ദീപിക പദുക്കോണിനെ എംഎസ് ധോണി ഭ്രാന്തമായി സ്നേഹിച്ചിരുന്നു, പാരയായത് യുവരാജ്, അധികമാർക്കും അറിയാത്ത പ്രണയ കഥ

3128

ബോളിവുഡ് നടിമാരുമായി ക്രിക്കറ്റ് താരങ്ങൾ പ്രണയത്തിലാവുന്നത് പതിവായിട്ടുള്ള കാര്യമാണ്. ഇന്ത്യൻ നായകൻ വീരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും മുതൽ ഹാർദ്ദിക് പാണ്ഡ്യെയും നടാഷ സ്റ്റാൻകൊവിക് വരെയുള്ള താരദമ്പതിമാരാണ് അതിന് ഉദ്ദാഹരണം. മുൻ നായകൻ അസ്ഹറുദ്ദീൻ സംഗീതാ ബിജ്‌ലാനി തുടങ്ങിയ പഴയ താരങ്ങളും ഇക്കൂട്ടത്തിൽ പെടും.

ഇത് മാത്രമല്ല ഒരു കാലത്ത് സിനിമാലോകം ഒരുപോലെ ചർച്ചയാക്കിയ നിരവധി പ്രണയകഥകളുണ്ട്. അതിലൊന്ന് മഹേന്ദ്രസിംഗ് ധോണിയുടേതാണ്. മഹി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ധോണി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയാണ്. ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെ സൂചിപ്പിച്ചിരുന്നു.

Advertisements

എന്നാൽ നടി ദീപിക പദുക്കോണിനെ ധോണി സ്നേഹിച്ചിരുന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു കാലത്ത് മഹേന്ദ്ര സിംഗ് ധോണി ദീപികയെ ഭ്രാന്തമായി സ്നേഹിച്ചിരുന്നു. പക്ഷേ ക്രിക്കറ്റ് താരമായ യുവരാജ് സിംഗിനൊപ്പം ദീപികയുടെ പേര് ഗോസിപ്പിൽ നിറഞ്ഞതോടെ ധോണി ആ ബന്ധം വേണ്ടെന്ന് വെച്ചതായിട്ടാണ് അറിയുന്നത്.

Also Read
ഭാഗ്യം തുണച്ചു, ആ ബന്ധത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണ്; ഡൈവോഴ്സ് വാർത്തക്കിടെ സിദ്ധാർത്ഥിനെ തേച്ച സമയത്ത് സാമന്ത പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു

ധോണിയ്ക്ക് ക്രഷ് തോന്നിയ ആദ്യ ബോളിവുഡ് നടി ദീപിക ആയിരുന്നു. എന്നാൽ നടിമാരായ അസിനുമായിട്ടും റായി ലക്ഷ്മിയുമായിട്ടും ധോണി പ്രണയമാണെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അതിൽ വാസ്തവം ഒന്നുമില്ലായിരുന്നു. അതിനൊപ്പമാണ് ദീപികയെ കുറിച്ച് കൂടി ചർച്ചയായത്. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ 2007 ലായിരുന്നു ബോളിവുഡിലേക്ക് ദീപിക പദുക്കോൺ അരങ്ങേറ്റം കുറിക്കുന്നത്.

ഷാരുഖ് ഖാന്റെ നായികയായിട്ടുള്ള ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോട് കൂടിയാണ് ധോണിയ്ക്ക് ഇഷ്ടം വരുന്നത്. കവിളിൽ ചുഴിയുള്ള അതീവ സുന്ദരിയായ ദീപികയോട് ഏറെ ഇഷ്ടം തോന്നിയ ധോണി ആ സിനിമയുടെ പ്രത്യേക പ്രദർശനത്തിന് ഷാരുഖിനോട് അഭ്യർഥിച്ചിരുന്നു. പിന്നീട് ഇന്ത്യയും ഓസ്ട്രോലിയയും തമ്മിലുള്ള ട്വന്റി ട്വന്റി മത്സരത്തിൽ ധോണിയ്ക്ക് വേണ്ടി ആഹ്ലാദത്തോടെ സന്തോഷിക്കുന്ന ദീപികയെയാണ് കാണാൻ സാധിച്ചത്.

ധോണി അല്ലാതെ മറ്റൊരും നടിയെ അങ്ങോട്ട് ക്ഷണിക്കാൻ സാധ്യതയില്ലെന്നായിരുന്നു പാപ്പരാസികൾ കണ്ടുപിടിച്ചത്. അക്കാലത്ത് ധോണി മുടി നീട്ടി വളർത്തിയിരുന്നെങ്കിലും ദീപികയുടെ ഇഷ്ടം അനുസരിച്ച് അത് മുറിക്കുകയായിരുന്നു.
ഇങ്ങനെയുള്ള കഥകൾ പുറത്ത് വന്നെങ്കിലും ദീപികയോ ധോണിയോ ഒരിക്കൽ പോലും മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി ഈ പ്രണയം അംഗീകരിച്ചില്ല.

ഇതിനിടയിലാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗും ദീപികയും തമ്മിൽ ഇഷ്ടത്തിലാണെന്ന തരത്തിലുള്ള കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതോടെ ധോണി ദീപികയിൽ നിന്നും അകന്ന് തുടങ്ങി. ധോണിയുടെ പേരിൽ പിന്നെയും നിരവധി വാർത്തകൾ വന്നെങ്കിലും 2010 ലാണ് സാക്ഷി സിംഗുമായി താരം വിവാഹിതനാവുന്നത്. ഈ ബന്ധത്തിൽ സിവ എന്നൊരു മകളും ജനിച്ചു.

Also Read
പാവാട അലക്കി ആഷിക് കൂടെ ഇല്ലേ ചേച്ചി എന്ന് കമന്റിട്ട ആളിന് ചുട്ടമറുപടി കൊടുത്ത് റിമാ കല്ലിങ്കൽ

ഇപ്പോൾ മകൾക്കും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ടനായി കഴിയുകയാണ് താരം. ധോണിയുടെ കഥ ആസ്പദമാക്കി ഒരു ബയോപിക് സിനിമ റിലീസ് ചെയ്തിരുന്നു. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് ആണ് ചിത്രത്തിൽ അഭിനയിച്ചത്. സിനിമയിൽ ധോണിയുടെ ജീവിതത്തിലുണ്ടായ രണ്ട് പ്രണയങ്ങളെ കുറിച്ചും വ്യക്തമായി കാണിച്ചിരുന്നു.

Advertisement