ഭാഗ്യം തുണച്ചു, ആ ബന്ധത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണ്; ഡൈവോഴ്സ് വാർത്തക്കിടെ സിദ്ധാർത്ഥിനെ തേച്ച സമയത്ത് സാമന്ത പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു

221

കേരളത്തിലും നിറയെ ആരാധകരുള്ള താര ദമ്പതികളാണ് നടി സാമന്തയും നാഗ ചൈതന്യയും. തെന്നിന്ത്യൻ സിനിമാ ലോകത്തെ ക്യൂട്ട് കപ്പിൾസ് എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. 2017 ഒക്ടോബറിൽ ആയിരുന്നു ഇവർ വിവാഹിതരായത്. നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.

ഇപ്പോഴിതാ ഇവർ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. വാർത്തയിലെ സത്യമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ആഴ്ചകളായി തെന്നിന്ത്യൻ മാധ്യമങ്ങൾ താരങ്ങളുടെ ഡിവോഴ്സ് ഉടനെ ഉണ്ടാവുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പങ്കുവെച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയിൽ പണ്ട് തന്റെ പ്രണയങ്ങളെ കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്.

Advertisements

പഴയ ബന്ധത്തിൽ നിന്നും പുറത്ത് വന്നത് കൃത്യ സമയത്താണെന്നും നാഗചൈതന്യയുമായി ഇഷ്ടത്തിലായത് വലിയ ഭാഗ്യമാണെന്നും നടി പറഞ്ഞിരുന്നു. സാവിത്രിയെ പോലെ ഞാനും എന്റെ വ്യക്തി ജീവിതത്തിൽ അത്തരമൊരു പ്രതിസന്ധിയിൽ വീണ് പോവുമായിരുന്നു. പക്ഷേ ഭാഗ്യം തുണച്ചു. തുടക്കത്തിൽ തന്നെ കാര്യങ്ങൾ മനസിലായതോടെ അതിൽ നിന്നും പുറത്തേക്ക് വന്നു.

Also Read
പാവാട അലക്കി ആഷിക് കൂടെ ഇല്ലേ ചേച്ചി എന്ന് കമന്റിട്ട ആളിന് ചുട്ടമറുപടി കൊടുത്ത് റിമാ കല്ലിങ്കൽ

മോശമായി അവസാനിക്കുമെന്ന് എനിക്ക് ഉറപ്പ് വന്ന സമയത്തായിരുന്നു ആ ബന്ധം ഉപേക്ഷിച്ചത്. പിന്നീട് എന്റെ ജീവിതത്തിൽ നാഗചൈതന്യയെ പോലെ ഒരാളെ ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. എല്ലാ കാര്യത്തിലും അദ്ദേഹമൊരു മുത്താണ്. എന്നുമായിരുന്നു വർഷങ്ങൾക്ക് മുൻപ് സാമന്ത വെളിപ്പെടുത്തിയത്.

നാഗചൈതന്യയുമായി ഇഷ്ടത്തിലാവുന്നതിന് മുൻപ് നടൻ സിദ്ധാർഥുമായി സാമന്ത പ്രണയത്തിലായെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്ന് തെന്നിന്ത്യയിലൊട്ടാകെ ഈ പ്രണയകഥ വലിയ ചർച്ചയാക്കിയിരുന്നെങ്കിലും ഇരുവരും അക്കാര്യം സമ്മതിച്ചിരുന്നില്ല. നടി അഭിമുഖത്തിൽ സൂചിപ്പിച്ച പ്രണയം സിദ്ധാർഥുമായിട്ടുള്ളതാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും അതാണെന്ന് ഉറപ്പിച്ച് പറയുകയാണ് ആരാധകർ.

അതേ സമയം നാഗചൈതന്യയുമായിട്ടുള്ള ബന്ധം തകരുകയാണോ എന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നു. ആറ് വർഷത്തോളം നീണ്ട പ്രണയത്തിന് ഒടുവിലാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. വിവാഹത്തിന് മുൻപും ശേഷവും ഇരുവരും ഒരുമിച്ച് നായിക നായകന്മാരായി അഭിനയിച്ചിരുന്നു. സ്‌ക്രീനിലെ കെമിസ്ട്രി ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ താരങ്ങൾക്ക് വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് 2017 ൽ ഇരുവരും വിവാഹിതർ ആവുമെന്ന വാർത്ത തരംഗമായത്. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ളവർ ആണെങ്കിലും ഇരുകുടുംബത്തിന്റെയും സമ്മതം ലഭിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്. 2017 ഒക്ടോബർ ഏഴിന് ഹൈദരാബാദിൽ വെച്ച് വലിയ ആഘോഷത്തിലാണ് താരവിവാഹം നടത്തിയത്. ആഴ്ചകളോളം നീണ്ട ചടങ്ങുകൾക്ക് ശേഷം ഹിന്ദു-ക്രിസത്യൻ ആചാരങ്ങൾക്ക് അനുസരിച്ചാണ് വിവാഹം നടത്തിയത്.

Also Read
ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു, നീ അന്നനുഭവിച്ച ദുഃഖം ഇന്നെനിക്ക് ഫീൽ ചെയ്യുന്നു: വെളിപ്പെടുത്തലുമായി അമൃതയുടെ അമ്മ

വിവാഹശേഷം സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വലിയൊരു വിരുന്നും സംഘടിപ്പിച്ചിരുന്നു. വിവാഹശേഷം ഹണിമൂൺ ആഘോഷം മുതൽ നിത്യ ജീവിതത്തിലെ കാര്യങ്ങൾ വരെ സാമന്ത ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെയാണ് നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി എന്ന പേര് സാമന്ത തന്റെ പേരിൽ നിന്ന് മുറിച്ച് മാറ്റുന്നത്.

ഇതോടെ താരങ്ങൾ വേർപിരിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളും വന്നു. അടുത്ത മാസം ഇരുവരുടെയും വിവാഹ വാർഷികമാണ്. അതിനോട് അനുബന്ധിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നാണ് അറിയുന്നത്. നിലവിൽ നയൻതാരയും വിഘ്‌നേശ് ശിവനും ഒരുമിച്ചെത്തുന്ന ചിത്രത്തിലാണ് സാമന്ത അഭിനയിക്കാൻ തയ്യാറെടുക്കുന്നത്. അതുപോലെ ദേവ് മോഹൻ നായകനായിട്ടെത്തുന്ന ശകുന്തളം എന്ന ചിത്രത്തിലും നായികയാവുന്നത് സാമന്തയാണ്.

Advertisement