ഒരു രാത്രിക്ക് എത്രയാ റേറ്റെന്ന് ചോദിച്ചയാളിന് കൃത്യമായി മറുപടി നൽകി മലയാളികളുടെ പ്രിയതാരം, അമ്പരന്ന് ആരാധകർ

14922

മലയാളികൾക്കും ഏറെ സുപരിതയായ തെന്നിന്ത്യൻ നടിയാണ് കോമൾ ഝാ. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ആണ് താരം പ്രധാനമായും അഭിനയിക്കുന്നത്. കൂടാതെ സിവിൽ എഞ്ചിനീയർ എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും താരം അറിയപ്പെടുന്നുണ്ട്.

അഭിനയത്തിന് പുറമേ സ്റ്റേജ് ഷോകളിളും പങ്കെടുക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. തന്റെ കോളേജ് പഠന കാലത്താണ് താര സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. 3 ഇഡിയറ്റ്സ് എന്ന സൂപ്പർഹിറ്റ് ബോളിവുഡ് സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Advertisements

2010ൽ പുറത്തിറങ്ങി 24 അവേഴ്‌സ് ആണ് താരത്തിന്റെ മലയാളത്തിലെ ആദ്യ സിനിമ. 2011ൽ നിംബെ ഹുലി, രാമാചാരി എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. ആക്‌സിസ് ബാങ്ക്, ബിഎൻപി പാരിബാസ് മ്യൂച്വൽ ഫണ്ടുകൾ, തുടങ്ങിയ ചില ബ്രാൻഡുകളുടെ ടെലിവിഷൻ പരസ്യങ്ങളിലും പ്രിന്റ് പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു.

Also Read
അനു സിത്താര അന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞെട്ടി അമല പോൾ, സംഭവം ഇങ്ങനെ

ചിന്ന സിനിമ, പ്രിയതമ നീവചത കുശലമ , എദുരുലെനി അലക്‌സാണ്ടർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം പിന്നീട് അഭിനയിച്ചു. 2014ൽ ബില്ല രംഗയിലും ശ്രദ്ധേയമായ അഭിനയം താരം കാഴ്ചവെച്ചു. മിസ്റ്റർ എംബിഎ എന്ന ബോളിവുഡ് സിനിമയിലെ അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടാനായി.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും മറ്റു പോസ്റ്റുകളുമെല്ലാം വളരെ പെട്ടന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ ഇതാ താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് വൈറൽ ആകുന്നത്.

ഒരു രാത്രിക്ക് എത്രയാ റേറ്റ്? എന്നായിരുന്നു ആ കമന്റ്. നിന്റെ അമ്മയുടെ അതേ ചാർജ് ആണ് സഹോദരാ എന്നാണ് താരം അതിന് നൽകിയ മറുപടി. ഏതായാലും വളരെ പെട്ടന്ന് താരത്തിന്റെ മറുപടി വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Also Read
ആ സൂപ്പർ താരത്തോട് തനിക്ക് കടുത്ത പ്രണയം തോന്നിയിരുന്നു: മലയാളികളുടെ സ്വന്തം ‘മാളൂട്ടി’ ശ്യാമിലി പറഞ്ഞത് കേട്ടോ

Advertisement