പാവാട അലക്കി ആഷിക് കൂടെ ഇല്ലേ ചേച്ചി എന്ന് കമന്റിട്ട ആളിന് ചുട്ടമറുപടി കൊടുത്ത് റിമാ കല്ലിങ്കൽ

239

മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി താര ദമ്പതികളാണ് സംവിധായകൻ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്. കുറച്ച് കാലമായി റിമ കല്ലിങ്കൽ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണെങ്കിലും മറ്റ് വർക്കുകളുമായി സജീവമാണ്.

കൊവിഡ് കാലമായതോട് കൂടി നടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് നടി. ഇത്തവണ റഷ്യയിലേക്കുള്ള യാത്രയായിരുന്നു താരങ്ങൾ തിരഞ്ഞെടുത്തത്. പീറ്റേഴ്സ്ബർഗിലുള്ള പീറ്റർ ആൻഡ് പോൾ ഫോർട്ട്സിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യൽ മീഡിയ വഴി റിമ പങ്കുവെച്ചത്.

Advertisements

ഒപ്പം ആഷിക് എടുത്ത് കൊടുത്ത ചിത്രങ്ങളാണെന്ന് പ്രത്യേകമായി പറയുകയും ചെയ്തു. ഇതോടെ ചിത്രങ്ങൾക്ക് താഴെ വിമർശനവുമായി ഒരുകൂട്ടർ എത്തുകയായിരുന്നു. പീറ്റർ ആൻഡ് പോൾ ഫോർട്ട്സ് ഒരു കാലത്ത് തടവറയായി പ്രവർത്തിച്ചിരുന്നതാണെങ്കിൽ ഇന്ന് കുടുംബങ്ങൾക്ക് വന്നിരിക്കാനുള്ള ഏറ്റവും മനോഹരമായൊരു സ്ഥലമായി മാറി. കാലം എങ്ങനെ മാറി എന്നതോർത്ത് ഞാൻ സന്തോഷിക്കുന്നു എന്നും പറഞ്ഞ് റിമ പങ്കുവെച്ച പോസ്റ്റിന് താഴെ വിമർശനവുമായി ഒരാൾ എത്തിയിരുന്നു.

Also Read
ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു, നീ അന്നനുഭവിച്ച ദുഃഖം ഇന്നെനിക്ക് ഫീൽ ചെയ്യുന്നു: വെളിപ്പെടുത്തലുമായി അമൃതയുടെ അമ്മ

ഇത് മാത്രമല്ല കേരളത്തിലെ നിയമങ്ങൾക്ക് പിന്തുണ അറിയിച്ച് രണ്ടാളും വിദേശത്ത് പോയി അടിച്ച് പൊളിക്കുന്നതിനെയും ചിലർ വിമർശിച്ചു. അത്തരത്തിൽ വന്ന കമന്റുകൾക്കെല്ലാം റിമ മറുപടി പറയുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കിൽ ബാഗ് അവന് കൊടുത്താൽ പോരായിരുന്നോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു ഒരാൾ ചോദിച്ചത്.

ആരാധകന്റെ കമന്റിന് കുറഞ്ഞ സമയം കൊണ്ട് തന്നെ റിമ മറുപടി കൊടുക്കുകയും ചെയ്തു. അതേ, അദ്ദേഹം ശരിക്കും സെൻസിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസാരമായി കാണരുത്. എന്നാൽ എന്റെ ബാഗുകൾ കൊണ്ട് നടക്കാൻ എനിക്ക് തന്നെ സാധിക്കും. തീർച്ചയായും ഈ അഭിനന്ദനം ഞാൻ അങ്ങ് അറിയിച്ചേക്കാം എന്നും റിമ പറയുന്നു.
രസകരമായ വേറെയും ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് റിമ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിലൊന്ന് തെങ്ങിന്റെ പടമുള്ള കമ്മലായിരുന്നു.

നമ്മുടെ നാട്ടിൽ നിന്നും ഏറെ അകലെ ആയിരിക്കുമ്പോൾ നമ്മുടെ നാടിനെ ഓർമ്മിക്കാൻ ജന്മനാടിനെ ഒപ്പം കൊണ്ട് പോയി. ചില സമയങ്ങളിൽ എനിക്കവിടെ നരകം പോലെ തോന്നും. ഈ കമ്മലുകൾ സിലോക്കൽ നിന്നും വാങ്ങിയതാണ്. അവരുടെ കൈയിലുള്ളത് ഇത്തരത്തിൽ രസകരമായ നിരവധിയെണ്ണമാണ്. എന്നും പറഞ്ഞാണ് കമ്മലിന്റെ വീഡിയോ നടി പങ്കുവെച്ചത്.

അതെ അതെ, ആ പറഞ്ഞത് ശരിയാണ്. ചെന്തെങ്ങിന്റെ കുലയാണെങ്കിൽ ആടും എന്നൊരു രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. കമന്റ് വായിച്ചതിന് ശേഷം ചിരിക്കുന്ന സ്മൈലി ആണ് റിമ അദ്ദേഹത്തിന് നൽകിയതും. ഇതിനിടെ റിമയെയും ആഷിക്കിനെയും വിമർശിച്ച് കൊണ്ടും ഒരാൾ എത്തിയിരുന്നു.

ആളുകളെ എങ്ങനെ സമർഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദ്ദാഹരണമാണ് നിങ്ങൾ രണ്ട് പേരും. പോക്കറ്റിൽ പണം ഉള്ളത് കൊണ്ട് എല്ലാ സർക്കാർ മലീനികരണങ്ങളെയും നിങ്ങൾ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യും.

Also Read
ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണല്ലോ: താനാണ് നായകനെന്ന് അറഞ്ഞപ്പോൾ പിൻമാറിയ നടിമാരെ കുറിച്ച് ഇന്ദ്രൻസ്

അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ എന്നുമാണ് ഒരാൾ കുറിച്ചത്. ഓ മനസിലാക്കി കളഞ്ഞല്ലോ എന്ന് മാത്രമാണ് റിമ അതിന് മറുപടിയായി നൽകിയത്. അതേ സമയം റിമയ്ക്ക് പിന്നാലെ ആരാധകന്റെ കമന്റിന് പൊങ്കാല ഇട്ട് നിരവധി പേരാണ് എത്തുന്നത്.

Advertisement