സൽമാൻ ഖാന് ഒപ്പം ചേർന്ന് കഴിഞ്ഞാൽ പിന്നെ തനിക്ക് ഭ്രാന്ത്പിടിക്കും: പഞ്ചാബി താരസുന്ദരി സാറ ഗുർപൽ

44

ബോളിവുഡിന്റെ മസിൽമാൻ എന്നറിയപ്പെടുന്ന താരമാണ് സൂപ്പർസ്റ്റാർ സൽമാൻഖാൻ. ആക്ഷൻ കിങ്ങായും റൊമാന്റിക് നായകനായും ഒക്കെ പ്രേക്ഷകമനസ്സ് കീഴടക്കിയ സൽമാൻ ഖാൻ ലോകം മുഴുവനും ആരാധകരുള്ള താരം കൂടിയാണ്.

അതേപോലെ തന്നെ സൽമാൻ ഖാൻ അവതാരകനായി എത്തുന്ന റിയാലിറ്റി ഷായായ ഹിന്ദി ബിഗ് ബോസിനും ആരാധകർ ഏറെയാണ്. ഈ ഷോയുടെ പ്രധാന ആകർഷണവും സൽമാൻ ഖാൻ തന്നെയാണ്. ഇപ്പോൾ സൽമാനോടുള്ള ആരാധന തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷോയിലെ മത്സരാർത്ഥി സാറ ഗുർപൽ.

Advertisements

എന്നെങ്കിലും സൽമാൻ ഖാന് ഒപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞാൽ തനിക്ക് പിന്നെ ഭ്രാന്തു പിടിക്കുമെന്നാണ് സാറ പറയുന്നത്ത്. പഞ്ചാബി നടിയും ഗായികയുമാണ് സാറ ഗുർപൽ. പഞ്ചാബി സിനിമ മേഖലയിലെ തന്റെ പ്രവർത്തനങ്ങളാണ് ബിഗ് ബോസ് പോലുള്ള ഷോയിൽ അവസരം ലഭിക്കാൻ കാരണമായതെന്നും താരം പറഞ്ഞു.

പഞ്ചാബ് കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. അതിനാൽ അതു തന്നെയായിരിക്കും നമ്പർ വൺ. ആളുകൾ എന്നെ അറിയുന്നത് പഞ്ചാബിൽ ചെയ്ത വർക്കുകൾ കാരണമാണ്. ബിഗ് ബോസിലേക്ക് വരാൻ കഴിഞ്ഞതും ഇതുകൊണ്ടാണെന്നും സാറ പറയുന്നു.

ബോളിവുഡിൽ പ്രവർത്തിക്കാനുള്ള താൽപ്പര്യവും താരം തുറന്നു പറഞ്ഞു. ഞാൻ ഒരിക്കലും മുംബൈയിൽ ജോലി ചെയ്തിട്ടില്ല. ബിഗ് ബോസിന് ശേഷം എന്തെങ്കിലും അവസരം കിട്ടിയാൽ തീർച്ചയായി ശ്രമിക്കുമെന്നും താരം പറഞ്ഞു.

പഞ്ചാബിൽ ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ബോളിവുഡ് ഒരു സമുദ്രമാണ്. സമുദ്രത്തിലെ മീനിനെ പോലെയാണ് ഇവിടെ. എന്നാൽ അവിടെ കുളത്തിലെ മീനിനെ പോലെയാണെനെന്നും സാറ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ബിഗ് ബോസ് 14ാം സീസണിന് തുടക്കമായത്. ഷോ തുടങ്ങിയപ്പോൾ മുതൽ സാറ വാർത്ത താരമായിരുന്നു. താരത്തിന്റെ വിവാഹവും വേർപിരിയലുമാണ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത്.

Advertisement