പുട്ടിയിട്ട അഭിനേതാക്കളും, അവരുടെ അവിഹിതങ്ങളും; മലയാള സീരിയൽ നശിച്ചുപോയെന്ന പ്രതികരണവുമായി മധുമോഹൻ; തിരിച്ചുവരുന്നില്ലെന്നും താരം

463

ദൂരദർശന്റെ പ്രതാപകാലത്ത് സീരിയലുകളിലൂടെ വീടുകളിലെ സ്വീകരണമുറിയെ സമ്പന്നമാക്കിയ കലാകാരനാണ് മധു മോഹൻ. മാനസി, സ്‌നേഹ സീമ തുടങ്ങി ഒരു പിടി മെഗാപരാമ്പരകൾ മലയാളിക്ക് സമ്മാനിച്ച പ്രതിഭാശാലിയാണ് അദ്ദേഹം

മലയാളത്തിലെ മെഗാസീരിയലിന്റെ പിതാവ് എന്നറിയപ്പെടുന്ന സാക്ഷാൽ മധുമോഹൻ ഇപ്പോൾ തമിഴകത്ത് എംജി ആറിന്റെ വീട്ടിലാണ് താമസമെന്ന് പറഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെടും. മലയാള ടെലിവിഷൻ ചരിത്രത്തിലെ ആദ്യ മെഗാസീരിയലായ ‘മാനസി’യിലൂടെ മിനിസ്‌ക്രീൻ ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തിയാണ് മധു മോഹൻ.

Advertisements

ദൂരദർശനിൽ സംവിധാനം ചെയ്ത മാനസി, സ്‌നേഹസീമ തുടങ്ങിയ സീരിയലുകളാണ് മലയാളി പ്രേക്ഷകർക്ക് മെഗാസീരിയൽ എന്താണെന്ന് മനസിലാക്കി കൊടുത്തത്. ഇന്നത്തെ മലയാളം സീരിയലുകൾ സംതൃപ്തി നൽകാറില്ലെന്നും അവിഹിതമാണ് എല്ലാ സീരിയലുകളുടെയും പ്രമേയം എന്നും തുറന്നുപറയുകയാണ് മധു മോഹൻ ഇപ്പോൾ. എന്തുകൊണ്ടാണ് മലയാള സീരിയലുകളുടെ ഭാഗമാകാത്തത് എന്ന് പടം തരും പണം എന്ന ഷോയിൽ എത്തിയ മധു മോഹൻ വ്യക്തമാക്കി.

ALSO READ- ബ്ലെസ്ലി ആ ചെയ്തത് തെണ്ടിത്തരം; ബിഗ്‌ബോസ് ഫൈനൽ കഴിഞ്ഞ ശേഷമുള്ള പാർട്ടിയിൽ ചെയ്തത് ഇങ്ങനെ; എന്നെ പ്രകോപിപ്പിച്ചാൽ കോടതിയെ സമീപിക്കുമെന്ന് നിമിഷ

മലയാളത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അത് വരുത്തിയാൽ മലയാളത്തിൽ ഇനിയും പ്രൊജക്ടുകൾ ചെയ്യാൻ താത്പര്യമുണ്ട്. ഇപ്പോൾവെറും ഡയലോഗും മേക്കപ്പും അവിഹിതവും മാത്രമാണ് മലയാളത്തിൽ കാണുന്നത്. അത് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്രയും കാലം സീരിയലുകൾ നിർമിയ്ക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടും, ഇതുവരെ എന്റെ സീരിയലുകളിൽ ഒരു അവിഹിതം പറഞ്ഞിട്ടില്ല. അഭിനയിക്കുന്ന സീരിയലുകളിൽ ഉണ്ടാവാം, പക്ഷെ അത് എന്റെ നിയന്ത്രണത്തിൽ ഉള്ളതല്ല. ഞാൻ എടുക്കുന്ന സീരിലുകളിൽ അത് ഉണ്ടാവില്ല. മലയാളത്തിൽ ഇപ്പോൾ അവിഹിതം ഇല്ലാത്ത സീരിയലുകളില്ല എന്നാണ് മധുമോഹൻ വിമർശിക്കുന്നത്..

രണ്ടാമത്തെ കാര്യം നെടുനീളൻ ഡയലോഗുകളാണ്. വേറുതേ ദേഷ്യപ്പെട്ട് കുറേ നേരം സംസാരിക്കുന്നു എന്ന് അല്ലാതെ പ്രത്യേകിച്ച് അഭിനയിക്കാൻ ഒന്നും ഇപ്പോൾ മലയാളം സീരിയലുകളിലില്ല. നല്ല ഇമോഷൻസും അഭിനയവും ഒന്നുമില്ല. വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഡയലോഗുകൾ പറഞ്ഞ് എപ്പിസോഡുകൾ നീട്ടുകയാണ്. നല്ല ഒരു സ്‌ക്രിപ്റ്റ് ഉണ്ടെങ്കിൽ എത്രയോ നന്നായി സീരിയലുകൾ ചെയ്യാം. പുട്ടിയിട്ട് അഭിനയിക്കുന്ന നടീ നടന്മാരാണ് ഇപ്പോൾ ഉള്ളത്. അമിതമായ മേക്കപ്പ് കാഴ്ചക്കാരിൽ എത്തിയ്ക്കുന്നത് തെറ്റായ സന്ദേശമാണ്. ഉറങ്ങുമ്പോൾ പോലും മേക്കപ്പ്. ഇട്ടാൽ മാഞ്ഞു പോകാത്ത മേക്കപ്പും ഇപ്പോൾ ഉണ്ട്. സീരിയൽ ആർട്ടിസ്റ്റുകൾ മേക്കപ്പ് ഇടരുത് എന്ന് ഞാൻ പറയില്ല, പക്ഷെ കഥാപാത്രങ്ങൾക്ക് യോജിയ്ക്കുന്ന വിധം ആയിരിക്കണം എല്ലാം.

ALSO READ-അത് ആദ്യമായാണ് മമ്മി കണ്ടത്; ഇക്കാരണത്താൽ എന്റെ സുഹൃത്തുക്കളോട് പോലും വലിയ ദേഷ്യമായിരുന്നു; പുറത്തിറങ്ങിയ ശേഷം ഒരുപാട് കരഞ്ഞു; ബിഗ് ബോസ് കരിയർ തന്നെ മാറ്റി മറിച്ചെന്ന് ഡെയ്സി ഡേവിഡ്

നല്ല സക്രിപ്റ്റ് ഇല്ല എന്നതും ഒരു കാരണമാണ്. ഒരു തിരക്കഥ കൈയ്യിൽ കിട്ടിയാൽ, സംവിധായകൻ അതിൽ വീണ്ടും വീണ്ടും റീവർക്ക് ചെയ്യും. അടൂർ സർ ഒക്കെ സീരിയലുകൾ ചെയ്ത സംവിധായകരാണ്. വളരെ പ്രഗത്ഭരാണ് പണ്ട് കാലങ്ങളിൽ സീരിയലുകൾ സംവിധാനം ചെയ്തിരുന്നത്. ഇപ്പോഴുള്ള സംവിധായകർ എഴുത്തുകാർ എന്താണോ എഴുതി വച്ചത് അത് അതേ പോലെ സംവിധാനം ചെയ്യുകയാണ്. പ്രേക്ഷകർക്ക് മെഗാ സീരിയലുകൾ മടുക്കാൻ കാരണം എഴുത്തുകാരും സംവിധായകരും തന്നെയാണ്- മലയാളത്തിന്റെ ആദ്യത്തെ മെഗാസീരിയൽ സ്രഷ്ടാവ് മനസ് മടുത്തുകൊണ്ട് പറയുന്നു.

Advertisement