അതിന് ശേഷം വിരാടിനെ കണ്ടിട്ട് പോലുമില്ല; ഗോസിപ്പ് കോളങ്ങളിൽ ചൂടൻ ചർച്ചയായിരുന്ന വിരാട് കോലി-തമന്ന പ്രണയ കഥ ഇങ്ങനെ

1297

ക്രിക്കറ്റ് പ്രേമികളുടെയും ബോളിവുഡ് ആരാധകരുടെയും പ്രിയ താരജോഡിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ് ലിയും ഭാര്യയായ ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശർമയും.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2017ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് 2021ൽ ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞുമാലാഖയുമെത്തി. ഇന്ന് കോഹ് ലിയുടെയും അനുഷ്‌കയുടെയും ലോകം മകൾ വമികയാണ്. വമികയുടെ മുഖം ആരാധകർക്ക് മുന്നിൽ പരസ്യപ്പെടുത്താൻ ഇരുവരും ശ്രമിച്ചിട്ടില്ലെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങൾ പാപ്പരാസികൾ രഹസ്യമായി പകർത്തി പ്രചരിപ്പിച്ചിരുന്നു.

Advertisements

2013 ൽ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അനുഷ്‌കയും വിരാടും പരിചയപ്പെട്ടത്. പെട്ടെന്ന് ഇരുവരും പ്രണയത്തിൽ വീഴുകയും ചെയ്തിരുന്നു. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും തങ്ങളുടെ പ്രവർത്തന മേഖലയിൽ ഇപ്പോഴും സജീവമാണ്.

Also Read
അമ്മ സൂപ്പർ സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകൻ അറിഞ്ഞത് കൂട്ടുകാരിൽ നിന്നും, അതോടെ സംഭവിച്ചത് ഇങ്ങനെ: പഴയ സൂപ്പർ നായിക സുനിത പറയുന്നു

അതേസമയം, വിവാഹത്തിന് മുൻപ് വിരാട് ഒരുപാട് നടികളേയും മോഡലുകളേയും ഒക്കെ ഡേറ്റ് ചെയ്തിരുന്നു എന്നാണ് ഗോസിപ്പ് കോളങ്ങൾ പറയുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ചര്ച്ചയിലേക്ക് വലിച്ചിഴച്ച ഗാസിപ്പാണ് നടി തമന്ന ഭാട്ടിയയും വിരാട് കോലിയും തമ്മിലുള്ള ബന്ധം. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് ഗോസിപ്പുകൾ പറഞ്ഞിരുന്നത്.

2012 ൽ ഇരുവരും ഒരുമിച്ചെത്തിയ ഒരു പരസ്യ ചിത്രത്തിന് ശേഷമാണ് ഈ ഗോസിപ്പ് പരന്നത്. തമന്നയുമായുള്ള പ്രണയത്തിനിടെ വിരാട് ബ്രസീലിയൻനടിയായ ഇസബെല്ലയുമാ യി അടുത്തതോടെ ഈ ബന്ധം അവസാനിച്ചെന്നുമൊക്കെയാണ് വിവരം.

എന്നാൽ താൻ വിരാടുമായി നേരെ ചൊവ്വെ സംസാരിച്ചിട്ട് പോലുമില്ലെന്നാണ് തമന്ന ഗോസിപ്പുകളെ തള്ളിക്കൊണ്ട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. പരസ്യ ചിത്രീകരണത്തിനിടയിൽ നാല് വാക്കാണ് ഞങ്ങൾ പരസ്പരം സംസാരിച്ചത്. അതിന് ശേഷം വിരാടിനെ കണ്ടിട്ട് പോലുമില്ലെന്നാണ് തമന്ന പറയുന്നത്. വിരാട് കോലി ഈ ഗോസിപ്പിനോട് ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല.

Also Read
പതിനാറാം വയസ്സിൽ വൈശാലിയുടെ സെറ്റിൽ വെച്ച് തുടങ്ങിയ പ്രണയം 10 കൊല്ലം നീണ്ടു, ഒടുവിൽ വിവാഹവും വിവാഹ മോചനവും, വൈശാലിയുടെയും ഋഷ്യശൃംഗന്റെയും യഥാർത്ഥ ജീവിതം ഇങ്ങനെ

അതേസമയം തമന്നയ്ക്ക് ശേഷം വിരാടിനൊപ്പം പറഞ്ഞു കേട്ട പേരായ ബ്രസീലിയൻ നടി ഇസബെല്ലയുമായുള്ള ബന്ധവും അന്ന് മീഡിയകളിൽ പ്രചരിച്ചിരുന്നു. 2012 ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രത്തിൽ അഭിനയിച്ച നടിയാണ് ബ്രസീലിൽ നിന്നുള്ള ഇസബെല്ല ലെയ്റ്റ. വിരാടിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ ആ ബന്ധം ഏറെക്കാലമൊന്നും നിലനിന്നില്ല.

ഈ ബന്ധവും അവസാനിപ്പിച്ചാണ് അനുഷ്‌ക ശർമ്മയുമായി വിരാട് അടുപ്പത്തിലാകുന്നത്. 2017 ലാണ് വിരാടും അനുഷ്‌കയും വിവാഹിതരാവുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ഇന്ത്യയിൽ വെച്ച് സെലിബ്രിറ്റികൾ വിവാഹിതരാകാത്തത് എന്താണെന്ന ചോദ്യവും അന്നു ഉയർന്നിരുന്നു.


അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ മേഖലയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് അനുഷ്‌ക ശർമ്മ. ചക്ഡ എക്‌സ്പ്രസാണ് നടിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

അതേസമയം തമന്ന തെന്നിന്ത്യയിലും ബോളിവുഡിലുമായി നിരവധി സിനിമകൾ ചെയ്തു വരികയാണ്. ആമസോൺ പ്രൈംമിലെ ജീ കർതായെന്ന സീരിസിലും നടി അഭിനയിക്കുന്നുണ്ട്. പൊതുവെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാത്ത തമന്ന വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും അധികം സംസാരിക്കാറില്ല.


മോഡലായിരുന്ന തമന്ന തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ആരാധക ഹൃദയം കവർന്നത്. അടുത്തകാലത്തായി പുറത്തുവന്ന ഹോട്ട്‌സ്റ്റാറിലെ നവംബർ സ്റ്റോറി എന്ന ത്രില്ലർ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലിയിലെ വേഷവും നടിയുടെ പ്രശസ്തി വലിയ തോതിൽ ഉയർത്താൻ ഉപകരിച്ചിരുന്നു. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലാെരാൾ കൂടിയാണ് തമന്ന.

Advertisement