അത് ആദ്യമായാണ് മമ്മി കണ്ടത്; ഇക്കാരണത്താൽ എന്റെ സുഹൃത്തുക്കളോട് പോലും വലിയ ദേഷ്യമായിരുന്നു; പുറത്തിറങ്ങിയ ശേഷം ഒരുപാട് കരഞ്ഞു; ബിഗ് ബോസ് കരിയർ തന്നെ മാറ്റി മറിച്ചെന്ന് ഡെയ്സി ഡേവിഡ്

266

ബിഗ്‌ബോസ് ഷോയിൽ ഷോർട്ട് ഹെയറുമൊക്കെ ആയി എത്തി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഡെയ്‌സി ഡേവിഡ്. ഫോട്ടോഗ്രാഫറായ ഡെയ്‌സി വളരെ പെട്ടെന്ന് തന്നെ ഷോയിൽ നിന്നും പുറത്തുപോയെങ്കിലും തന്റെ ജീവിതം തന്നെ ബിഗ് ബോസ് ഷോ അടിമുടി മാറ്റി മറിച്ചെന്നാണ് ഡെയ്‌സി പറയുന്നത്.

ബിഗ് ബോസിലേക്ക് എത്തിയ ഓരോ മത്സരാർത്ഥിയും എന്തെങ്കിലുമൊക്കെ മാറ്റങ്ങളോടെയാണ് ഗെയിമിൽ നിന്ന് പുറത്തേയ്ക്ക് പോയത്. എന്നാൽ കരിയറിനെ തന്നെ മോശമായി ബാധിച്ച അധിക മത്സരാർത്ഥികളൊന്നും തന്നെ ഉണ്ടാകില്ല. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിൽക്കുന്ന പലരുടേയും സ്വകാര്യ ജീവിതത്തിലെ പെരുമാറ്റം മനസിലാക്കാൻ സഹായിക്കുന്നതാണ് ബിഗ് ബോസ് ഷോ.

Advertisements

എന്നാൽ മത്സരത്തിന്റെ ഭാഗമായി പലരും മറ്റുള്ളവരെ ടാർജറ്റ് ചെയ്ത് കളിക്കുന്നത് പിന്നീട് അവരുടെ വ്യക്തിജീവിതത്തെ തന്നെ മോശമായി ബാധിക്കും. ബിഗ് ബോസിൽ നടന്ന ചിലകാര്യങ്ങൾ ഡെയ്സിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമായത്. ഡെയ്സി പുകവലിയ്ക്കുന്നത് ബിഗ് ബോസ് ഷോയിൽ വലിയ ചർച്ചയാക്കപ്പെട്ട കാര്യമാണ്. പക്ഷേ ഈ ചർച്ച വീടിനുള്ളിൽ മാത്രമല്ല നിലന്നത് ഇത് പുറത്ത് ഒരു ചർച്ചയാവുകയും പ്രൊഫഷണൽ ജീവിതത്തെ പോലും ബാധിക്കുകയും ചെയ്തു.

ALSO READ- ചെയ്തത് തെറ്റായി പോയി, നിനക്ക് അർഹതപ്പെട്ടത് തന്നെ; ദിൽഷയോട് ക്ഷമ പറഞ്ഞ് ജാസ്മിൻ

പ്രേക്ഷകർക്ക് നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങൾക്കും വഴക്കിടുന്നത് ബിഗ് ബോസ് മത്സരാർത്ഥികൾക്കിടയിൽ പതിവാണ്. ഇതൊക്കെ ഇങ്ങനെ കാര്യമാക്കേണ്ടതുണ്ടോ എന്നുപോലും പ്രേക്ഷകർ ചോദിക്കാറുണ്ട്. ഇത്തരത്തിൽ ഡെയ്സിയും ബ്ലെസ്ലിയും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഡെയ്സി പുകവലിക്കുന്നതുമായി ബന്ധപ്പെട്ടും ബാത്ത്റൂമിൽ നിന്ന് അടിവസ്ത്രം എടുത്തതും, അങ്ങനെ ഒരുപാട് വിഷയങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇതെല്ലാം ബിഗ് ബോസിന് പുറത്തും വലിയ ചർച്ചകളായി. ഇത് തന്റെ ജീവിതത്തെ ബാധിച്ചു എന്നാണ് ഡെയ്സി പറയുന്നത്.

‘ഞാൻ പുകവലിയ്ക്കുന്ന കാര്യം പുറത്ത് അധികം ആർക്കും അറിയില്ലായിരുന്നു. പ്രത്യേകിച്ച് എന്റെ വീട്ടിൽ. പക്ഷേ ബിഗ് ബോസിൽ എത്തിയതോടെ എന്റെ സ്മോക്കിംഗ് കഥ നാട്ടിൽ എല്ലാവരും അറിഞ്ഞു. ആ എപ്പിസോഡ് ആദ്യം കണ്ടത് മമ്മിയാണ്. മമ്മി ഇത് കണ്ടപ്പോ തന്നെ എന്റെ സുഹൃത്ത് യാമിയെ വിളിച്ചു. അവളോട് ഇതേക്കുറിച്ചൊക്കെ ചോദിച്ചു. യാമി പറഞ്ഞത്, ഇല്ല ആന്റി അവൾ അങ്ങനെ വലിക്കുന്ന ഒരാളല്ല എന്നാണ്. ആ സമയത്ത് മമ്മിക്ക് എന്റെ സുഹൃത്തുക്കളോട് പോലും വലിയ ദേഷ്യമായിരുന്നു. പക്ഷേ പതിയെ, പതിയെ മമ്മി ഓക്കെയായി.’- ഡെയ്‌സി പറയുന്നു.

‘എനിക്ക് നല്ല പേടിയുണ്ടായിരുന്നു. മമ്മിയെ വിളിക്കാനും സംസാരിക്കാനും എല്ലാം എനിക്ക് പേടി തോന്നി. അതുകൊണ്ട് തന്നെ ഞാൻ ആദ്യം ഫോൺ വിളിച്ചപ്പൊ തന്നെ കുറേ കരഞ്ഞു. മമ്മിയോട് സോറി പറഞ്ഞു. പക്ഷേ മമ്മിയാണ് എന്നെ ഞെട്ടിച്ചത്. വിഷമിക്കണ്ട എന്നാണ് എന്നോട് പറഞ്ഞത്. സാരമില്ല സ്ട്രോങ്ങായി നിൽക്ക്, ഇതിന് മറുപടിയായി ഒന്നും പറയാനോ വീഡിയോ ചെയ്യാനോ നിക്കണ്ട. ആളുകളൊക്കെ ഒരുപക്ഷേ മോശമായി പലതും പറയും. നീ സമാധാനമായിട്ട് ഇരിക്ക് എന്ന് മാത്രമേ മമ്മി അന്ന് പറഞ്ഞുള്ളൂ’- ഡെയ്‌സി പറയുന്നു.

ALSO READ- അതിന് ശേഷം വിരാടിനെ കണ്ടിട്ട് പോലുമില്ല; ഗോസിപ്പ് കോളങ്ങളിൽ ചൂടൻ ചർച്ചയായിരുന്ന വിരാട് കോലി-തമന്ന പ്രണയ കഥ ഇങ്ങനെ

ബ്ലെസ്ലി പല കാര്യങ്ങളും തനിക്കെതിരെ ചെയ്തിട്ടും ബ്ലെസ്ലിയോട് കുഴപ്പമൊന്നും ഇല്ല. പുറത്തേയ്ക്ക് പോകുന്നതിന് തൊട്ടുമുൻപ് ബ്ലെസ്ലി അടുത്ത് വിളിച്ച് പറഞ്ഞത് ജാവോ എന്നാണ്. ഇതിലും താൻ വെറുപ്പൊന്നും വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഡെയ്സി പറയുന്നത്. കാരണം അത് ഒരു ഗെയിം ഷോ ആയിരുന്നു. അവിടെ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഗെയിമിന്റെ ഭാഗമാണ്. പിന്നീട് ആ കാര്യങ്ങൾ ഓർത്ത് വെക്കേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ എനിക്ക് ഒരു മത്സരാർത്ഥിയോടും വ്യക്തിപരമായി ദേഷ്യമോ വിദ്വേഷമോ ഇല്ലെന്നും ഡെയ്‌സ് വെളിപ്പെടുത്തി.

Advertisement