എന്നെ തകർത്തു കളഞ്ഞത് ചിമ്പുവിന്റെ ആ ഒരു പ്രവൃത്തിയാണ്, മുൻ കാമുകൻ ചിമ്പു തന്നോട് ചെയ്തത് വെളിപ്പെടുത്തി ഹൻസിക

944

ഒരു ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് നായികയായി മാറിയത് തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് ഹൻസിക മൊത്വാനി. ഹൻസിക നായികയായി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുങ്കു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്.

ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആയിരുന്നു. പിന്നീട് നിരവധി ഹിറ്റ് സിനിമകളിൽ ഹൻസിക നായികയായി എത്തി. ഇപ്പോഴും തെന്നിന്ത്യൻ സിനിമകളിൽ സൂപ്പർനായിക ആയി തിളങ്ങുകയാണ് ഹൻസിക.

Advertisements

അതേ സമയം താര സുഹൃദ് ബന്ധങ്ങൾ പ്രണയത്തിൽ കലാശിക്കുന്നത് ഇപ്പോൾ സാധാരണമായി മാറിക്കഴിഞ്ഞു. താരങ്ങളുടെ പ്രണയത്തെ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെ വാർത്ത ആക്കാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു കോളിവുഡ് പ്രണയമായിരുന്നു ഹൻസികയും തമിഴകത്തിന്റെ ലിറ്റിൽ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ചിമ്പുവുമായുള്ള ബന്ധം.

Also Read
ആ സൂപ്പർ താരത്തോട് തനിക്ക് കടുത്ത പ്രണയം തോന്നിയിരുന്നു: മലയാളികളുടെ സ്വന്തം ‘മാളൂട്ടി’ ശ്യാമിലി പറഞ്ഞത് കേട്ടോ

എന്നാൽ പെട്ടന്ന് തന്നെ ആയിരുന്നു ഇരുവരുടെയും വേർപിരിയൽ. ഈ ബന്ധം വേർപിരിയുന്നത് പത്ര പ്രസ്ഥാവനയിലൂടെ ആരാധകരെ അറിയിച്ച താരമാണ് ചിമ്പു. വിജയ് ചന്ദ്രൻ സംവിധാനം ചെയ്ത വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് ഇരുവരും പ്രണയത്തിൽ ആകുന്നത്.

എന്നാൽ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു. സിനിമയിലെ ഒരു ഗാനരംഗവും മറ്റുപല രംഗങ്ങളും ഇതിനിടെയാണ് ഇവർ ചിത്രീകരിച്ചു തീർത്തത്. ഷൂട്ടിലെ ബ്രേക്കിന് ഇടയിൽ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ മുഖം തിരിച്ചിരിക്കുകയായിരുന്നു പതിവ്.

ചിമ്പുവാകട്ടെ ബന്ധം പിരിയാൻ കാരണമായി പറഞ്ഞത് ഹൻസികയുടെ പണത്തിനോടുള്ള ആർത്തി ആണെന്നാണ്. ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളിൽ പിന്തുണക്കാൻ എത്തിയില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി.

മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ച് പോയി.വിവാഹം കഴിഞ്ഞ് മകൻറെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ അതൊക്കെ നടക്കാനാകാത്ത സ്വപ്‌നങ്ങൾ ആയിരുന്നു എന്നായിരുന്നു ഈ വിഷയത്തിൽ ചിമ്പുവിന്റെ പ്രതികരണം.

Also Read
ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നത് ഞാൻ കാരണമാണെന്ന് അവർ പറഞ്ഞിട്ടുണ്ടോ, അന്ന് കാവ്യാ മാധവൻ തുറന്നടിച്ച് ചോദിച്ചത് ഇങ്ങനെ

എന്നാൽ ഈ വിഷയത്തിൽ ഇത് വരെ ഹൻസിക മൗനം പാലിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ചിമ്പുവും ആയുള്ള ബന്ധം തകരാൻ കാരണമായതിനെ പപ്പറ്റി ഹൻസിക തുറന്നു പറഞ്ഞു. ആദ്യമൊക്കെ ഒരേ മനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങൾ രണ്ടുപേരും എന്നാണ് വിചാരിച്ചിരുന്നത്.

എന്നാൽ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകർത്തുകളഞ്ഞു. ആ ഷോക്കിൽ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് ഞാൻ പിരിയാൻ തീരുമാനിച്ചത് എന്നായിരുന്നുഹൻസിക വ്യക്തമാക്കിയത്. അതേ സമയം ഹൻസിക അടുത്തിടെ വിവാഹിതയാകും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

Advertisement