അവിഹിതങ്ങളും; മലയാള സീരിയൽ നശിച്ചുപോയെന്ന പ്രതികരണവുമായി മധുമോഹൻ; തിരിച്ചുവരുന്നില്ലെന്നും താരം

പൊന്നിയിൻ സെൽവനെ കൂടാതെ നിരവധി ചിത്രങ്ങൾ വിക്രത്തിന്റേതായ ഇനി വരാനുണ്ട്. ഇമൈക്ക നൊടികൾ സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തുവിന്റെ പുതിയ ചിത്രം കോബ്ര വരുന്ന ഓഗസ്റ്റ് 11-നാണ് തീയറ്റർ റിലീസിനായി തയ്യാറെടുക്കുന്നത്.

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലും വിക്രമാണ് നായകൻ. മകൻ ധ്രുവ് വിക്രം നായകനായി അഭിനയിച്ച മഹാനിലാണ് ഒടുവിൽ വിക്രം വേഷമിട്ടത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് പുറത്തിറങ്ങിയത്.

Advertisement