അന്ന് അർച്ചന സുശീലനെ അടിക്കാനായി മീൻ ചട്ടിയുമായി ആ അമ്മച്ചി പാഞ്ഞുവന്നു, മുൻ ഭർത്താവിന്റെ സഹോദരിക്ക് സംഭവിച്ചത് വെളിപ്പെടുത്തി ആര്യ

725

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയുമാണ് ആര്യാ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ പ്രശസ്തയായി മാറിയത്. ബിഗ്‌ബോസിൽ എത്തിയതോടെയാണ് താരത്തെ ആരാധകർ കൂടുതൽ അടുത്തറിഞ്ഞത്.

ഇപ്പോഴിതാ ടിവി ഷോകളും സിനിമകളും സീരിയലുകളും എല്ലാം ജനങ്ങൾ എങ്ങിനെയൊക്കെയാണ് സ്വീകരിയ്ക്കുന്നത് എന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആര്. തന്റെ മുൻ ഭർത്താവ് രോഹിത്തിന്റെ സഹോദരിയും നടിയുമായ അർച്ചന സുശീലിന്റെ അനുഭവം ആര്യ ബാബു പങ്കുവച്ചത്.

Advertisements

നടി ശിൽപ ബാല നടത്തിയ അഭിമുഖത്തിലാണ് എന്തും ഇമോഷണലായി എടുക്കുന്ന മലയാളി പ്രേക്ഷകരെ കുറിച്ച് ആര്യ സംസാരിച്ചത്. ബഡായി ബംഗ്ലാവ് എന്ന ഷോ കണ്ട് ഇപ്പോഴും ഞാൻ പിഷാരടിയുടെ ഭാര്യയാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. 75 ദിവസം ബിഗ്ഗ് ബോസ് എന്ന ഷോയിൽ എന്നെ കണ്ടതിന്റെ പേരിൽ ഇതേ പ്രേക്ഷകർ എനിക്കെതിരെ സംസാരിക്കുകയും ചെയ്യുന്നു അതാണ് പ്രേക്ഷകർ.

Also Read: ലൈവിലൂടെ എത്തി റിയാസിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് നിമിഷ, വിവാഹം പെട്ടന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന് താരം ാെകാടുത്ത മറുപടി കേട്ട് ഞെട്ടി ആരാധകർ

ശരിയാണ് പ്രേക്ഷകരാണ് ഞങ്ങളെ വളർത്തിയത്, എന്നാൽ അതിര് കടന്ന ഇമോഷൻസ് ആണ് പ്രശ്നം. ചെയ്യുന്ന കഥാപാത്രങ്ങളുടെയു റിയാലിറ്റി ഷോയുടെയും പേരിൽ ആരെയും വിധിക്കരുത്. അത് തൊഴിലിന്റെ ഭാഗമാണെന്നും ആര്യ പറയുന്നു.എന്റെ മുൻ ഭർത്താവ് രോഹിത്തിന്റെ സഹോദരി അർച്ചനയ്ക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

അന്ന് മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന വില്ലത്തിയെയാണ് അർച്ചന അവതരിപ്പിച്ചിരുന്നത്. വളരെ അധികം ജനശ്രദ്ധ കിട്ടിയ വില്ലത്തി റോൾ ആയിരുന്നു അത്.ആ സമയത്ത് അവൾ മറ്റൊരു ഷൂട്ടിന് പോയി. കടൽ തീരത്ത് ആണ് ഷൂട്ട്. ചുറ്റും ആളുകൾ കൂട്ടിയിട്ടുണ്ട്.

അപ്പോൾ അതാ ഒരു ചേച്ചി മീൻ ചട്ടിയുമായി അവളെ അടിക്കാൻ വരുന്നു. അത് പ്രേക്ഷകരുടെ നിഷ്‌കളങ്കതയാണ്. സ്‌ക്രീനിൽ കാണുന്നത് സത്യമാണ് എന്ന് അവർ വിശ്വസിയ്ക്കുന്നു.സോഷ്യൽ മീഡിയയിൽ ഒരുപാട് സൈബർ ബുള്ളിങ് നേരിടുന്ന ആളാണ് ഞാൻ. എന്നാൽ ഇതേ പ്രേക്ഷകർ എന്നെ പുറത്ത് വച്ച് കണ്ടാൽ സ്നേഹത്തോടെ സെൽഫി എടുക്കാൻ വരും.

പക്ഷെ നേരിട്ട് ഒരാൾ പോലും എന്നോട് മോശമായി പെരുമാറിയിട്ടില്ല. സെൽഫി എടുക്കാനൊക്കെ ഇഷ്ടമുള്ള ആളാണ് ഞാൻ എന്നും ആര്യ വ്യക്തമാക്കുന്നു.

Also Read: ആദ്യ രാത്രിയിൽ തന്നെ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടു, ആദ്യരാത്രി ക്ഷീണിച്ചില്ല, വാനിൽ വച്ചും ബന്ധപ്പെട്ടു, അവൾ എന്റെ അടിപൊളി ഭാര്യയാണ്; തനിക്ക് സെ ക് സി ന് ഓരോ പ്ലേലിസ്റ്റുണ്ട്: രൺവീർ സിങ്ങ്

Advertisement