ബോക്‌സ് ഓഫീസിനെ പിടിച്ചുകുലുക്കി അജയ് ദേവ്ഗണിന്റെ ദൃശ്യം2; മോഹന്‍ലാലും വെങ്കിടേഷും മണ്ടന്മാരായി എന്ന് സോഷ്യല്‍മീഡിയ

651

ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമാണ് ദൃശ്യം. സിനിമയുടെ ഗംഭീര വിജയത്തോടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. പിന്നീട് ദൃശ്യം 2 എത്തിയപ്പോഴും പതിവ് തെറ്റിച്ചില്ല. തെലുങ്കിലും ഹിന്ദിയിലും ചിത്രം ഒരുങ്ങിയിരിക്കുകയാണ്.

അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 കഴിഞ്ഞദിവസമാണ് റിലീസായത്. ചിത്രം തീയേറ്ററിലാണ് എത്തിയത്. ഒടിടി റിലീസായാണ് മലയാളത്തിലും തെലുങ്കിലും എത്തിയതെങ്കിലും തീയേറ്ററിലാണ് ഹിന്ദി ദൃശ്യം2 എത്തിയിരിക്കുന്നത്.

Advertisements

മികച്ച അഭിപ്രായങ്ങള്‍ നേടി ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനമാണ് ദൃശ്യം 2 ഹിന്ദി പതിപ്പ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിനം മുതല്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദൃശ്യം 2 ഹിന്ദി പതിപ്പ് മൂന്ന് ദിവസം കൊണ്ട് 60 കോടിയാണ് വാരിക്കൂട്ടിയത്. ഞായറാഴ്ച മാത്രം ചിത്രം 27 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം, ദൃശ്യം 2വിന്റെ തിയേറ്റര്‍ പ്രകടനം കണക്കാക്കിയാല്‍ മോഹന്‍ലാലും വെങ്കിടേഷും മണ്ടത്തരമാണ് കാണിച്ചതെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

ALSO READ- അനു സിത്താര അന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞെട്ടി അമല പോൾ, സംഭവം ഇങ്ങനെ

ദൃശ്യം പോലെ ഒരു വിജയസാധ്യത ഉറപ്പായ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം ഒടിടിക്ക് കൊടുത്തത് അബദ്ധമായി എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

മലയാളത്തില്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2, 2021 ഫെബ്രുവരി 19നാണ് റിലീസ് ചെയ്തത്. അന്ന് തന്നെ തിയേറ്ററുകള്‍ക്ക് നഷ്ടമായ കിടിലന്‍ ചിത്രമാണ് ദൃശ്യമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയാക്കിയ ചിത്രം ഒടിടിക്ക് നല്‍കാനായിരുന്നു തുടക്കം മുതല്‍ തീരുമാനം.

വെങ്കിടേഷ് നായകനായ തെലുങ്ക് പതിപ്പും ഒടിടിയില്‍ തന്നെയായിരുന്നു റിലീസ് ചെയ്തത്. പക്ഷെ, അജയ് ദേവ്ഗണിന്റെ ദൃശ്യം 2 ബോക്സ് ഓഫീസിലെത്തിച്ചു. ഈ ചിത്രം വലിയ പടയോട്ടം തുടരുമ്പോള്‍ മോഹന്‍ലാലും വെങ്കിടേഷും ചെയ്തത് അബദ്ധമായെന്ന് തന്നെയാണ് പോയെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.

ALSO READ-എന്നെ തകർത്തു കളഞ്ഞത് ചിമ്പുവിന്റെ ആ ഒരു പ്രവൃത്തിയാണ്, മുൻ കാമുകൻ ചിമ്പു തന്നോട് ചെയ്തത് വെളിപ്പെടുത്തി ഹൻസിക

അതേസമയം, ഹിന്ദി പതിപ്പിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ജീത്തു ജോസഫിന്റെ പേരും ടാഗ് ചെയ്താണ് പ്രേക്ഷകര്‍ സിനിമയെ പ്രശംസിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണ്ണിനെ നായകനാക്കി പാന്‍ ഇന്ത്യന്‍ ലെവലില്‍ ജീത്തു ജോസഫ് തന്നെ എടുക്കണമെന്നുമാണ് ആരാധകരുടെ അഭിപ്രായം.

ബോളിവുഡില്‍ റിലീസായ ബ്രഹ്‌മാസ്ത്രയ്ക്കും ഭൂല്‍ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ്പാണ് ദൃശ്യം 2വിനും ബോളിവുഡില്‍ നിന്നും ലഭിക്കുന്നത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണിനെ നായകനാക്കി പാന്‍ ഇന്ത്യന്‍ ലെവലില്‍ ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യണമെന്നുമാണ് ചിലരുടെ അഭിപ്രായം. ദൃശ്യം 2 ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ട്.

സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആന്റണി പെരുമ്പാവൂരും ആശീര്‍വാദ് സിനിമാസുമാണ്. 50 കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ ഇപ്പോള്‍ തന്നെ മുതല്‍മുടക്ക് പിന്നിട്ടു കഴിഞ്ഞു.

Advertisement