തായ്ലൻഡിലെ ഹണിമൂണിന് പിന്നാലെ പുതിയ സന്തോഷം ആരാധകരെ അറിയിച്ച് നയൻതാര; ഇത് വേഗത്തിൽ ആയിപോയല്ലോ എന്ന് ആരാധകർ

1770

മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് തെന്നിനത്യൻ സിനിമയിലെ ലേഡി സൂപ്പർ താരമായി മാറിയ നടിയാണ് നയൻതാര. തിരവല്ല സ്വദേശിനിയായ ഡയാന കുര്യൻ ആണ് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി സുന്ദരിയായി മാറിയത്.

സത്യൻ അന്തിക്കാട് ആയിരുന്നു താരത്തിന് നയൻ താര ആയി മാറിയത്. അടുത്തിടെ ആയിരുന്നു നയൻതാര വിവാഹിത ആയത്. കാമുകനും സംവിധായകനുമായി വിഘ്‌നേഷ് ശിവനെ ആയിരുന്നു നടൻ താര വിവാഹം കഴിച്ചത്. ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വളരെ അടുത്ത ബന്ധുക്കളും സിനിമ പ്രവർത്തകരും, സുഹൃത്തുക്കളും ചേർന്നായിരുന്നു വിവാഹചടങ്ങുകൾ നടത്തിയത്.

Advertisements

Also Read: ലുക്ക് മാറിയതിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയാണോ, തന്റെ പഴയ ലുക്ക് ആകെ മാറിയതിനെ കുറിച്ച് ദിൽഷ പ്രസന്നൻ

വിവാഹത്തിന് ശേഷം നയൻതാരയും, വിഘ്നേഷും കേരളത്തിലെത്തുകയും നയൻതാരയുടെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു പേരും കേരളത്തിലും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലും ദർശനം നടത്തിയിരുന്നു. പ്രശസ്തമായ മാവേലിക്കര ചെട്ടികുളങ്ങര അമ്പലത്തിൽ നയൻസും ശിവനും എത്തിയത് വലിയ വാർത്തയായി മാറിയിരുന്നു.

കേരളത്തിൽ നിന്നും തിരിച്ച് പോയതിന് പിന്നാലെ വിഘ്നേഷ് ശിവനും നയൻതാരയും ഹണിമൂൺ ആഘോഷത്തിനായി തായ്‌ലാൻഡിലേക്ക് പോയിരുന്നു. തുടർന്ന് നയൻസിന്റെയും, വിഘ്നേഷിന്റെയും ഹണിമൂൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വിഘ്‌നേഷ് ശിവൻ ആയിരുന്നു ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിവാഹ ചിത്രങ്ങളും, ഹണിമൂൺ വിശേഷങ്ങളെല്ലാം പങ്കുവെച്ചതിന് പിന്നാലെ നയൻതാരയെ സംബന്ധിച്ച് മറ്റൊരു പുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്. വിവാഹ തിരക്കുകളും, ഹണിമൂണും എല്ലാം കഴിഞ്ഞ് നയൻ താര കഴിഞ്ഞ ദിവസം മുംബൈയിൽ വന്നിറങ്ങുക ആയിരുന്നു.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷെഡ്യൂളിൽ ഷാരൂഖ് ഖാന് ഒപ്പം ചേരാനായിരുന്നു താരം വന്നത്. നിരവധി ആളുകൾ താരത്തെ ഒരു നോക്ക് കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി അവിടെ തടിച്ചു കൂടിയിരുന്നു.
മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയ താരത്തിന്റെ പുതിയ ലുക്കും, ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

Also Read: വാർത്തകൾ തെറ്റാണ്, ഹൃദയാഘാതമല്ല ചെറിയ ഒരു നെഞ്ചുവേദന മാത്രം, നടൻ വിക്രമിനെ കുറിച്ചുള്ള വ്യാജ വാർത്തകൾക്ക് എതിരെ മകൻ ധ്രുവ് വിക്രം

വിവാഹത്തിന് പിന്നാലെ ഇനിയും അഭിനയ രംഗത്ത് ഉണ്ടാകുമോ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുമോ എന്ന ചോദ്യത്തിന് ഈ തിരക്കുകളെല്ലാം കഴിഞ്ഞ് വീണ്ടും സിനിമകളിൽ വൈകാതെ തന്നെ സജീവമാകും എന്നായിരുന്നു നയൻതാര അന്ന് നൽകിയ മറുപടി.

അതേ സമയം പെട്ടെന്ന് തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയപ്പോൾ ഇത്രയും വേഗം വേണമായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേ സമയം ഷാരൂഖിന് ഒപ്പമുള്ള നയൻ താരയുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

Advertisement