അനു സിത്താര അന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞെട്ടി അമല പോൾ, സംഭവം ഇങ്ങനെ

302

മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി അനു സിത്താര. സ്‌കൂൾ കലോൽസവ വേദിയിൽ നിന്നും സിനിമയിൽ എത്തിയാണ് അനു സിത്താര മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അഭിനയ രംഗത്തേക്ക് ഒരു ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടുക ആയിരുന്നു അനു സിത്താര.

സൂപ്പർ നായികാ നടി കാവ്യാ മാധവന് ശേഷം മലയാള സിനിമയിൽ ശാലീന സുന്ദരികൾ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താര വരുന്നത്. ആരാധകർ രണ്ട് കൈയ്യും നീട്ടി അനു സിത്താരയെ സ്വീകരിക്കുക ആയിരുന്നു. 2013 ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഫഹദ് ഫാസിൽ സത്യൻ അന്തിക്കാട് ചിത്രം ഒരു ഇന്ത്യൻ പ്രണയകഥയിലും സച്ചി പൃഥ്വിരാജ് ചിത്രം അനാർക്കലിയിലും ചെറിയ വേഷങ്ങളിൽ എത്തി.

Advertisements

anusithara-1

ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളിൽ എത്തയതോടെയാണ് അനു സിത്താരയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സൂപ്പർ താരങ്ങളുടെ അടക്കം നായികയായി മാറുകയായിരുന്നു അനു സിത്താര. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം കുട്ടനാടൻ ബ്ലോഗിലും താരരാജാവ് മോഹൻലാലിനൊപ്പം ട്വൽത്ത് മാനിലും അനു സിത്താര അഭിനയിച്ചിരുന്നു. രണ്ടിലും നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതൽ ഡാൻസും അനു സിത്താര അഭ്യസിച്ചിട്ടുണ്ട്.

Also Read
എന്നെ ആ നടന്‍ വേശ്യയെന്ന് വിളിച്ചു, അയാളെ കൊണ്ട് ഞാന്‍ പരസ്യമായി കാല് പിടിച്ച് മാപ്പ് പറയിപ്പിച്ചു, അനുഭവം തുറന്നുപറഞ്ഞ് അര്‍ച്ചന മനോജ്

അതേ സമയം തെന്നിന്ത്യൻ വിവാഹ മോചനത്തിന് ശേഷം സിനിമയിൽ പഴയതിനേക്കാൾ സജീവ മായിരിക്കുകയീണ് താര സുന്ദരി അമല പോൾ മലയാളത്തിലും ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിക്ക് ഏറെ ആരാധകരുണ്ട്. മുമ്പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ അനു സിത്താര തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ട് താരം ഞെട്ടിയിരുന്നു.

amala-paul-16

പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് പരിചിതരായ നടി അനു സിത്താര വെളിപ്പെടുത്തിയ കാര്യമാണ് അമല പോളിനെ ഞെട്ടിച്ചത്. വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടിരുന്ന അനുവിനോട് കുശലം പറയാൻ അമല പോളും തുടങ്ങി. ഇതിനിടയിലാണ് അമല പോളിന്റെ അമ്മയായി താൻ അഭിനയിച്ചിട്ടുണ്ടെന്നു അനു സിത്താര വെളിപ്പെടുത്തിയത്. ഇതു കേട്ടതും അമല ഞെട്ടി.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അമലയുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട് എന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ ഇക്കാര്യം അമല പോളിന് അറിയില്ലായിരുന്നു. ചിത്രത്തിൽ അമല പോളിന്റെ അമ്മയായി പ്രത്യക്ഷപ്പെടുന്നത് ലക്ഷ്മി ഗോപാല സ്വാമിയാണ്.

Also Read
ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നത് ഞാൻ കാരണമാണെന്ന് അവർ പറഞ്ഞിട്ടുണ്ടോ, അന്ന് കാവ്യാ മാധവൻ തുറന്നടിച്ച് ചോദിച്ചത് ഇങ്ങനെ

എന്നാൽ അവരുടെ ബാല്യകാലം അവതരിപ്പിച്ചത് അനു സിത്താരയാണ്. ഫ്‌ളാഷ് ബാക്കായ കൗമാരകാലത്തെ പ്രണയരംഗത്ത് ആയിരുന്നു അനു സിത്താര എത്തിയത്. അമല പോളും ഫഹദ് ഫാസിലും ഒരുമിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

അച്ഛനെയും അമ്മയെയും അന്വേഷിച്ചെത്തുന്ന ഒരു പെൺകുട്ടിയും അവളുടെ സഹായിയായെത്തുന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻറെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. മികച്ച വിജയം ആയിരുന്നു ഈ സിനിമ നേടിയെടുത്തത്.

Advertisement